മാലാഖയെപ്പോലെ മിയയെത്തി ഒപ്പം അശ്വിന്‍ ഫിലിപ്പും! മനസമ്മത ചടങ്ങ് കഴിഞ്ഞു! വീഡിയോ വൈറലാവുന്നു!

മലയാള സിനിമയിലെ ഒരുനായിക കൂടി വിവാഹിതയാവുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയായ മിയയും വിലാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്യുന്നത്. അശ്വിന്‍റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടത്തിയത്. ഇപ്പോഴിതാ ഇവരുടെ മനസമ്മതം കഴിഞ്ഞിരിക്കുകയാണ്.

Recommended Video

നടി മിയയുടെ മനസമ്മതം | Oneindia Malayalam

മനസമ്മതത്തിന്‍റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്. അശ്വിനും മിയയും പള്ളിയിലേക്ക് വരുന്നതും പിന്നീടുള്ള ചടങ്ങുകളും, ഫോട്ടോ ഷൂട്ടിനിടയിലെ വിശേഷങ്ങളുമൊക്കെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

 മനസമ്മതം കഴിഞ്ഞു

മനസമ്മതം കഴിഞ്ഞു

മിയ ജോര്‍ജിന്റെ വിവാഹനിശ്ചയത്തെക്കുറിച്ചും പ്രിയതമനെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്. മാസ്‌ക് അണിഞ്ഞും സാമൂഹ്യ അകലം പാലിച്ചുമാണ് അതിഥികളെല്ലാം എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന് മുന്നോടിയായുള്ള മനസമ്മത ചടങ്ങിന്റെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

 മാട്രിമോണിയലിലൂടെ

മാട്രിമോണിയലിലൂടെ

മാട്രിമോണിയലിലൂടെയായിരുന്നു മിയയ്ക്കായി അമ്മ വരനെ കണ്ടെത്തിയത്. അശ്വിന്‍ ഫിലിപ്പാണ് താരത്തെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ചെലവഴിക്കാന്‍ ഇഷ്ടം പോലെ സമയം ലഭിച്ചിരുന്നുവെന്ന് മിയ പറഞ്ഞിരുന്നു. സിനിമാതിരക്കുകളൊന്നുമില്ലാത്തതിനാല്‍ സമയമുണ്ടായിരുന്നു. നേരില്‍ കാണാന്‍ കഴിയാത്തതിന്റെ വിഷമത്തെക്കുറിച്ചും മിയ പറഞ്ഞിരുന്നു. മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് മിയ ചടങ്ങിനായെത്തിയത്.

കിടിലന്‍ ഫോട്ടോഷൂട്ട്

കിടിലന്‍ ഫോട്ടോഷൂട്ട്

പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷമായി കിടിലന്‍ ഫോട്ടോഷൂട്ടും നടത്തിയിരുന്നു മിയയും അശ്വിനും. മോതിരം ഉയര്‍ത്തിക്കാണിച്ചും അശ്വിനോട് ചേര്‍ന്നുനിന്നുമായിരുന്നു മിയ പോസ് ചെയ്തത്. പോസ് ചെയ്യാന്‍ മടിയുണ്ടെങ്കിലും മിയയ്‌ക്കൊപ്പം ചിരിച്ച് നില്‍ക്കുന്ന അശ്വിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇതിനകം തന്നെ വീഡിയോയും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മിയ പറഞ്ഞത്

മിയ പറഞ്ഞത്

എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കും ആശംസയ്ക്കും നന്ദി. ഇനിയും പ്രാര്‍ത്ഥനകളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തണം. ഇപ്പോള്‍ മനസമ്മതം കഴിഞ്ഞുവെന്നുമായിരുന്നു മിയ പറഞ്ഞത്. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് മിയയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. മിയ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാല്‍ മതിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

 മാലാഖയെപ്പോലെ

മാലാഖയെപ്പോലെ

ലൈറ്റ് പിങ്ക് കളറിലുള്ള ലഹങ്കയണിഞ്ഞായിരുന്നു മിയ പള്ളിയിലേക്ക് എത്തിയത്. വെളുത്ത ഷര്‍ട്ടിന് മുകളില്‍ ഓവര്‍കോട്ടണിഞ്ഞായിരുന്നു അശ്വിന്റെ വരവ്. ജൂണിലായിരുന്നു മിയയുടെ വിവാഹനിശ്ചയം നടത്തിയത്. കുടുംബക്കാരേയും സുഹൃത്തുക്കളേയും താരങ്ങളെയെല്ലാം ക്ഷണിച്ച് ഗംഭീരമായി വിവാഹം നടത്തണമെന്നായിരുന്നു വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നത്. അപ്രതീക്ഷിതമായി കൊവിഡ് പ്രതിസന്ധി വന്നതോടെ ചടങ്ങ് ലളിതമാക്കുകയായിരുന്നു.

മിയയെ ഒരുക്കിയത്

മിയയെ ഒരുക്കിയത്

മിയയെ ഒരുക്കിയത് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ ഉണ്ണിയായിരുന്നു. ജീവിതത്തില്‍ അടുത്ത ഘട്ടത്തിലേക്ക് കാലെടുത്ത് വെക്കുന്ന മിയയ്ക്ക് ആശംസ നേരുന്നുവെന്ന് പറഞ്ഞായിരുന്നു ഉണ്ണി എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രവും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മേക്കപ്പ് നന്നായിരുന്നുവെന്നും മിയ അതീവ സുന്ദരിയായിരിക്കുന്നുവെന്നുമായിരുന്നു ആരാധകരും പറഞ്ഞത്.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X