മിയ കൂര്‍ക്കം വലിക്കാറുണ്ടെന്ന് അശ്വിന്‍ ഫിലിപ്പ്, കുഞ്ഞതിഥി എപ്പോഴാണ് വരുന്നത്? മറുപടി വൈറലാവുന്നു

നിരവധി താരവിവാഹങ്ങളാണ് അടുത്തിടെയായി നടന്നത്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടുള്ളത്. ലോക് ഡൗണ്‍ സമയമായതിനാല്‍ ലളിതമായ ചടങ്ങുകളോടെയാ്ണ് പലരും വിവാഹം നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങളെത്തുന്നുണ്ട്. അടുത്തിടെയായിരുന്നു മിയയും അശ്വിനും ചാനല്‍ പരിപാടിയിലേക്ക് ഒരുമിച്ചെത്തിയത്.

സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പുതിയ റിയാലിറ്റി ഷോയായ മിസ്്റ്റര്‍ ആന്‍ഡ് മിസ്സിലായിരുന്നു ഇരുവരും പങ്കെടുത്തത്. സരിഗമപയ്ക്ക് ശേഷം ജീവ അവതാരകനായെത്തിയ പരിപാടി കൂടിയാണിത്. ജീവയ്‌ക്കൊപ്പം ഭാര്യ അപര്‍ണ്ണയും ഇത്തവണ കൂടെയുണ്ട്. ടെലിവിഷനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ ജിപിയും വിധികര്‍ത്താവായി ഷോയിലുണ്ട്.

പരിപാടിയുടെ ഉദ്ഘാടന എപ്പിസോഡില്‍ പങ്കെടുക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു മിയ പറഞ്ഞത്. മത്സരാര്‍ത്ഥികള്‍ക്ക് മാത്രമല്ല മിയയ്ക്കും അശ്വിനുമായും ടാസ്‌ക്ക് നല്‍കുകയായിരുന്നു ജീവയും അപര്‍ണ്ണയും. കണ്ണുകെട്ടിയതിന് ശേഷം 10 ചോദ്യങ്ങള്‍ ചോദിക്കും. യെസ്, ഓര്‍ നോയെന്ന് പറയുക. ഇതായിരുന്നു ടാസ്‌ക്. ഉത്തരം തെറ്റിയാല്‍ പനിഷ്‌മെന്റും നല്‍കുമെന്നും ഇവര്‍ പറഞ്ഞിരുന്നു.

Miya George

ഭാര്യ ഉണ്ടാക്കിയ ഭക്ഷണം സഹിച്ച് കഴിക്കേണ്ടി വന്നിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അശ്വിന്‍ നോയും മിയ യെസുമായിരുന്നു പറഞ്ഞത്. ഭര്‍ത്താവിന് ഭാര്യയോട് അസൂയ തോന്നിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി. ഭര്‍ത്താവ് സുമുഖനാണെന്ന് പറഞ്ഞപ്പോള്‍ യെസ് എന്നായിരുന്നു ഇരുവരും പറഞ്ഞത്. ബാച്ചിലര്‍ ലൈഫ് ആസ്വദിച്ച് കൊതി തീര്‍ന്നിട്ടില്ലെന്നും ഇരുവരും മറുപടി നല്‍കിയിരുന്നു.

ഭാര്യ ഉറക്കത്തില്‍ കൂര്‍ക്കം വലിക്കാറുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ ഡ്രസ് സെന്‍സ് തോല്‍വിയല്ലെന്നായിരുന്നു മിയ പറഞ്ഞത്. അശ്വിനും അതേ ഉത്തരമായിരുന്നു. മേക്കപ്പില്ലാതെ തന്നെ കണ്ട് അശ്വിന്‍ പേടിച്ചെന്ന് മിയ പറഞ്ഞെങ്കിലും ഇല്ലെന്ന മറുപടിയായിരുന്നു അശ്വിന്റേത്. ഭാര്യ പല്ലുതേക്കാതെ ഭക്ഷണം കഴിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഒരുപോലെ പറഞ്ഞത്. ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യ അഭിനയിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി.

ഉടനെ തന്നെ കുഞ്ഞതിഥിക്ക് സാധ്യതയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് മിയയും അശ്വിനും ഒരുപോലെ പറഞ്ഞിരുന്നു. 8 ഉത്തരമാണ് ഇരുവരും ശരിയാക്കിയത്. ഏതൊക്കെയാണ് നിങ്ങള്‍ തെറ്റിച്ചതെന്നായിരുന്നു മിയ അശ്വിനോട് ചോദിച്ചത്. മിയ തന്നെ ഒരു പനിഷ്‌മെന്റായി കൂടെയുള്ളപ്പോള്‍ അശ്വിന് ഇനി എന്ത് ശിക്ഷ തരാനാണെന്നായിരുന്നു ജിപി ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X