'രണ്ടുപേരെയും കാണുമ്പോൾ സഹോദരിമാരാണെന്ന് തോന്നി... ലൂക്ക ഭാഗ്യവാനാണ്'; മിയയുടെ കുഞ്ഞിനെ ഓമനിച്ച് തൃഷ!
കേരളത്തിലും ആരാധക വൃന്ദമുള്ള നടിയാണ് തൃഷ കൃഷ്ണൻ. പൊന്നിയൻ സെൽവൻ റിലീസിന് ശേഷം തൃഷയെ കുന്തവൈ എന്ന് വിളിച്ച് സ്നേഹം പ്രകടിപ്പിക്കാനാണ് ആരാധകർക്ക് ഇഷ്ടം. സിനിമ പ്രമോഷനുകൾക്ക് വേണ്ടിയും മറ്റും തൃഷ കേരളത്തിൽ എത്താറുമുണ്ട്.
നാൽപ്പതുകാരിയായ തൃഷ ബാക്ക് ടു ബാക്ക് ടു സിനിമകൾ കമ്മിറ്റ് ചെയ്തതിനാൽ ഷൂട്ടിങും പ്രമോഷനുമെല്ലാമായി തിരക്കിലാണ്. പേട്ടയ്ക്ക് ശേഷം തൃഷ ചർച്ചയായത് പൊന്നിയൻ സെൽവൻ റിലീസ് സമയത്തായിരുന്നു.
ഇപ്പോൾ താരം വാർത്തകളിൽ നിറയുന്നത് ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ നായിക എന്ന പേരിലാണ്. അതേസമയം മലയാളത്തിലെ ഒരു നടിയുടെ സോഷ്യൽമീഡിയ പേജിൽ തൃഷയുടെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നടി മിയയാണ് തൃഷയുടെ വളരെ മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മിയയുടെ മകൻ ലൂക്കയെ താലോലിക്കുന്ന തൃഷയുടെ വീഡിയോയാണ് നടി പങ്കുവെച്ചത്.

വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾ ഇതൊക്കെ എപ്പോൾ സംഭവിച്ചുവെന്ന ചോദ്യമാണ് ആരാധകർ ചോദിച്ചത്. തൃഷയുടെ ദി റോഡ് എന്ന സിനിമയിൽ മിയയും ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ആ സിനിമയുടെ ഷൂട്ടിനായി പോയപ്പോൾ ഇടവേളയ്ക്ക് ഇടയിൽ താരം പകർത്തിയതാണ് തൃഷയ്ക്കൊപ്പം ലൂക്കയുള്ള വീഡിയോ. വിണ്ണയ് താണ്ടി വരുവായ സിനിമയിലെ മനോഹര ഗാനം ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്നുമുണ്ട്.
തൃഷയുടെ പേര് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസിലേക്ക് വരുന്ന സിനിമയാണ് വിണ്ണയ് താണ്ടി വരുവായ. കുഞ്ഞുങ്ങളെ ഓമനിക്കുന്ന തൃഷയുടെ വീഡിയോ വളരെ വിരളമായി മാത്രമെ കാണാൻ സാധിക്കൂ.
തൃഷയേയും മിയയുടെ മകന് ലൂക്കയേയും കാണുമ്പോൾ ഇവരിൽ ആരാണ് കൂടുതൽ ക്യൂട്ട് എന്ന് നിശ്ചയിക്കാനാവുന്നില്ലെന്നാണ് ആരാധകർ കുറിച്ചത്. മിയയെ പരിചയമില്ലാത്ത തൃഷയുടെ ആരാധകർ നടിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ കണ്ട് ആദ്യമൊന്ന് ഞെട്ടിത്തരിച്ചു. പിന്നീട് മിയയുടെ കുഞ്ഞാണെന്നത് മനസിലായത്.
യാതൊരു വിധ അസ്വസ്ഥകളും പ്രകടിപ്പിക്കാതെ തൃഷയുടെ മുഖത്തേക്ക് നോക്കി ചിരിക്കുകയും കുസൃതി കാണിക്കുകയും ചെയ്യുകയാണ് വീഡിയോയിൽ ഉടനീളം ലൂക്ക. മിയയ്ക്കൊപ്പം ഭർത്താവും അമ്മയും ഉണ്ടായിരുന്നു. വീഡിയോയുടെ അവസാനം തൃഷയ്ക്കൊപ്പം കുടുംബസമേതം മിയ നിൽക്കുന്നതും കാണാം.

അവസാനത്തെ ഫോട്ടോ കാണുമ്പോൾ തൃഷയേയും മിയയും സഹോദരിമാരാണെന്ന് തോന്നിയെന്നും ചില ആരാധകർ കുറിച്ചിട്ടുണ്ട്. താരപുത്രനായതുകൊണ്ട് തന്നെ ജനിച്ചപ്പോൾ മുതൽ സ്റ്റാറാണ് ലൂക്ക. ഇതിനോടകം അമ്മയ്ക്കൊപ്പം എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും കുഞ്ഞ് ലൂക്ക പോയി കഴിഞ്ഞു.
അടുത്തിടെ കോബ്ര സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ പൊതുവേദിയിൽ ലൂക്കയെ എടുത്തത് സാക്ഷാൻ ചിയാൻ വിക്രമായിരുന്നു. വിക്രമിന്റെ കോബ്രയില്‍ മിയ വളരെ പ്രധാനപ്പെട്ടൊരു റോളില്‍ എത്തിയിരുന്നു. മിയയുടെ വിവാഹത്തിന് മുമ്പാണ് കോബ്ര സിനിമയില്‍ അഭിനയിച്ചത്. റിലീസാവുമ്പോഴേക്കും മിയയുടെ കല്യാണവും കഴിഞ്ഞ് കുഞ്ഞുമായി.
അതിനാലാണ് കുഞ്ഞ് ലൂക്കയ്ക്കും പ്രമോഷനിൽ പങ്കെടുക്കാൻ സാധിച്ചത്. വിക്രം കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന വീഡിയോ വൈറാലയിരുന്നു. തൃഷയുടെ ദി റോഡ് എന്ന ചിത്രം ഒക്ടോബര്‍ 6 നാണ് റിലീസ് ആകുന്നത്. അതിന്റെ പ്രമോഷന് വേണ്ടി കൂടിയാണ് ഇപ്പോള്‍ ഈ വീഡിയോ മിയ പുറത്തുവിട്ടത്.
ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ തൃഷയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിലെ മിയയുടെ കഥാപാത്രം എന്താണെന്നും ചിലർ കമന്റിലൂടെ തിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. അതേസമയം പ്രണയ വിലാസമാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മിയയുടെ മലയാള സിനിമ.


Click it and Unblock the Notifications