For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാര്യയേയും കൊണ്ട് എല്ലായിടത്തും പോകാൻ പറ്റില്ല, ചില സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെട്ടു'; മിയയെ കുറിച്ച് ഭർത്താവ്

  |

  മലയാളികളുടെ പ്രിയ നടിയാണ് മിയ ജോർജ്. അശ്വിനാണ് ഭർത്താവ്. ലൂക്ക എന്നാണ് താരത്തിന്റെ മകന്റെ പേര്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം നടന്നത്.

  വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്‌നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്.

  Also Read: സ്വത്തുക്കൾ പണയം വെച്ച് ലോൺ എടുത്ത് പ്രഭാസ്? നടന് സംഭവിക്കുന്നതെന്തെന്ന് ആരാധകർ

  കൊവിഡ് കാലത്ത് നടന്നതിനാൽ മിയയുടെ വിവാഹം വളരെ ചുരുങ്ങി‌യ ആളുകളെ ഉൾപ്പെടുത്തിയാണ് നടന്നത്. മിയ്ക് മകൻ ലൂക്ക മാസം തികയാതെയാണ് പിറന്നത്. 'ലൂക്ക പ്രീമെച്വേഡ് ബേബിയാണ്. ഏഴാം മാസത്തിലാണ് അവനെ പ്രസവിക്കുന്നത്.'

  'ശരിക്കും ഞാന്‍ പ്രസവ വേദന അറിഞ്ഞിട്ടില്ല. അതല്ലെങ്കില്‍ ആ വേദന തിരിച്ച് അറിഞ്ഞിട്ടില്ലെന്ന് പറയുന്നതാവും ശരി. ഭയങ്കര വേദനയായിരിക്കുമെന്ന് പലരും പറഞ്ഞത് കൊണ്ട് പേടിച്ച് ഇരിക്കുകയായിരുന്നു.'

  'പക്ഷെ എന്റെ ഡെലിവറി പെയിന്‍ മുഴുവന്‍ ആ സമയത്ത് ചുറ്റും നടന്ന തിരക്കുകളിലും ടെന്‍ഷനിലും മുങ്ങിപ്പോയി. വേദന തിരിച്ചറിയാനോ ശ്രദ്ധിക്കാനോ ഉള്ള സമയം എനിക്ക് കിട്ടിയില്ലെന്നാണ്' പ്രസവത്തെ കുറിച്ച് സംസാരിച്ച് മിയ മുമ്പൊരിക്കൽ പറഞ്ഞത്.

  ഇപ്പോഴിത തന്റെ ക്രിസ്മസ് വിശേഷങ്ങളും പുതിയ സിനിമ വിശേഷങ്ങളും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കുടുംബസമേതമെത്തി പങ്കുവെച്ചിരിക്കുകയാണ് മിയ. 'ലൂക്കയുടെ രണ്ടാമത്തെ ക്രിസ്മസാണ്. ആദ്യത്തെ ക്രിസ്മസ് ലളിതമായാണ് ആഘോഷിച്ചത്. എന്റെ പപ്പ മരിച്ചിരുന്നു.'

  'അതുകൊണ്ട് ആഘോഷം ഉണ്ടായിരുന്നില്ല. ഇത്തവണത്തെ ക്രിസ്മസാണ് നന്നായി ആഘോഷിക്കാൻ പോകുന്നത്. എന്റെ പേര് ജിമിയിൽ നിന്നും മിയയാക്കിയ കഥ ഞാൻ പറഞ്ഞ് മടുത്തു. പപ്പയുടെ പേര് ജോർ‌ജ് എന്നാണ് അമ്മയുടെ പേര് മിനി. രണ്ടുപേരുടേയും പേരിൽ നിന്ന് ആ​ദ്യത്തെ അക്ഷരം എടുത്താണ് ജിമി എന്ന പേരിട്ടത്.'

  'ചേട്ടായീസ് സിനിമയിൽ അഭിനയിച്ച ശേഷമാണ് അത് മിയ എന്നാക്കി മാറ്റിയത്. പലരും ജിമി എന്ന പേര് മാറ്റിയും തെറ്റിച്ചുമാണ് വിളിച്ചിരുന്നത്. പള്ളിയിൽ എലിസബത്ത് എന്നാണ് മാമോദീസ കഴിഞ്ഞപ്പോൾ ഇട്ടപേര്.'

  Also Read: 'ഇങ്ങനെ സ്നേഹിക്കാനും സഹിക്കാനും സുഹാനയ്ക്കെ കഴിയൂ'; നിറവയറിൽ നിൽക്കുന്ന മഷൂറയ്ക്കൊപ്പം സുഹാനയും ബഷീറും!

  'അറേഞ്ച്ഡ് മാരേജ് തന്നെയായിരുന്നു. അശ്വിൻ എന്റെ സീരിയലുകൾ ഒന്നും കണ്ടിട്ടില്ല. അധികം സിനിമകളും കണ്ടിരുന്നില്ല' മിയ പറഞ്ഞു. 'ലൂക്ക പ്രീമെച്വേർ ബേബിയായിരുന്നതുകൊണ്ട് അവന് കുറച്ച് എക്സ്ട്ര കെയർ കൊടുക്കേണ്ടി വന്നിരുന്നു.'

  'സംവിധാനമൊന്നും എനിക്ക് പറ്റിയ മേഖലയില്ല. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് വിക്രം സാറിനൊപ്പം ലൂക്കയടക്കം നിന്ന് ഫോട്ടോ എടുത്തത്. ലൂക്ക ഉറങ്ങുകയായിരുന്നു. അവിടെ നിന്നാണ് അശ്വിൻ ലൂക്കയെയും കൊണ്ട് പരിപാടി നടക്കുന്നിടത്തേക്ക് വന്നത്.'

  'ഇവർക്ക് തൊട്ട് മുമ്പിൽ വിക്രം സാർ ഇരിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് സാർ ലൂക്കയെ എടുത്ത് സ്റ്റേജിലേക്ക് വന്നത്. അതൊരു മൊമന്റായിരുന്നു. ഒട്ടും പ്രതീക്ഷിച്ചില്ല. ലൂക്ക വലുതായ ശേഷം വേണം ആ ഫോട്ടോയും വീഡിയോയും കാണിച്ച് കൊടുക്കാൻ' മിയ പറഞ്ഞു.

  'മിയയുടെ സിനിമകൾ ശ്രദ്ധിച്ച് തുടങ്ങിയത് വിവാ​ഹ​ശേഷമാണ്. വിവാഹം കഴിഞ്ഞും അഭിനയിക്കുമെന്ന് മിയ പെണ്ണുകാണാൻ പോയപ്പോൾ തന്നെ പറഞ്ഞിരുന്നു. അതിൽ തെറ്റില്ലെന്ന് എനിക്കും തോന്നിയിരുന്നു.'

  'നടിയുടെ ഭർത്താവാണെന്ന അഹ‌ങ്കാരമൊന്നുമില്ല. മിയയുടെ ഭർത്താവായതുകൊണ്ട് ആളുകൾ ഇപ്പോൾ എവിടെ പോയാലും എന്നെ തിരിച്ചറിയുന്നുണ്ട്. സെലിബ്രിറ്റിയായതുകൊണ്ട് ഭാര്യയേയും കൊണ്ട് എല്ലായിടത്തും പോകാൻ പറ്റില്ല. ഞാൻ‌ നല്ല പോലെ സോഷ്യലൈസ് ചെയ്യുന്ന ആളായിരുന്നു വിവാഹ ശേഷം അത് കുറഞ്ഞു.'

  'തട്ടുകടയിലൊക്കെ പോയി ഇരുന്ന് കഴിക്കാൻ നേരത്തെ സാധിക്കുമായിരുന്നു. മിയയെകൊണ്ട് പോകാൻ ഇപ്പോൾ പറ്റില്ല. മിയയുടെ എട്ടിന് മുകളിൽ സിനിമകൾ കണ്ടിട്ടുണ്ട്' മിയയുടെ ഭർത്താവ് അശ്വിൻ പറഞ്ഞു.

  Read more about: miya george
  English summary
  Actress Miya Husband Open Up About Changes After Marriage, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X