നടി മിയയുടെ കല്യാണ സാരികള്‍ എടുത്തു കഴിഞ്ഞു? വിവാഹത്തിനുള്ള ഒരുക്കമാണോന്ന് ആരാധകര്‍! ചിത്രം വൈറല്‍

ടെലിവിഷന്‍ സീരിയലിലൂടെ കരിയര്‍ ആരംഭിച്ചെങ്കിലും ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയരായ നടിമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്ന നടി കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹനിശ്ചയം നടന്നത്. അന്ന് സമൂഹ മാധ്യമങ്ങള്‍ നിറയെ മിയയുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ നിറഞ്ഞു.

ഇപ്പോഴിതാ വീണ്ടും നടിയുടെ വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കല്യാണത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ തുടങ്ങി എന്നാണ് അറിയുന്നത്. ചില സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്.

മിയയുടെ കല്യാണ ഒരുക്കങ്ങള്‍ തുടങ്ങി?

കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പുമായിട്ടാണ് നടി മിയയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്. കൊറോണയുടെ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ വിവാഹം ഉടനെ ഉണ്ടാവില്ലെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇതിനിടെ മിയ വിവാഹത്തിന് വേണ്ടി വസ്ത്രങ്ങളൊക്കെ വാങ്ങാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. മിയ വെഡ്ഡിങ് ഷോപ്പിങ് നടത്തുന്നതായി കാണിച്ച് ചില ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പല നിറങ്ങളിലുള്ള സാരി ഉടുത്ത് നോക്കുന്ന നടിയാണ് ചിത്രങ്ങളിലുള്ളത്.

മിയയുടെ കല്യാണ ഒരുക്കങ്ങള്‍ തുടങ്ങി?

എന്നാണ് വിവാഹമെന്നും മുന്‍കൂട്ടി വിവാഹത്തിനുള്ള ആശംസകള്‍ അറിയിക്കുന്നതായിട്ടും ആരാധകര്‍ പറയുകയാണ്. അതേ സമയം മിയയുടെ വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. ലോക്ഡൗണ്‍ ആയതിനാല്‍ അടുത്ത ബന്ധുക്കളുടെയും കുടുംബത്തിന്റെയും സാന്നിധ്യത്തില്‍ അശ്വിന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. വളരെ ലളിതമായിട്ടായിരുന്നു മിയയുടെ നിശ്ചയം നടത്തിയത്. ഉടനെ വിവാഹമുണ്ടെങ്കില്‍ കൊവിഡ് പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതും ലളിതമായിരിക്കുമെന്നാണ് അറിയുന്നത്.

Recommended Video

മിയ മനസ്സ് തുറക്കുന്നു | filmibeat Malayalam
മിയയുടെ കല്യാണ ഒരുക്കങ്ങള്‍ തുടങ്ങി?

സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം മിയ പറഞ്ഞിരുന്നത്. സെപ്റ്റംബറിലായിരിക്കും വിവാഹമെന്നാണ് ഇതുവരെ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയുന്നത്. അതേ സമയം ഇപ്പോള്‍ വൈറലാവുന്ന ചിത്രങ്ങളെ കുറിച്ച് പ്രതികരിച്ച് കൊണ്ട് നടി ഇതുവരെ വന്നിട്ടില്ല. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആണെന്ന് വിവാഹത്തെ കുറിച്ച് നേരത്തെ നടി വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നാണ് പ്രതീക്ഷ.

മിയയുടെ കല്യാണ ഒരുക്കങ്ങള്‍ തുടങ്ങി?

പാലക്കാരിയായ മിയ ജോര്‍ജ് പരസ്യ ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ കഥ പറഞ്ഞ സീരിയലിലൂടെ മാതാവിന്റെ വേഷം ചെയ്താണ് നടി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നീട് കുഞ്ഞാലി മരക്കാര്‍ എന്ന ഹിറ്റ് പരമ്പരയിലും അഭിനയിച്ചിരുന്നു. ഒരു സ്‌മോള്‍ ഫാമിലി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നെങ്കിലും പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ മിയയെ തേടി എത്തി. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച വിശുദ്ധന്‍ എന്ന സിനിമയിലെ വേഷം ഏറെ പ്രശംസകള്‍ നേടി കൊടുത്തിരുന്നു. ഇതിനിടെ മലയാളത്തില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെ മിയ അഭിനയിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X