വിവാഹശേഷം അശ്വിനോട് ചേര്‍ന്നുനിന്ന് മിയ! നല്ലൊരു കുടുംബജീവിതം ആശംസിച്ച് മുക്ത! ചിത്രങ്ങള്‍ വൈറല്‍
കഴിഞ്ഞ ദിവസമായിരുന്നു മിയ ജോര്‍ജിന്റെ വിവാഹം. മാട്രിമോണിയലിലൂടെയായിരുന്നു മിയയ്ക്ക് വരനെ കണ്ടെത്തിയത്. വ്യവസായിയായ അശ്വിന്‍ ഫിലിപ്പായിരുന്നു താരത്തെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം നടത്തിയ വിരുന്നില്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് മിയയ്ക്കും അശ്വിനും ആശംസകള്‍ അറിയിച്ചെത്തിയത്.
മിയയുടെ അമ്മയായിരുന്നു മകള്‍ക്കായി വരനെ കണ്ടെത്തിയത്. വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും ആദ്യമായി സംസാരിച്ചത്. അശ്വിനെ അപ്പുവെന്നാണ് വിളിക്കുന്നത്. തനിക്ക് അനുയോജ്യനായ ആള്‍ തന്നെയാണ് ഇതെന്ന് മനസ്സിലാക്കിയതിന് ശേഷമായാണ് ഇരുവരും ഒരുമിക്കാന്‍ തീരുമാനിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി മിയയുടെ വിവാഹം എല്ലാവരും ആഘോഷമാക്കുകയായിരുന്നു. മനസമ്മതതത്തിലും ബ്രൈഡല്‍ ഷവറിലും രസകരമായ പണികളായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. വിവാഹത്തിന് ശേഷം പുതിയ പോസ്റ്റുമായെത്തിയിരിക്കുകയാണ് മിയ.

കംഫര്‍ട്ട് സോണ്‍
കംഫര്‍ട്ട് സോണെന്ന് പറഞ്ഞായിരുന്നു മിയ വിവാഹചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മിയയുടെ വിവാഹ ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അശ്വിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു തോരം പോസ്റ്റ് ചെയ്തത്. ഇവരുടെ സന്തോഷനിമിഷങ്ങള്‍ക്ക് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

ആശംസാപ്രവാഹം
താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് മിയയ്ക്കും അശ്വിനും ആശംസകള്‍ അറിയിച്ചത്. നേരിട്ട് വിവാഹത്തില്‍ പങ്കെടുക്കാനാവാത്തതിന്റെ വിഷമമായിരുന്നു പലരും പങ്കുവെച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചായിരുന്നു താരങ്ങള്‍ ആശംസ നേര്‍ന്നത്. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, മുക്ത, ഭാമ തുടങ്ങിയവരെല്ലാം മിയയ്ക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു.

മുക്ത പറഞ്ഞത്
സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലെല്ലാം മുകത് പങ്കെടുക്കാറുണ്ട്. റിമി ടോമിക്കും കണ്‍മണിക്കുമൊപ്പമായാണ് മുക്തയും എത്താറുള്ളത്. കോവിഡ് കാലത്തെ വിവാഹമായിരുന്നതിനാല്‍ മിയയുടെ വിവാഹത്തിന് അധികം താരങ്ങള്‍ എത്തിയിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെല്ലാം ആശംസ നേര്‍ന്നിരുന്നു. നല്ലൊരു കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കട്ടെയെന്നായിരുന്നു മുക്ത പറഞ്ഞത്. ഷംന കാസിമും മിയയ്ക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു.

സിനിമയില്‍ അഭിനയിക്കുമോ?
വിവാഹത്തോടെ സിനിമയോട് ബൈ പറയാറുണ്ട് നായികമാര്‍. മിയയും അതേ വഴിയിലൂടെയാണോ സഞ്ചരിക്കുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളും താരത്തിന് നേരെ ഉയര്‍ന്നിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെയായാണ് താരത്തോട് ഈ ചോദ്യം ചോദിച്ചത്. വിവാഹ ശേഷവും അഭിനയം തുടരുമെന്നായിരുന്നു താരം പറഞ്ഞത്. അശ്വിനോട് നേരത്തെ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ജോലിക്ക് പോവുന്നതില്‍ പ്രശ്‌നമില്ലെന്നുള്ള മറുപടിയായിരുന്നു നല്‍കിയത്.

അശ്വിനെക്കുറിച്ച്
വീട്ടുകാരും താനുമൊക്കെ കുറച്ച് ഓര്‍ത്തഡോക്‌സ് ചിന്താഗതിയുള്ളവരാണ്. എന്നാല്‍ അപ്പു അങ്ങനെയല്ല. കുറച്ച് സംസാരിച്ച് കഴിഞ്ഞപ്പോഴായിരുന്നു താന്‍ ഇഷ്ടപ്പെടുന്ന പല കാര്യങ്ങളും അദ്ദേഹത്തിലുണ്ടെന്ന് മനസ്സിലാക്കിയത്. വിവാഹ ശേഷം മിയ അഭിനയം നിര്‍ത്തുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതില്‍ കുഴപ്പമില്ലെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. മിയ ഇത്രയും നാള്‍ ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യമല്ലേ, അതെന്തിനാണ് നിര്‍ത്തുന്നതെന്നായിരുന്നു അശ്വിന്‍ ചോദിച്ചത്.
Recommended Video

ആഗ്രഹിച്ചത് പോലെ
എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ഓപ്പണായി സംസാരിക്കാന്‍ പറ്റുന്ന ഫാമിലിയായിരിക്കണം എന്നുണ്ടായിരുന്നു. അവിടെ അങ്ങനെയാണ്. എങ്ങനെയാണോ ഞാനുമായി നേരിട്ടുള്ള ഇന്‍ട്രാക്ഷന്‍ അത് പോലെ തന്നെയാണ് പുള്ളിയെന്നും മിയ പറയുന്നു. എല്ലാം ഭംഗിയായി നടക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് താനെന്നും താരം പറഞ്ഞിരുന്നു. ദൈവാനുഗ്രഹം കൊണ്ട് അത് ലഭിക്കുമെന്ന് കരുതുന്നുവെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











