For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞ് മിയയും അശ്വിനും ഹണിമൂണിന് പോകുന്നത് എവിടെയാണ്? പ്രിയപ്പെട്ട യാത്രകളെ കുറിച്ച് നടി

  |

  നടി മിയ ജോര്‍ജിന്റെ മനസമ്മതത്തിന് ശേഷമുള്ള വിശേഷങ്ങളായിരുന്നു ഈ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നത്. മനസമ്മതവേദിയിലേക്ക് ഡാന്‍സും പാട്ടുമായി പ്രതിശ്രുത വരനെ മിയ സ്വാഗതം ചെയ്തത്. അതിന്റെ വീഡിയോസും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. സെപ്റ്റംബറിലായിരിക്കും മിയയും അശ്വിനും തമ്മിലുള്ള വിവാഹം നടക്കുക.

  തന്റെ വിവാഹം കൊറോണ കാലത്ത് ആയിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് നേരത്തെ നടി പറഞ്ഞിരുന്നു. വിവാഹശേഷം ഹണിമൂണിനെ കുറിച്ചൊന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിയ പറയുന്നത്. കൊറോണ കാരണം എല്ലാ യാത്രകളും മുടങ്ങിയിരിക്കുകയാണെന്നും നടി സൂചിപ്പിക്കുകയാണ്.

  കൊറോണയൊക്കെ ആയതിനാല്‍ അധികം യാത്രകളൊന്നും ഈയടുത്ത് നടത്തിയിട്ടില്ല. കല്യാണമായിട്ട് പോലും ഷോപ്പിങ്ങിന് പോലും ഞാന്‍ അധികം പുറത്തറിങ്ങിയില്ല എന്ന് വേണം പറയാന്‍. അത്യാവശ്യം വേണ്ട കാര്യങ്ങള്‍ വാങ്ങാനും മറ്റും മാത്രമായിരുന്നു ഈ കോവിഡ് കാലത്ത് ഇറങ്ങിയത്. കല്യാണം കഴിഞ്ഞിട്ടാണെങ്കിലും അധികം ദൂരത്തേക്കൊന്നും യാത്ര പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ബന്ധു വീടുകളിലേക്കോ നമ്മുടെ സ്വന്തം വീടുകളിലേക്കോ അല്ലാതെ ഈയടുത്ത കാലത്തൊന്നും ഒരു യാത്ര സാധ്യമാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് വിവാഹം കഴിഞ്ഞ് സ്‌പെഷ്യല്‍ ട്രിപ്പ് എന്നുള്ള പ്ലാനുകളൊന്നും ഇപ്പോഴില്ലെന്നും മിയ പറയുന്നു.

  ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എനിക്ക് ഒട്ടുമിഷ്ടമില്ല. ആരെങ്കിലുമൊക്കെ കമ്പനിയ്ക്ക് വേണം. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ താല്‍പര്യമുള്ള ഒത്തിരി പേരുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എന്നെ കൊണ്ട് അത് പറ്റില്ല. എനിക്ക് ആരെങ്കിലും ഒരാളെങ്കിലും കൂടെ വേണം. ഡ്രൈവിങ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കൂടി പറ്റില്ല. അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത വിവാഹനിശ്ചയ ചടങ്ങിനായി മിയ എറണാകുളത്തേക്ക് സ്വയം വാഹനമോടിച്ചാണ് പോയത്. കോവിഡ് കാലത്തെ ചടങ്ങായിരുന്നുവെങ്കിലു ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഗൗരവ്വം ഒട്ടും ചോരാതെ വളരെ കുറച്ച് ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങിനുണ്ടായിരുന്നത്.

  കുറേ കാലം കൊണ്ട് മനസില്‍ കൊണ്ട് നടന്നൊരു ആഗ്രഹമായിരുന്നു സ്‌കൈ ഡൈവിങ് ചെയ്യുക എന്നത്. അങ്ങനെ അമേരിക്കയില്‍ ഒരു പ്രോഗ്രാമിന് പോയപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നു. വര്‍ഷങ്ങളായി മനസില്‍ സൂക്ഷിക്കുന്ന ആഗ്രഹത്തിന് സാഫല്യം കിട്ടി. 11,000 അടി മുകളില്‍ നിന്നായിരുന്നു എന്റെ ചാട്ടം. ഒരിക്കലും മറക്കാനാവാത്തൊരു യാത്രയും അനുഭവമായിരുന്നത്. എനിക്കൊപ്പം മമ്മിയും അന്ന് ഡൈവിംഗ് നടത്തി. അതുപോലെ തന്നെയായിരുന്നു സ്‌കൂബ ഡൈവിംഗും. അനാര്‍ക്കലി സിനിമയുടെ ചിത്രീകരണ സമയത്തായിരുന്നു അതിനുള്ള അവസര കിട്ടിയത്. കടലിനടിയിലെ പല കാഴ്ചകളും വീഡിയോയിലുടെയും ഫോട്ടോയിലൂടെയും കണ്ടിട്ടുണ്ടെങ്കിലും എന്നെങ്കിലും അത് റിയലായി ഒന്ന് അറിയണമെന്നുണ്ടായിരുന്നു. അന്ന് അതും സാധിച്ചു. അങ്ങനെ എന്റെ ലൈഫിലെ രണ്ട് വലിയ സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമായി.

  ഡ്രീം ഡെസ്റ്റിനേഷന്‍, അല്ലെങ്കില്‍ ഡ്രീം ജേര്‍ണി എന്നൊക്കെയുള്ള സംഭവങ്ങളൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല. ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ എവിടെ പോകാനും സാധിക്കാത്തതിനാല്‍ പ്ലാനിംഗൊന്നും നടത്തിയിട്ടില്ല. സാധാരണ മിക്കവരും കല്യാണം കഴിഞ്ഞുള്ള ഹണിമൂണ്‍ ട്രിപ്പും മറ്റുമൊക്കെ തകര്‍പ്പനായി പ്ലാന്‍ ചെയ്ത് കിടിലന്‍ സ്ഥലങ്ങളൊക്കെ കണ്ടുപിടിച്ചാണല്ലോ എക്‌സ്‌പ്ലോര്‍ ചെയ്യുന്നത്. എന്നാല്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. കൊറോണ എല്ലാം താറുമാറാക്കിയതിനാല്‍ യാത്രകളെ കുറിച്ചുള്ള ചിന്തുകള്‍ തന്നെ ഞാന്‍ വേണ്ടെന്ന് വെച്ചു. എനിക്ക് സത്യം പറഞ്ഞാല്‍ കാണാത്ത കുറേ സ്ഥലങ്ങളിലേക്ക് യാത്ര പോകണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അതെല്ലാം മുഴുവനായും തലയില്‍ നിന്നും ഞാന്‍ മാറ്റി. ഇനിയിതൊക്കെ മാരുന്ന കാലത്ത് എങ്ങോട്ടെങ്കിലും പോകാമെന്നേയുള്ളു.

  ഇത്തവണത്തെ ഓണം ഫുള്‍ ഫാമിലിയ്‌ക്കൊപ്പമാണ്. മിയയുടെ സഹോദരിയും കുടുംബവും എല്ലാവരും ചേര്‍ന്ന ഓണമാണ്. കൊറോണയായതിനാല്‍ പുറത്തെവിടെയും പോകാനും പറ്റില്ലല്ലോ. എന്നാല്‍ ആ സങ്കടം പിള്ളേര്‍ക്കൊപ്പം ഓണമാഘോഷിക്കുമ്പോള്‍ മാറും. തന്റെ വീട്ടിലെ ഓണസദ്യയ്ക്കും പായസത്തിനും പുറമേ നിര്‍ബന്ധമായിട്ടുള്ള കാര്യം ഊഞ്ഞാലാണ്. ഊഞ്ഞാലില്ലാതെ എന്ത് ഓണമെന്നാണ് മിയ പറയുന്നത്.

  English summary
  Actress Mia George About Her Honeymoon Trips
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X