Don't Miss!
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ, മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് മിയ ജോര്‍ജ്ജ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം നായികാ വേഷങ്ങളില്‍ മിയ എത്തിയിരുന്നു. നായികാ റോളുകള്‍ക്കൊപ്പം തന്നെ സഹനടിയായും നടി സിനിമകളില്‍ ഏത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരത്തിന് അവിടെയും ആരാധകരുണ്ട്. അതേസമയം അശ്വിന് ഫിലിപ്പുമായുളള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു മിയ. സോഷ്യല്‍ മീഡിയയിലാണ് പിന്നീട് നടി കൂടുതല്‍ ആക്ടീവായത്.
കിടിലന്‍ ലുക്കില്‍ പ്രിയാമണി, സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി
കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് താരം എപ്പോഴും എത്താറുണ്ട്. കുഞ്ഞ് പിറന്ന സന്തോഷം അറിയിച്ചതിന് പിന്നാലെ ആണ് മിയ ഗര്‍ഭിണിയായിരുന്നത് എല്ലാം മിക്കവരും അറിഞ്ഞത്. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നില്ല.

കൂടാതെ ഗര്‍ഭിണിയായ ശേഷമുളള സന്തോഷങ്ങളും നടി പങ്കുവെച്ചിരുന്നില്ല. മുന്‍പ് ഗോവിന്ദ് പത്മസൂര്യയുടെ ഒരു വീഡിയോ കണ്ട് മിയ ഗര്‍ഭിണിയാണെന്ന് പലരും പറഞ്ഞെങ്കിലും നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുഞ്ഞ് പിറന്ന സന്തോഷം നടി പങ്കുവെച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു. എന്നാല്‍ ആ സമയത്ത് തന്നെ നടിയെ അഭിനന്ദിച്ചും മറ്റുചിലര്‍ എത്തി. മറ്റുതാരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഗര്‍ഭകാല വിശേഷങ്ങള്‍ ഒന്നും പങ്കുവെക്കാതിരുന്നതിനാണ് പലരും മിയയെ അഭിനന്ദിച്ചത്.

ആണ്‍കുഞ്ഞാണ് മിയയുടെയും അശ്വിന്റെയും ജീവിതത്തിലേക്ക് എത്തിയത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് കുഞ്ഞിന് നടിയും കുടുംബവും പേരിട്ടത്. കുഞ്ഞ് ലുക്കയ്ക്കൊപ്പമുളള മിയയുടെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ മിയ പങ്കുവെച്ച ലൂക്കയുടെ മാമോദീസ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 'ബാപ്പ്റ്റിസം സീരിസ് ഇവിടെ തുടങ്ങുന്നു' എന്ന ക്യാപ്ഷനിലാണ് മകനും അശ്വിനുമൊപ്പമുളള ചിത്രങ്ങള്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഓണസമയത്തും കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12നാണ് ബിസിനസുകാരനായ അശ്വിന് ഫിലിപ്പുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. എറണാകുളം സ്വദേശിയാണ് അശ്വിന്. വിവാഹ ശേഷം സിനിമ വിടില്ലെന്നും തുടര്‍ന്ന് അഭിനയിക്കുമെന്നും മിയ മുന്‍പ് അറിയിച്ചിരുന്നു. അഭിനയം തുടരുന്നതില്‍ അശ്വിന് പ്രശ്നങ്ങളില്ലെന്നാണ് നടി പറഞ്ഞത്.

ഒരു സ്മോള്‍ ഫാമിലി എന്ന രാജസേനന് ചിത്രത്തിലൂടെയാണ് മിയ സിനിമയില്‍ എത്തിയത്. പിന്നീട് നായികയായും സഹനടിയായുമെല്ലാം മോളിവുഡില്‍ സജീവമായി താരം. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി ഉള്‍പ്പെടെയുളള മുന്‍നിര താരങ്ങളുടെ സിനിമകളില്‍ നടി അഭിനയിച്ചു. 2019ല്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് മിയയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഏല്‍സ കുരുവിള മിയയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.
പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങേണ്ട ചിത്രമായിരുന്നു അത്, മമ്മൂട്ടി എത്തിയത് ഇങ്ങനെ

വിവാഹ ശേഷം ഗാര്ഡിയന് എന്ന ചിത്രം നടിയുടെതായി പുറത്തിറങ്ങിയിരുന്നു. സൈജു കുറുപ്പ് നായകവേഷത്തില്‍ എത്തിയ സിനിമയില്‍ ഐപിഎസ് ഉദ്യോഗസ്ഥയായാണ് മിയ എത്തിയത്. കോബ്ര, ഇന്‍ഡ്രു നേട്രു നാളെ, സി ഐഡി ഷീല തുടങ്ങിയവയാണ് മിയയുടെ പുതിയ സിനിമകള്‍. സീരിയലുകളിലൂടെയാണ് നടിയുടെ തുടക്കം. സീരിയലുകളില്‍ തിളങ്ങിയ ശേഷം സിനിമകളില്‍ സജീവമാവുകയായിരുന്നു മിയ.
സാമന്ത-നാഗചൈതന്യ ഡിവോഴ്സ് അഭ്യൂഹങ്ങള്‍ക്ക് മുന്‍പ് തെന്നിന്ത്യയെ ഞെട്ടിച്ച വിവാഹ മോചനങ്ങള്‍
Recommended Video
ചിത്രങ്ങള്‍ കടപ്പാട്; മിയ ഇന്‍സ്റ്റഗ്രാം
-
കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ