ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
അടുത്തിടെയായിരുന്നു മിയ വിവാഹിതയായത്. മാട്രിമോണിയലിലൂടെയായിരുന്നു മിയയ്ക്ക് വരനെ കണ്ടെത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അറേഞ്ച്ഡ് മാര്യേജായിരുന്നു താരത്തിന്റേത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ലോക് ഡൗണ്‍ സമയത്തായിരുന്നു വിവാഹം. വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.
മിയ മാത്രമല്ല സഹോദരിയായ ജിനിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ജിനീസ് വ്‌ളോഗ്‌സിലൂടെയായാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. കുടുംബത്തിലെ വിശേഷങ്ങളും യാത്രകളും പാചക പരീക്ഷണങ്ങളുമൊക്കെയായാണ് ജിനി എത്താറുള്ളത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകിയും ജിനി എത്താറുണ്ട്. ജിനിയുടെ മകളായ അന്നയുടെ പിറന്നാളാണ് തിങ്കളാഴ്ച. അന്നയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് മിയ ഇപ്പോള്‍.

അന്നയ്‌ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും മിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. മിയയുടെ വിവാഹദിനത്തിലെ ചിത്രങ്ങളായിരുന്നു ഷെയര്‍ ചെയ്തത്. യൂട്യൂബ് വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയുമൊക്കെയായി അന്നയും ആരാധകര്‍ക്ക് പരിചിതയാണ്.
ചില ആളുകൾക്ക് അവരുടെ സാന്നിധ്യം കൊണ്ട് വീടിന്റെ മാനസികാവസ്ഥയും അന്തരീക്ഷവും മാറ്റാനുള്ള കഴിവുണ്ട്. ഈ പെൺകുട്ടി ഞങ്ങളുടെ ലൈഫിലേക്ക് വന്നപ്പോൾ 10 വർഷം മുമ്പ് എന്റെ ലൈഫ് വളരെ സുന്ദരവും ഊർജ്ജസ്വലവുമാക്കാൻ ഈ മാലാഖ ആണെന്ന് എനിക്കറിയില്ലായിരുന്നു. നിങ്ങൾ നൽകിയ എല്ലാ തമാശകൾക്കും നന്ദി , എല്ലാം അതുപോലെ തുടരുക. അന്നമോള്‍ക്ക് പിറന്നാളാശംസകളെന്നായിരുന്നു മിയ കുറിച്ചത്. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.


Click it and Unblock the Notifications