twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നല്ല അസ്സൽ മത്തിക്കറിയാണ് അന്ന് പൃഥ്വിരാജിന്റെ തലയിൽ കമിഴ്ത്തിയത്'; അനുഭവം പറഞ്ഞ് ന‍ടി മിയ ജോർജ്!

    |

    മലയാളത്തിലെ ഭാ​ഗ്യനായികമാരിൽ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് മിയ ജോർജ്. ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. അൽഫോൺസാമ്മ സീരിയലിൽ മാതാവായി അഭിനയിച്ചുകൊണ്ടായിരുന്നു മിയ അഭിനയത്തിലേക്ക് എത്തിയത്.

    അന്ന് പത്താം ക്ലാസിൽ പഠിക്കുന്ന കൊച്ചുകുട്ടിയായിരുന്നു മിയ. സ്കൂളിൽ നടന്ന ഓഡീഷൻ വഴിയാണ് മിയയെ സീരിയലിലേക്ക് തെരഞ്ഞെടുത്തത്.

    അഭിനയത്തെ കുറിച്ച് വലിയ ധാരണയൊന്നും മിയയ്ക്കുണ്ടായിരുന്നില്ല. പാട്ടിലും നൃത്തത്തിലും സജീവമായിരുന്നത് കൊണ്ടാണ് അഭിനയത്തിലും ഒന്ന് പരീക്ഷിക്കാമെന്ന് മിയ കരുതിയത്.

    'എന്റെ കുടുംബത്തിൽ പത്താം ക്ലാസ് പാസായ ആദ്യവ്യക്തി ഞാനാണ്'; കുടുംബക്കാരുടെ വിദ്യാഭ്യാസത്തെ കുറിച്ച് രൺബീർ!'എന്റെ കുടുംബത്തിൽ പത്താം ക്ലാസ് പാസായ ആദ്യവ്യക്തി ഞാനാണ്'; കുടുംബക്കാരുടെ വിദ്യാഭ്യാസത്തെ കുറിച്ച് രൺബീർ!

    അഭിനയിക്കുന്നതിന് പണം കിട്ടുമെന്ന് പോലും തനിക്കോ അമ്മയ്ക്കോ അറിയില്ലായിരുന്നുവെന്നും മിയ പറഞ്ഞിട്ടുണ്ട്. അൽഫോൺസാമ്മയിൽ അഭിനയിച്ചതിന് പ്രതിഫലമായി ആയിരം രൂപയാണ് മിയയ്ക്ക് ലഭിച്ചത്. മിയയുടെ യഥാർഥ പേര് ജിമി എന്നാണ്.

    സിനിമയിലേക്ക് എത്തിയപ്പോഴാണ് മിയയെന്ന് താരം പേര് മാറ്റിയത്. അപ്പോഴും പ്രിയപ്പെട്ടവർക്ക് ഇഷ്ടം ജിമിയെന്ന് വിളിക്കാൻ തന്നെയാണ്. സീരിയലിൽ നിന്നും പിന്നീട് സിനിമകളിൽ സഹനടിയായിട്ടാണ് മിയ കുറച്ച് കാലം അഭിനയിച്ചത്.

    'ദിൽഷയെ കുറ്റപ്പെടുത്തുന്നവർ ക്വിറ്റ് ചെയ്തിട്ട് തിരിച്ച് വന്ന മണിക്കുട്ടനേയും ഡിംപലിനേയും വിമർശിക്കണം'; മിഷേൽ'ദിൽഷയെ കുറ്റപ്പെടുത്തുന്നവർ ക്വിറ്റ് ചെയ്തിട്ട് തിരിച്ച് വന്ന മണിക്കുട്ടനേയും ഡിംപലിനേയും വിമർശിക്കണം'; മിഷേൽ

    സീരിയലിൽ നിന്ന് സിനിമയിലേക്ക്

    ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ തുടങ്ങിയ സിനിമകളിലായിരുന്നു സഹനടിയായി താരം അഭിനയിച്ചത്. പിന്നീട് ബിജു മേനോൻ നായകനായ ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി.

    ശേഷം റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അനാർക്കലി, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

    തമിഴിൽ അമര കാവ്യം, ഇൻട്രു നേട്ര് നാളൈ, വെട്രിവേൽ, ഒരു നാൾ കൂത്ത്, റം, യെമൻ എന്നീ സിനിമകളിലും തെലുങ്കിൽ ഉംഗരാല രാംബാബു എന്ന സിനിമയിലും അഭിനയിച്ചു.

    ആദ്യ ശമ്പളം

    മലയാളത്തിൽ അൽ മല്ലു ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്. 2020ൽ ആയിരുന്നു മിയയുടെ വിവാഹം. കൊവിഡ് കാലത്ത് വിവാഹം നടന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

    ഇപ്പോൾ ലൂക്ക എന്നൊരു മകൻ കൂടി മിയയ്ക്കുണ്ട്. വിവാഹം കഴിഞ്ഞെങ്കിലും വീട്ടിൽ ഒതുങ്ങിക്കൂടാൻ മിയ തയ്യാറല്ല. അഭിനയിക്കുന്നതിന് ഭർത്താവിന് എതിർപ്പില്ലെന്നും മിയ പറഞ്ഞിട്ടുണ്ട്.

    അടുത്തൊന്നും സിനിമകളിൽ മിയ അഭിനയിച്ചിട്ടില്ലെങ്കിലും റിയാലിറ്റി ഷോ​കളിലും മറ്റും ജഡ്ജായി മിയ തിളങ്ങുന്നുണ്ട്.

    അഭിനയം തുടരും

    ഇപ്പോൾ ഫ്ളവേഴ്സ് ചാനലിലെ ക്വിസ് പ്രോ​ഗ്രാമിൽ പങ്കെടുക്കാനെത്തിയ മിയ നടൻ പൃഥ്വിരാജിനൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. പാവാട സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങളും മിയ വിശദീകരിച്ചു.

    'പാവടയിൽ പൃഥ്വിരാജിന്റെ തലയിൽ മീന ചട്ടി അടിച്ച് പൊട്ടിക്കുന്ന സീനുണ്ട്. ആ ചട്ടിയിൽ യഥാർഥത്തിൽ മീൻകറിയുണ്ടായിരുന്നു. നല്ല മത്തിക്കറിയായിരുന്നുവെന്ന് തോന്നുന്നു.'

    'നല്ല മണം വരുന്നുണ്ടായിരുന്നു. ഒറ്റ ടേക്കിൽ എടുത്ത സീൻ ആയിരുന്നു അത്. തലയിൽ ചട്ടി ഉടയ്ക്കുന്നതിന് ഭയക്കേണ്ട ധൈര്യമായി ചെയ്തോളൂവെന്ന് പൃഥ്വിരാജ് പറഞ്ഞതോടെയാണ് ധൈര്യമായത്.'

    പൃഥ്വിരാജിന്റെ തലയിൽ മത്തിക്കറി ഒഴിച്ചപ്പോൾ

    'ആദ്യമെ സംവിധായകൻ പറഞ്ഞിരുന്നു. റീ ഷൂട്ട് ചെയ്യാൻ മത്തി കറിയോ, വസ്ത്രങ്ങളോ ഒന്നും ഇല്ല അതുകൊണ്ട് തന്നെ ഒറ്റ ടേക്കിൽ ഓക്കെയാക്കണം എന്നാണ് ഡയറക്ടർ പറഞ്ഞത്.'

    'എല്ലാവരും ഈ സീൻ എടുക്കും മുമ്പ് ഇതെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരുന്നതിനാൽ ഒറ്റ ടേക്കിൽ ഓക്കെയാക്കാൻ സാധിച്ചു' മിയ ജോർജ് പറയുന്നു.

    2016ൽ പുറത്തിറങ്ങിയ പാവാടയിൽ സിനിമോൾ എന്ന നഴ്സായിട്ടാണ് മിയ അഭിനയിച്ചത്. അനൂപ് മേനോൻ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

    Read more about: miya george
    English summary
    actress miya george open up about a funny incident that happened in Pavada movie location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X