അശ്വിനെക്കുറിച്ച് വാചാലയായി മിയ! അപ്പുവിനെ ഇഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഇതൊക്കെ! പ്രത്യേകതകളേറെയാണ്!
മിയയുടെ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മിയയും പ്രതിശ്രുത വരനായ അശ്വിന്‍ ഫിലിപ്പും വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. വിവാഹനിശ്ചയത്തിന് ശേഷമായാണ് മിയ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് എല്ലാവരും അറിഞ്ഞത്. മാട്രിമോണിയലിലൂടെയായിരുന്നു മിയയ്ക്ക് വരനെ കണ്ടെത്തിയത്. വിവാഹത്തിന് മുന്‍പുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ഭാമയ്ക്ക് പിന്നാലെയായി വിവാഹിതയാവാനൊരുങ്ങുകയാണ് മിയ. സിനിമയിലെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് വിവാഹം നടത്താനായിരുന്നു കുടുംബാംഗങ്ങള്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒത്തുചേരലിന് നിയന്ത്രണങ്ങള്‍ വന്നതോടെ ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുകയായിരുന്നു. അശ്വിനെ അപ്പുവെന്നാണ് മിയ വിളിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അശ്വിന്‍ പറഞ്ഞത്
മിയയെക്കുറിച്ച് അഭിമുഖത്തില്‍ അശ്വിന്‍ വാചാലനായിരുന്നു. നല്ല ക്യൂട്ടാണ് മിയ. ഡ്രൈവിംഗ്, സ്പോര്‍ട്സ്, ഇങ്ങനെ ഞങ്ങള്‍ക്ക് ചില കോമണ്‍ ഇഷ്ടങ്ങളുണ്ട്. പിന്നെ ഞാന്‍ കുക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവള്‍ വെറൈറ്റി ഫുഡ് കഴിക്കാനും ഞാന്‍ അധികം സംസാരിക്കുന്ന ആളല്ല. സംസാരം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവള്‍ക്ക് സന്തോഷം വന്നാല്‍ എഫ്എം റേഡിയോ ഓണ്‍ ചെയ്തു വച്ചത് പോലെയാണ് പറഞ്ഞു കൊണ്ടേയിരിക്കും.

ഒരുപാട് പ്രത്യേകതകള്‍
കുറച്ച് ഒര്‍ത്തഡോക്സ് ചിന്താഗതിക്കാരിയാണ് താനെന്ന് മിയ പറയുന്നു. വീട്ടുകാരും അങ്ങനെയാണ്. അപ്പു (അശ്വിന്‍) പക്ഷെ വളരെ ഫോര്‍വേര്‍ഡ് ആണ്. ഫ്രീ മൈന്‍ഡ് ആണ്. മിണ്ടി മിണ്ടി അങ്ങ് ഇരിക്കുമ്പോള്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പ്രത്യേകതകള്‍ ഈ ആള്‍ക്ക് ഉണ്ടെന്ന് മനസ്സിലായി. അശ്വിനെക്കുറിച്ച് മിയ വാചാലയായത് ഇങ്ങനെയായിരുന്നു.
Recommended Video

ഡ്രൈവ് ചെയ്തത്
സത്യം പറഞ്ഞാല്‍ മേയ് പത്തൊന്‍പത്തിനു വിവാഹ നിശ്ചയത്തിനു അശ്വിന്റെ എറണാകുളത്തെ ഫ്ലാറ്റിലേക്ക് പോകുമ്പോള്‍ ഞാന്‍ തന്നെയാണ് ഡ്രൈവ് ചെയ്തത്. അതെന്തിനാനെന്നോ കൂടെ കൊണ്ട് പോകുന്ന ഡ്രൈവര്‍ പറഞ്ഞെങ്ങാനും ഇനി മറ്റാരും അറിയണ്ട എന്ന് കരുതി. അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അതെന്നും മിയ വ്യക്തമാക്കുന്നു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

സിനിമയില്‍ തുടരുമോ
കല്യാണം കഴിഞ്ഞു എന്നെ സിനിമയിലേക്ക് ഇനി വിടുമോ എന്ന് ചോദിച്ചപ്പോള്‍ അശ്വിന്റെ മറുപടി ഇതായിരുന്നു. "അതെന്തിനാണ് ഇത്രയും നാള്‍ മിയ ഇഷ്ടത്തോടെ ചെയ്ത കാര്യമല്ലേ അഭിനയം തുടരുന്നതില്‍ എന്താണ് കുഴപ്പം എന്നായിരുന്നു അശ്വിന്‍ ചോദിച്ചത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications