മിയയുടെ വിവാഹനിശ്ചയ വീഡിയോ എത്തി! സ്വന്തമായി ഡ്രൈവ് ചെയ്ത് അശ്വിന്റെ വീട്ടിലേക്ക് എത്തിയ നടി
നടിമാരായ ഭാവനയ്ക്കും ഭാമയ്ക്കും ശേഷം വിവാഹത്തിന് വേണ്ടി ഒരുങ്ങുകയാണ് നടി മിയ ജോര്‍ജ്. വിവാഹനിശ്ചയത്തിന് ശേഷമായിരുന്നു മിയയുടെ വിവാഹക്കാര്യം പുറംലോകം അറിയുന്നത്. എറണാകുളം സ്വദേശിയായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ വരന്‍. കഴിഞ്ഞ ദിവസങ്ങളില്‍ വിവാഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ മിയയും അശ്വിനും പല അഭിമുഖങ്ങളിലൂടെയും പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. മിയയുടെ സഹോദരി ജനിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വീഡിയോ പുറത്തിറക്കിയത്. ക്യാമറയും എഡിറ്റിങ്ങുമൊക്കെ ജിനിയും ഭര്‍ത്താവും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ജൂണിലായിരുന്നു മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം നടന്നത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അശ്വിന്റെ വീട്ടില്‍ വെച്ച് നടത്തിയ ചടങ്ങില്‍ ഇരു കൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. രസകരമായ കാര്യം സ്വന്തം വീട്ടില്‍ നിന്നും മിയ തന്നെയാണ് ഡ്രൈവ് ചെയ്ത് അശ്വിന്റെ വീട്ടിലേക്ക് പോയത്. ഇരുവരും പരസ്പരം മോതിരം കൈമാറിയതോടെ ചെറിയ ചടങ്ങില്‍ വിവാഹനിശ്ചയം നടത്തി. പിന്നീട് ഫോട്ടോഷൂട്ടും നടത്തിയിരുന്നു.
Recommended Video
കൊറോണ കാലത്ത് കല്യാണം ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് വിവാഹത്തെ കുറിച്ച് നടത്തിയ അഭിമുഖത്തില്‍ മിയ പറഞ്ഞിരുന്നു. സമയമാകുമ്പോള്‍ വരാനുള്ളത് ഓട്ടോറിക്ഷ പിടിച്ചാണേലും വരും എന്നല്ലേ. ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ വീട്ടില്‍ മിയയുടെ വിവാഹക്കാര്യം ചര്‍ച്ച ചെയ്ത് തുടങ്ങിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നടി ഭാമയുടെ കല്യാണം കൂടി കഴിഞ്ഞതോടെയാണ് വിവാഹലോചന ശക്തമാക്കിയത്.

മാട്രിമോണിയല്‍ സൈറ്റിലൂടെ മിയയുടെ അമ്മയായിരുന്നു അശ്വിനെ കണ്ടെത്തിയത്. പരസ്പരം ഇഷ്ടപ്പെട്ടതോടെ ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആണിത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സെപ്റ്റംബറില്‍ വളരെ ലളിതമായിട്ടായിരിക്കും വിവാഹം നടക്കുക. അതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും സിനിമാപ്രേമികളും.
ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു. ഡ്രൈവിങ്, സ്പോര്‍ട്സ് പോലുള്ള സമാന ഇഷ്ടങ്ങള്‍ ഇരുവര്‍ക്കുമുണ്ട്. മിയയ്ക്ക് സംസാരിക്കാനാണ് ഇഷ്ടമെങ്കില്‍ അശ്വിന് കേള്‍ക്കാനാണ് താല്‍പര്യം. കല്യാണം കഴിഞ്ഞാലും മിയ അഭിനയിക്കുന്നതില്‍ അശ്വിന് എതിര്‍പ്പില്ലെന്നാണ് അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.


Click it and Unblock the Notifications