For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോലി ഉപേക്ഷിക്കില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു, പുതിയ വിശേഷം പങ്കുവെച്ച് മിയ...

  |

  മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് മിയ. 2010ല്‍ പുറത്ത് ഇറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ താരത്തെ തേടി എത്തുകയായിരുന്നു. മലയാള സിനിമയിലെ പവര്‍ഫുള്‍ നായികമാരില്‍ ഒരാളാണ് മിയ . ശക്തമായ കഥാപാത്രങ്ങളെയായിരുന്നു നടി അധികവും സ്‌ക്രീനില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും സജീവമാണ്.

  ഡെയ്‌സി ഡേവിഡും നവീന്‍ അറയ്ക്കലും പുറത്ത്, ഒട്ടും പ്രതീക്ഷിക്കാത്ത എവിക്ഷന്‍, ഇനി മത്സരം മാറും...

  ലോക്ക് ഡൗണ്‍ കാലത്തായിരുന്നു മിയയുടെ വിവാഹം. അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലുക്ക എന്നൊരു മകനുണ്ട്. കുഞ്ഞ് ലൂക്കയുടെ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മകന്റെ ചെറിയ വിശേഷവും സന്തോഷങ്ങളും പങ്കുവെച്ച് മിയയും എത്താറുണ്ട്. ഈ അടുത്തിടെ മകനുമായി തിയേറ്ററില്‍ പോയി കെജിഎഫ് സിനിമ കണ്ടതിന്റെ വിശേഷം പങ്കുവെച്ചിരുന്നു. വളരെ രസകരമായിട്ടായിരുന്നു തിയേറ്റര്‍ അനുഭവം മിയ തുറന്നെഴുതിയത്.

  പ്രണയ വിവാഹമല്ല; ആദ്യമായി കാണുന്നത് ഇങ്ങനെയാണ്, റോണ്‍സണുമായുള്ള കല്യാണത്തെ കുറിച്ച് നീരജ

  ചെറിയൊരു ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ് മിയ. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാണ്. കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്ററും ഐശ്വര്യ രാധാകൃഷ്ണനുമാണ് മറ്റ് രണ്ട് ജഡ്ജസ്. ഏപ്രില്‍ 16 ന് ആരംഭിച്ച ഷോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം ആദ്യമായിട്ടാണ് മിയ ഒരു ഷോയില്‍ എത്തുന്നത്.

  ഇപ്പോഴിതാ ആ മാറ്റത്തെ കുറിച്ച് പറയുകയാണ് മിയ. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മനസ് തുറന്നത്. ജോലിയും കുടുംബജീവിതവും ഒന്നിച്ച് കൊണ്ട് പോകണമെന്ന് മുമ്പെ എടുത്ത തീരുമാനമാണെന്നാണ് മിയ പറയുന്നത്.

  നടിയുടെ വാക്കുകളിലേയ്ക്ക്....'ജോലിയും വ്യക്തജീവിതവും ബാലന്‍സ് ചെയ്തു പോകണം എന്നുള്ളത് ആദ്യമേ എടുത്ത ഒരു തീരുമാനമാണ്. ജോലി ഉപേക്ഷിക്കണമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് ഗര്‍ഭ കാലത്തും കഴിയാവുന്ന രീതില്‍ ജോലി തുടരാന്‍ ശ്രമിച്ചത്'; മിയ പറഞ്ഞു

  'പ്രസവം കഴിഞ്ഞ അഞ്ചു മാസത്തിനു ശേഷം പതിയെ ജോലിയില്‍ പ്രവേശിച്ചു. ഏതു തൊഴില്‍ രംഗത്തായാലും സ്ത്രീകള്‍ക്ക് മാതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നത് സ്വാഭാവികമാണ്. അതിനാവശ്യമായ അവധി എടുത്ത് മടങ്ങി എത്തുക എന്നതും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നായാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യത്തില്‍ എനിക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്' മിയ വെളിപ്പെടുത്തി.

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മിയ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. അതിന്റെ സന്തോഷവും അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്.

  ' മടങ്ങി വരവില്‍ ഒരുപാട് സന്തോഷമുണ്ട്. ഷോയില്‍ വരുന്ന ഓരോ ദിവസവും പുതിയ അനുഭവമായിട്ടാണ് തോന്നുന്നത്. ഒരുപാട് കാര്യങ്ങള്‍ പുതുതായി പഠിച്ചുവരികയാണ്. അതിന് മികച്ച അവസരം ലഭിക്കുന്നു. ഓരോരുത്തരുടേയും വ്യത്യസ്തമായ പെര്‍ഫോമന്‍സുകള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നു. വിധികര്‍ത്താവ് എന്ന നിലയില്‍ മികച്ച പ്രകടനങ്ങളെ വിലയിരുത്തുന്നത് ശ്രമകരമാണ്. വലിയ ഉത്തരവാദിത്വമുള്ള ജോലിയാണെങ്കിലും ഈ റോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്'; മിയ റിയാലിറ്റി ഷോ അനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  Read more about: miya george
  English summary
  Actress Miya George Opens Up About Her Television Re entry,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X