കാലിൽ തൊട്ട് തൊഴാതിരുന്നതിന് കൽപ്പന ദേഷ്യപ്പെട്ടു, അഹങ്കാരിയാണ് പ്രോ​ഗ്രാമിന് വിളിക്കരുതെന്ന് പറഞ്ഞു; മിനു

മലയാളത്തിൽ നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മിനു മുനീർ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ മിനു ​ഗുരുതരമായ ആരോപണവുമായി രം​​ഗത്ത് എത്തിയിരുന്നു. ശേഷം സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് ബാലചന്ദ്ര മേനോൻ മിനുവിന് എതിരെ പോലീസിൽ പരാതിപ്പെട്ടു. അതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം മിനുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

ദുരനുഭവങ്ങൾ ഉള്ളവർ ഭയന്നിട്ടാണ് പല കാര്യങ്ങളും തുറന്ന് പറയാത്തതും പരാതിപ്പെടാത്തതുമെന്ന് മിനു പറയുന്നു. കാലിൽ തൊട്ട് തൊഴുതില്ലെന്ന പേരിൽ തന്നെ സ്റ്റേജ് ഷോകൾ അടക്കം പലയിടത്ത് നിന്നും പറഞ്ഞ് വിട്ടിട്ടുണ്ടെന്നും താരങ്ങളെ ഭയന്നാണ് പലരും കഴിയുന്നതെന്നും ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ മിനു മുനീർ പറഞ്ഞു.

Minu Muneer Kalpana
Photo Credit: Minu Muneer-Facebook / Kalpana- Fan Page

ഒപ്പം നടി കൽപ്പനയിൽ നിന്നും ഉണ്ടായിട്ടുള്ള മോശം അനുഭവവും മിനു പങ്കുവെച്ചു. ദുരനുഭവങ്ങൾ ഉള്ളവർ പുറത്ത് പറയാത്തതാണ്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാകും. അന്ന് അവർ യങായിരിക്കും. ഇന്ന് അവർ കല്യാണം കഴിച്ച് കാണും. ഭർത്താവും കുട്ടികളും ഉണ്ടായിരിക്കും. അവരുടെ പേരുകൾ കൂടി പുറത്ത് പറഞ്ഞ് ജീവിതവും കുടുംബവും ഞാൻ തകർക്കണോ?.

പലർക്കും പുറത്ത് പറയാൻ പേടിയാണ്. നടന്മാരെയൊക്കെ പേടിച്ചും കാല് തൊട്ട് തൊഴുതുമൊക്കെയാണ് പലരും സിനിമാ ഫീൽഡിൽ നിൽക്കുന്നത്. അങ്ങനെയൊക്കെ നിൽക്കേണ്ട എന്ത് ആവശ്യമാണുള്ളത്. കാലിൽ തൊട്ട് തൊഴുതില്ലെന്ന പേരിൽ എന്ന പലയിടത്ത് നിന്നും പറഞ്ഞ് വിട്ടിട്ടുണ്ട്. ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴുള്ള അനുഭവം ഞാൻ പറയാം. മരിച്ചുപോയ വ്യക്തികളെ കുറിച്ച് പറയാൻ പാടില്ലാത്തതാണ്.

പക്ഷെ എനിക്കുണ്ടായ അനുഭവം ഞാൻ പറയാം. നടി കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ. ആ സ്ത്രീ എന്റെ ​ഗുരുവല്ല. അതുകൊണ്ട് ഞാൻ തൊട്ട് തൊഴാൻ പോയില്ല. എന്റെ ​ഗുരുവല്ല, അമ്മയല്ല, അപ്പനുമല്ല. അതുകൊണ്ട് കൽപ്പനയുടെ കാലിൽ തൊട്ട് തൊഴാതെയാണ് ‍ഞാൻ സ്റ്റേജിലേക്ക് കയറിപ്പോയത്. ഉടനെ പറഞ്ഞു... മിനു അഹങ്കാരിയാണ് അതുകൊണ്ട് ഇനി എന്റെ ഒറ്റ പ്രോ​ഗ്രാമിന് മിനുവിനെ വിളിച്ച് പോയേക്കരുതെന്ന്.

ഭയങ്കര ദേഷ്യമായിരുന്നു. എല്ലാവർക്കും അതേ... സീനിയർ നടിമാർക്കെല്ലാം ജൂനിയറായി വരുന്നവരെല്ലാം കാലിൽ തൊട്ട് തൊഴണമെന്ന നിർബന്ധമാണ്. ഇപ്പോഴും അങ്ങനെയുണ്ടല്ലോ. പുതിയതായിട്ട് ഫീൽഡിലേക്ക് വരുന്നവരുടെ പരിപാടി സീനിയറായിട്ടുള്ള നടീനടന്മാരുടെ കാലിൽ തൊടുക, വന്ദിക്കുക എന്നതാണ്.

Minu Muneer Kalpana
Photo Credit: Minu Muneer / Facebook

എന്തിനാണ് അതിന്റെ ആവശ്യം. ദൈവം ഒരാളല്ലേയുള്ളു. നമ്മൾ ദൈവത്തെ ആശ്രയിച്ചാൽ പോരെ?. ​ഗുരുക്കന്മാർക്ക് ബഹുമാനം കൊടുത്താൻ പോരേ?. മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം. പിന്നെ എല്ലാവരുടേയും കാലിൽ വീഴണമെന്ന് പഠിപ്പിച്ച് കൊടുത്ത മാതാപിതാക്കളുണ്ടായിരിക്കാം. പലരും പല രീതിയിലാണല്ലോ വളർന്ന് വരുന്നതെന്നുമാണ് മിനു മുനീർ പറഞ്ഞത്.

ഒമ്പത് വർഷം മുമ്പായിരുന്നു കൽപ്പനയുടെ മരണം. വളരെ അപ്രതീക്ഷിതമായ വേർപാടായിരുന്നു. കോമഡി കഥാപാത്രങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ മനോഹരമായി കൈകാര്യം ചെയ്തിരുന്ന കൽപ്പനയുടെ വിടവ് മലയാള സിനിമയ്ക്കുണ്ടായ വലിയ നഷ്ടം തന്നെയാണ്. മലയാള സിനിമയിലെ ഹാസ്യരം​ഗത്തെ പിടിച്ച് നിർത്തിയ അതുല്യപ്രതിഭയായിരുന്നു നടി.

ദേ ഇങ്ങോട്ട് നോക്കിയെ സിനിമയുടെ സെറ്റിൽ വെച്ചാണ് ബാലചന്ദ്രമേനോനിൽ നിന്നും മിനു മുനീറിന് ദുരനുഭവം ഉണ്ടായതത്രെ. ബാലചന്ദ്രമേനോന് എതിരെ മാത്രമല്ല ജയസൂര്യ, മുകേഷ് തുടങ്ങിയവർക്കെതിരെയും മിനു മുനീർ ആരോപണം ഉന്നയിച്ചിരുന്നു.

More from Filmibeat

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X