മിയയ്ക്ക് സര്‍പ്രൈസ് ബ്രൈഡല്‍ഷവര്‍ പാര്‍ട്ടിയൊരുക്കി സുഹൃത്തുക്കള്‍! വീഡിയോ കോളിലൂടെ അശ്വിനുമെത്തി

യുവഅഭിനേത്രിയായ മിയ ജോര്‍ജ് വിവാഹിതയാവുകയാണ്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പാണ് താരത്തെ ജീവിതസഖിയാക്കുന്നത്. വിവാഹനിശ്ചയത്തിന്റെയും മനസ്സമതത്തിന്റേയും ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. മാട്രിമോണിയിലൂടെയായിരുന്നു മിയയ്ക്ക് വരനെ കണ്ടെത്തിയത്.

അമ്മയാണ് അശ്വിനെ കണ്ടെത്തിയതെന്ന് താരം പറഞ്ഞിരുന്നു. അശ്വിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്തിയിരുന്നു. മിയയുടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിക്കിടയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മിയയുടെ സഹോദരിയായ ജിനിയായിരുന്നു യൂട്യൂബിലൂടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയുടെ വീഡിയോ പങ്കുവെച്ചെത്തിയത്. ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ച് നേരത്തെ താരമെത്തിയിരുന്നു. എന്താണിത് എന്ന ചോദ്യത്തോടെയായിരുന്നു മിയ എത്തിയത്.

Miya

സര്‍പ്രൈസ് കൊടുക്കാന്‍ പോവുകയായിരുന്നുവെന്നായിരുന്നു കസിന്‍ പറഞ്ഞത്. ജിമിയുടെ കണ്ണ് കെട്ടാന്‍ പോവുകയാണെന്നും ഇനി എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ജിമിക്ക് അറിയില്ലെന്നും പറഞ്ഞായിരുന്നു മിയയെ കൂട്ടിക്കൊണ്ട് പോയത്.

എങ്ങോട്ടേക്കാണ് കൊണ്ടുപോവുന്നതെന്നും അവിടെന്താണെന്നുമൊക്കെ മിയ ചോദിക്കുന്നുണ്ടായിരുന്നു. മിയ വന്നതോടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിക്ക് തുടക്കമാവുകയായിരുന്നു. പച്ചനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു എല്ലാവരും എത്തിയത്. കസിന്‍സിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഒരുക്കിയിരുന്നു. അതേക്കുറിച്ചായിരുന്നു മിയ ആദ്യം ചോദിച്ചതും.

ഇതിന് ശേഷമായാണ് പുത്തനുടുപ്പണിഞ്ഞ് മിയ എത്തിയത്. നവവധുവാകാന്‍ പോവുന്ന മിയയ്ക്ക് പരമാവധി പണി കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു കസിന്‍സ്. ഇതിനിടയിലായിരുന്നു വീഡിയോ കോളിലൂടെ അശ്വിനെത്തിയത്. പരിപാടിയെക്കുറിച്ച് മിയ അശ്വിനോട് സംസാരിച്ചിരുന്നു.

Miya

14 വര്‍ഷത്തോളമായി മിയയുമായി സൗഹൃദമുണ്ട്. വിവാഹ ശേഷം ഞങ്ങള്‍ക്ക് അവളെ മിസ്സ് ചെയ്യുമെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. വിവാഹത്തീയതിയെക്കുറിച്ചുള്ള കൃത്യമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. സെപ്റ്റംബര്‍ അവസാനവാരമായാണ് വിവാഹമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നു.

അപ്പുവെന്നാണ് അശ്വിനെ എല്ലാവരും വിളിക്കുന്നത്. ചില കാര്യങ്ങളില്‍ ഞങ്ങള്‍ തികച്ചും വ്യത്യസ്തരാണ്. ഞാന്‍ നല്ല ഒച്ചയില്‍ സംസാരിക്കുന്നയാളാണ്. അപ്പു അങ്ങനെയല്ല, ചോദിക്കുന്നതിന് ഉത്തരം പറഞ്ഞ് അങ്ങനെ ഇരിക്കും. അതിന് ശേഷം ഞങ്ങള്‍ക്ക് സംസാരിക്കാന്‍ സമയം തന്നപ്പോഴും അധികമൊന്നും സംസാരിച്ചിരുന്നില്ല. നല്ല വിശ്വാസിയാണ് അപ്പു. ചെറുപ്പം മുതലേ ഞാനും അങ്ങനെയാണ്. ദൈവം അങ്ങനെ എന്നെ വിടത്തില്ലെന്നായിരുന്നു മിയ പറഞ്ഞത്.

Recommended Video

മനസമ്മതത്തിന് സൂപ്പർ ക്യൂട്ട് ലുക്കിൽ മിയ | FilmiBeat Malayalam

തങ്ങളില്‍ ആരായിരിക്കും വെഡ്ഡിങ് ആനിവേഴ്‌സറി മറക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മിയ അപ്പുവിന്റെ പേരായിരുന്നു പറഞ്ഞത്. അപ്പു തിരിച്ച് മിയയുടെ പേരും പറയുകയായിരുന്നു. കുടുംബത്തിലെല്ലാവരും മറവിക്കാരിയെന്നാണ് തന്നെ വിളിക്കാറുള്ളത്. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായതിനാല്‍ ഇത് താന്‍ മറക്കാന്‍ സാധ്യതയില്ലെന്നായിരുന്നു മിയ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X