ഞാന്‍ തന്നെയാണ് കെട്ടിയോന്റെ ഫോട്ടോ കൊടുത്തത്; ഞങ്ങള്‍ ഒരുമിച്ചാണ് ഫോട്ടോ തപ്പിയെടുത്തതെന്ന് നടി മിയ
പല കാലഘട്ടത്തിലെ പ്രണയങ്ങള്‍ പറഞ്ഞ് തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പ്രണയവിലാസം എന്ന സിനിമ. അര്‍ജുന്‍ അശോകന്‍ നായകനായിട്ടെത്തുന്ന ചിത്രത്തില്‍ നടി മിയ ജോര്‍ജും പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട്. സിനിമയില്‍ മിയയുടെ ഭര്‍ത്താവ് അശ്വിന്റെ സാന്നിധ്യം കൂടിയുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
ഇപ്പോഴിതാ സിനിമയെ കുറിച്ചും തന്റെ അഭിനയത്തെയും പ്രണയകാലത്തെ കുറിച്ചുമൊക്കെ മനസ് തുറന്ന് സംസാരിക്കുകയാണ് മിയ. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഭര്‍ത്താവിനെയും മകനെയും കുറിച്ചടക്കം കഴിഞ്ഞ നാളുകളിലെ തന്റെ വിശേഷങ്ങള്‍ മിയ പങ്കുവെച്ചത്.

ടോക്‌സിക് പ്രണയങ്ങളെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മിയയിപ്പോള്‍. 'ഒരിക്കല്‍ പ്രണയിച്ചിരുന്നവര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ ബന്ധങ്ങള്‍ ടോക്‌സിക് ആകാതെ സുഹൃത്തുക്കളായി തുടരുന്നതില്‍ തെറ്റില്ല. മറ്റാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ, പരസ്പരം ആശ്രയിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കളായിരിക്കാം.
മനുഷ്യരുടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പല കാരണങ്ങള്‍ കൊണ്ടു പിരിഞ്ഞു പോയവര്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ പണ്ടുണ്ടായിരുന്ന പ്രണയം മനസ്സില്‍ ഉണര്‍ന്നു വന്നെന്നും വരാം. സൗഹൃദം തുടര്‍ന്നാലും അതൊരിക്കലും മറ്റൊരാളുടെ ജീവിതം നശിപ്പിച്ചുകൊണ്ടാകാതിരുന്നാല്‍ നല്ലതെന്ന്', മിയ പറയുന്നു.
'തിയറ്ററില്‍ പോയി സിനിമ കണ്ടപ്പോള്‍ പഠിക്കുന്ന കാലത്തെ പല കാര്യങ്ങളുമാണ് ഓര്‍മ്മ വന്നത്. ബസില്‍ യാത്ര ചെയ്യുമ്പോള്‍ പ്രണയം കൈമാറുന്നതിനും ക്ലാസ്സില്‍ വന്നിട്ട് ആ ബസിലെ ചേട്ടന്‍ അടിപൊളിയാണെന്ന് പറയുന്നതിനുമൊക്കെ സാക്ഷിയായിട്ടുണ്ട്. സഹപാഠികള്‍ പ്രണയിക്കുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എനിക്കും പ്രണയാഭ്യര്‍ഥന ലഭിച്ചിട്ടുണ്ടെങ്കിലും പ്രണയം ഉണ്ടായിട്ടില്ലെന്ന്്', മിയ വ്യക്തമാക്കുന്നു.

'എന്റെ പിന്നാലെ നടന്നവരും അടുക്കാന്‍ ശ്രമിച്ചവരും ഉണ്ടായിരുന്നു. പക്ഷേ താല്‍പര്യം തോന്നിയിട്ടില്ല. എങ്കിലും പ്രണയ വിലാസം എന്ന സിനിമ പഴയ സ്‌കൂള്‍, കോളജ് കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി, ഇതുപോലെ ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയിരിക്കുമിത്',.
ഭര്‍ത്താവ് അശ്വിനെയും തന്റെ സിനിമയുടെ ഭാഗമാക്കിയതിനെ കുറിച്ച് മിയ വെളിപ്പെടുത്തി. 'സിനിമയിലേക്ക് ഒരു ഫോട്ടോ വേണമെന്ന് നിഖില്‍ പറഞ്ഞപ്പോള്‍, എന്നാല്‍ പിന്നെ കെട്ടിയോന്റെ ഫോട്ടോ തന്നെ ആകട്ടെ എന്ന് തോന്നി. ഞാനും അശ്വിനും ഒരുമിച്ചിരുന്നാണ് പടം തപ്പി എടുത്ത് അയച്ചത്.
എന്റെ ലുക്ക് മീരയുമായി മാച്ച് ചെയ്യുന്ന ഫോട്ടോ തപ്പി എടുത്താണ് അയച്ചത്. ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമാണെങ്കിലും അശ്വിന് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നൊന്നും പറഞ്ഞിട്ടില്ലെന്നും', നടി വ്യക്തമാക്കുന്നു.
മകന്‍ ലൂക്കയെ വീട്ടുകാരെ ഏല്‍പ്പിച്ചിട്ടാണ് അഭിനയിക്കാന്‍ വരുന്നതെന്നാണ് മിയ പറയുന്നത്. 'ലൂക്കയ്ക്ക് രണ്ട് വയസാകാറായി. ഓടി നടക്കുകയാണിപ്പോള്‍. പിന്നെ പ്രസവശേഷം തടി കുറച്ചതിനെ പറ്റി പലരും ചോദിക്കാറുണ്ട്. എനിക്ക് തടി വച്ചില്ലെന്ന് പറയാന്‍ പറ്റില്ല, പ്രസവം കഴിഞ്ഞ് പത്തുകിലോ ഭാരം കൂടിയിരുന്നു. അതില്‍ എട്ടുകിലോ കുറച്ചു.

ഡയറ്റും വര്‍ക്ക് ഔട്ടും ചെയ്താണ് കുറച്ചത്. ഇപ്പോള്‍ ഡയറ്റും വര്‍ക്ക് ഔട്ടും ഇല്ല. ഫുഡ് കഴിച്ച് ആസ്വദിച്ച് നടക്കുകയാണ്. ലൂക്കയോടൊപ്പം ഓട്ടമായത് കൊണ്ടായിരിക്കും ഇപ്പോള്‍ അധികം തടി വയ്ക്കുന്നില്ലെന്നും', മിയ വ്യക്തമാക്കുന്നു.
വിവാഹവും പ്രസവവും കഴിഞ്ഞ് മിയയുടെ തിരിച്ച് വരവാണിതെന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ സിനിമയില്‍ നിന്നും ഞാന്‍ മാറി നില്‍ക്കുകയായിരുന്നു എന്ന് തോന്നുന്നത് പ്രേക്ഷകര്‍ക്കായിരിക്കുമെന്നാണ് മിയ പറയുന്നത്. കാരണം കുഞ്ഞിന് ജന്മം കൊടുത്ത് അധികം വൈകാതെ തന്നെ ഞാന്‍ അഭിനയിച്ച് തുടങ്ങിയിരുന്നു. തമിഴിലാണ് അന്നേരം സിനിമ ചെയ്തത്. അതുകൊണ്ട് തന്നെ അഭിനയത്തില്‍ നിന്നും മാറി നിന്നതായി എനിക്ക് തോന്നിയിട്ടില്ല.
അഭിനയിച്ച സിനിമകളുടെ റിലീസ് വൈകിയത് കൊണ്ട് പ്രേക്ഷകര്‍ക്ക് ഞാന്‍ ഇടവേള എടുത്തതായി തോന്നിയിട്ടുണ്ടാകാം. എന്നാല്‍ എനിക്കങ്ങനൊരു ഫീലിംഗ്‌സ് ഇതുവരെ വന്നിട്ടില്ല. നിലവില്‍ മലയാളത്തില്‍ മറ്റൊരു സിനിമ കൂടി ചിത്രീകരണം പൂര്‍ത്തിയാക്കി.
ഇനി തമിഴില്‍ തൃഷയോടൊപ്പം 'ദ് റോഡ്' എന്ന സിനിമയാണ് വരാനുള്ളത്. അതും ഷൂട്ടിങ് പൂര്‍ത്തിയാക്കിയതാണ്. അഭിനയം മാത്രമാണ് തനിക്കറിയുന്ന പണി. അത് തുടരാന്‍ തന്നെയാണ് തീരുമാനമെന്നും മിയ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications











