'കാത്തിരുന്ന ഒത്തുചേരൽ, ഭാവനയുണ്ടെങ്കിൽ ഒരു മുഷിഞ്ഞ നിമിഷം ഉണ്ടാകില്ല'; മിയയുടെ ലൂക്കയ്ക്കൊപ്പം ഭാവന!

ബാലതാരമായി ടെലിവിഷനിൽ സീരിയലുകൾ ചെയ്താണ് നടി മിയ ജോർജ് മലയാളികൾക്ക് സുപരിചിതയായി തുടങ്ങിയത്. മിയ പിന്നീട് ബിഗ്സ്‌ക്രീനില്‍ എത്തുകയും വളരെ വേഗം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തു.

2008 മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മാറി. പിന്നീടിങ്ങോട്ട് മിയ മലയാള സിനിമയില്‍ സജീവമാണ്. നായികയായും സെക്കന്റ് ഹീറോയിനായും സഹനടിയായുമെല്ലാം മിയ ഇപ്പോൾ സജീവമാണ്.

മലയാളത്തിൽ മാത്രമല്ല തമിഴിലും മിയയ്ക്ക് തിരക്കേറുകയാണ്. വിവാഹശേഷം അഭിനയ ജീവിതം ഉപേക്ഷിക്കുന്നവരാണ് ഏറെയും നടിമാർ. അഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിവാഹ ദിവസം തന്നെ മിയ വ്യക്തമാക്കിയിരുന്നു. മിയയുടെ ഭർത്താവ് അശ്വിനും സപ്പോർട്ടാണ്. അഭിനേത്രിയായി മാത്രമല്ല റിയാലിറ്റി ഷോ മെന്ററായും മിയ സജീവമാണ്.

 Miya George, Bhavana

സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്ന മിയ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. വളരെ നാളുകൾക്ക് ശേഷം നടി ഭാവനയെ വീണ്ടും കാണാൻ സാധിച്ച സന്തോഷമാണ് കുറിപ്പിലൂടെ മിയ പങ്കുവെച്ചിരിക്കുന്നത്. മിയയെപ്പോലെ തന്നെ ഭാവനയുടെ ജീവിതത്തിലും സൗഹൃദത്തിന് വലിയ പ്രാധാന്യമുണ്ട്.

ഡോക്ടർ ലവ്, ഹലോ നമസ്തെ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഡോക്ടർ ലവ്വിൽ അഭിനയിക്കുന്ന സമയത്ത് മിയ സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ സ്ക്രീൻ സ്പേസും കുറവായിരുന്നു.

ഹലോ നമസ്തേയുടെ സമയമായപ്പോഴേക്കും ഭാവനയെപ്പോലെ തിരക്കുള്ള നായികയും ചിത്രത്തിലെ മറ്റൊരു നായികയുമായിരുന്നു. ദീപാവലി ദിനത്തിലാണ് ഭാവനയ്ക്കൊപ്പം മിയയും കുടുംബവും സുഹൃത്തുക്കളും ഒരു ​ഗെറ്റ്​ഗുദെർ സംഘടിപ്പിച്ചത്. 'ഏറെ നാളായി കാത്തിരുന്ന ഒത്തുചേരൽ നടന്നത് ദീപാവലി സായാഹ്നത്തിലാണ്. ദീപാവലിയിൽ ഓർക്കാൻ ഒരു സായാഹ്നം.'

'ഭാവന ഒപ്പമുണ്ടെങ്കിൽ മുഷിഞ്ഞ നിമിഷം ഒരിക്കലും ഉണ്ടാകില്ല. സ്നേഹവും ചിരിയും പ്രചരിപ്പിക്കുക പ്രിയപ്പെട്ടവളേ... ലൂക്ക നിങ്ങളുടെ കമ്പനി ഇഷ്ടപ്പെട്ടു. ദയവായി കൂടുതൽ സന്ദർശനങ്ങൾ നടത്തുക', എന്നായിരുന്നു ഭാവനയ്ക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കിട്ട് മിയ കുറിച്ചത്.

miya george, bhavana

മിയയ്ക്ക് കുഞ്ഞ് പിറന്നശേഷം ഇരുവരും ആദ്യമായാണ് കാണുന്നത്. ലൂക്കയെ ഓമനിക്കുന്ന ഭാവനയുടെ ചിത്രങ്ങളും മിയ പങ്കിട്ടിട്ടുണ്ട്. കൊവിഡ് കാലത്തായിരുന്നു മിയയുടെ വിവാഹം. അതുകൊണ്ട് തന്നെ വളരെ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമാ ലോകത്ത് നിന്നുള്ള സെലിബ്രിറ്റികളും കുറവായിരുന്നു.

പ്രിയ നായികമാരെ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് കണ്ടുവെന്നത് ആ​രാധകരെയും സന്തോഷിപ്പിച്ചു. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബെം​ഗളൂരുവിലാണ് ഭാവനയുടെ താമസം. വിശേഷ ദിവസങ്ങളിലും ജോലി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടിയും മാത്രമാണ് ഭാവന കേരളത്തിൽ എത്താറുള്ളത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് ഇപ്പോൾ കൈ നിറയെ സിനിമകളാണ്.

റാണി ദി റിയൽ സ്റ്റോറിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഭാവനയുടെ സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഹൊറർ ത്രില്ലറായ ചിത്രത്തിൽ ഭാവനയാണ് പ്രധാന വേഷത്തിലെത്തുന്നത്. ത്രില്ലടിപ്പിക്കുന്ന രം​ഗങ്ങളുമായി എത്തിയ ട്രെയിലറിന് ​ഗംഭീര സ്വീകരണം ലഭിച്ചിരുന്നു.

Read more about: miya george bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X