വിവാഹത്തിന് മുന്‍പ് തന്നെ നടി മിയയും പ്രതിശ്രുത വരനും ട്രെന്‍ഡിങ്ങായി! അശ്വിനൊപ്പമുള്ള ചിത്രങ്ങള്‍

ലോക്ഡൗണ്‍ കാലം വലിയ ആഘോഷങ്ങളുമൊന്നുമില്ലാതെ നിരവധി താരവിവാഹങ്ങളാണ് നടന്നത്. നടന്‍ മണികണ്ഠന്‍ ആചാരിയുടെ വിവാഹമായിരുന്നു ഏറ്റവുമധികം തരംഗമായത്. ഇനി മലയാളക്കര കാത്തിരിക്കുന്നത് നടി മിയ ജോര്‍ജിന്റെ വിവാഹത്തിന് വേണ്ടിയാണ്. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.

അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ചൊക്കെ മിയ പറഞ്ഞിരുന്നു. അതെല്ലാം വലിയ തരംഗമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മിയയും പ്രതിശ്രുത വരനും ചേര്‍ന്ന് തിളങ്ങി നില്‍ക്കുകയാണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മിയയും അശ്വിനും ചേര്‍ന്ന് വിവാഹത്തിന് മുന്നോടിയായി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുന്നത്.

മിയയുടെ പുതിയ ചിത്രങ്ങള്‍

അശ്വിന്റെ നെഞ്ചില്‍ ചേര്‍ന്ന് കിടന്ന് കിന്നാരം പറയുകയും ചിരിക്കുകയുമൊക്കെ ചെയ്ത് കൊണ്ടായിരുന്നു മിയയുടെ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ട് നടക്കുന്നത്. മനോഹരമായ ഈ ചിത്രങ്ങള്‍ യൂട്യൂബിലൂടെ പുറത്ത് വന്നതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മിയയുടെ പ്രണയനിമിഷങ്ങള്‍ യൂട്യൂബില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണിപ്പോള്‍. കവര്‍ഷൂട്ട്, പ്രൊമോ വീഡിയോയും മാത്രമേ പുറത്ത് വന്നിട്ടുള്ളുവെങ്കിലും അതിവേഗമാണ് ഇത് വൈറലായി മാറിയത്. ഇതെല്ലം ട്രെന്‍ഡിങ്ങ് ലിസ്റ്റിലെ ആദ്യ പത്തിലൊന്നായി മാറിയിരിക്കുകയാണ്.

മിയയുടെ പുതിയ ചിത്രങ്ങള്‍

മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞപ്പോഴായിരുന്നു വിവാഹത്തെ കുറിച്ച് എല്ലാവരും അറിയുന്നത്. അതിനാല്‍ തന്നെ ആരാധകര്‍ക്കും അതൊരു സര്‍പ്രൈസായിരുന്നു.കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് മിയയുടെ പ്രതിശ്രുത വരന്‍. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആണെന്ന് വിവാഹത്തെ കുറിച്ച് നേരത്തെ നടി വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വളരെ ചെറിയൊരു വിവാഹമായിരിക്കും ഉണ്ടാവുകയെന്ന് മിയ സൂചിപ്പിച്ചിരുന്നു.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam
മിയയുടെ പുതിയ ചിത്രങ്ങള്‍

വിവാഹത്തിന് മുന്നോടിയായി വസ്ത്രങ്ങളെടുക്കാന്‍ പോയപ്പോഴുള്ള മിയയുടെ ഫോട്ടോസും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മിയയയുടെ അമ്മയാണ് വരനെ കണ്ടെത്തി കൊടുത്തത്. തൃശൂരിനപ്പുറത്തേക്ക് മകളെ വിവാഹം കഴിപ്പിച്ച് വിടില്ലെന്ന് പറഞ്ഞിരുന്ന തന്റെ അമ്മയ്ക്ക് എറണാകുളംകാരനായ അശ്വിനെ മാര്‍ട്രിമോണി സൈറ്റിലൂടെ കണ്ട് ഏറെ ഇഷ്ടപ്പെട്ടുവെന്ന കാര്യവും മിയ വെളിപ്പെടുത്തിയിരുന്നു. ആയിരത്തോളം പ്രൊഫലുകളില്‍ നിന്നായിരുന്നു അശ്വിനെ സെലക്ട് ചെയ്തത്.

 മിയയുടെ പുതിയ ചിത്രങ്ങള്‍

ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു. ഡ്രൈവിങ്, സ്‌പോര്‍ട്‌സ് പോലുള്ള സമാന ഇഷ്ടങ്ങള്‍ ഇരുവര്‍ക്കുമുണ്ട്. മിയയ്ക്ക് സംസാരിക്കാനാണ് ഇഷ്ടമെങ്കില്‍ അശ്വിന് കേള്‍ക്കാനാണ് താല്‍പര്യം. കല്യാണം കഴിഞ്ഞാലും മിയ അഭിനയിക്കുന്നതില്‍ അശ്വിന് എതിര്‍പ്പില്ലെന്നാണ് പറയുന്നത്. ആഗസ്റ്റ് മാസം തന്നെ വിവാഹമുണ്ടാവുമെന്നാണ് അറിയുന്നത്.

(ഫോട്ടോ കടപ്പാട്: വനിത)

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X