For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയതമനെക്കുറിച്ച് മിയ! അശ്വിനോട് അടുക്കാന്‍ ഇഷ്ടംപോലെ സമയം! വിവാഹത്തിന് മുന്‍പുള്ള പ്രണയം ഇങ്ങനെ!

  |

  വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രികളിലൊരാളാണ് മിയ ജോര്‍ജ്. ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിട്ടുമുണ്ട്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും സജീവമാണ് താരം. തമിഴ് ചിത്രത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും ചിത്രീകരണം നിര്‍ത്തിവെച്ചതുമെന്നും താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

  മിയ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയായിരുന്നു. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പാണ് മിയയെ ജീവിതസഖിയാക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നേരത്തെയും അശ്വിനെക്കുറിച്ച് പറഞ്ഞ് മിയ എത്തിയിരുന്നു. സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഇല്ലാത്തതിനാല്‍ അശ്വിനൊപ്പം ചെലവഴിക്കാന്‍ ഒരുപാട് സമയം കിട്ടുന്നുണ്ട്. നേരില്‍ കാണാനാവില്ലെങ്കിലും ഫോണിലൂടെ സംസാരിക്കാന്‍ ഇഷ്ടം പോലെ സമയം ലഭിക്കുന്നുണ്ടെന്ന് മിയ പറയുന്നു.

   പരസ്യത്തിനായി

  പരസ്യത്തിനായി

  നാളുകള്‍ക്ക് ശേഷം പരസ്യ ചിത്രത്തിനായി ക്യാമറയ്ക്ക് മുന്‍പില്‍ നിന്നതിന്റെ സന്തോഷത്തിലായിരുന്നു മിയ. സുരക്ഷയെക്കുറിച്ചും നിലവിലെ നിബന്ധനകളെക്കുറിച്ചുമെല്ലാം എല്ലാവരും ബോധവാന്‍മാരായിരുന്നു. നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗ് നടത്തിയതെന്നും താരം പറയുന്നു. ജൂണിലായിരുന്നു മിയയുടെ വിവാഹം തീരുമാനിച്ചത്. വരന്റെ വീട്ടില്‍ വെച്ചായിരുന്നു എന്‍ഗേജ്‌മെന്റ് നടത്തിയത്. എന്‍ഗേജ്‌മെന്റെ ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  ലളിതമായി നടത്തി

  ലളിതമായി നടത്തി

  കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാമായി വലിയ ചടങ്ങായി എന്‍ഗേജ്‌മെന്റ് നടത്താനായിരുന്നു തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചടങ്ങ് ലളിതമാക്കുകയായിരുന്നു. എല്ലാം നോര്‍മ്മലാവുന്നത് വരെ കാത്തിരിക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും താരം പറയുന്നു. വിവാഹത്തിന് എല്ലാവരേയും പങ്കെടുപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അത് നടക്കുമോയെന്നറിയില്ലെന്നുമായിരുന്നു താരത്തിന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.

  മിയ മനസ്സ് തുറക്കുന്നു | filmibeat Malayalam
  തിരക്കുകളില്ല

  തിരക്കുകളില്ല

  ഇടയ്ക്ക് കാണാനൊന്നും പറ്റാറില്ല മിയയ്ക്കും അശ്വിനും. സുഹൃത്തുക്കളെപ്പോലെയായി സംസാരിച്ച് തുടങ്ങിയതാണ് ഇരുവരും. അറേഞ്ച്ഡ് വിവാഹമാണ് മിയയുടേത്. അമ്മയായിരുന്നു വരനെ കണ്ടെത്തിയത്. വിവാഹത്തിന് മുന്‍പ് പരസ്പരം അറിയുന്നതിനായി ഇഷ്ടം പോലെ സമയം ലഭിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഇല്ലാത്തതിനാല്‍ അടുത്ത് പരിചയപ്പെടാന്‍ ഇഷ്ടം പോലെ സമയം ലഭിക്കുന്നുണ്ട്. മുന്‍പായിരുന്നുവെങ്കില്‍ സംസാരത്തിനിടയില്‍ ഷൂട്ടിനായി പോവേണ്ടി വന്നേനെ.

  തമിഴ് സിനിമയില്‍

  തമിഴ് സിനിമയില്‍

  തമിഴ് സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. പകുതിയോളമുള്ള ഭാഗങ്ങള്‍ മാത്രമേ ഷൂട്ട് ചെയ്തിരുന്നുള്ളൂ. ഈ സിനിമയല്ലാതെ മറ്റ് ചില ചിത്രങ്ങളിലും മിയ അഭിനയിക്കുന്നുണ്ട്. എന്നാണ് ചിത്രീകരണം ആരംഭിക്കുന്നതെന്ന് അറിയില്ല. ഷോപ്പിംഗിന് പോലും പോവാതെ ഇത്രയും കാലം വീട്ടില്‍ കഴിയുന്നത് ഇതാദ്യമാണെന്നും മിയ പറയുന്നു. ബാംഗ്ലൂരില്‍ നിന്നും ചേച്ചിയും മകളും എത്തിയതിന്റെ സന്തോഷവുമുണ്ട് മിയയ്ക്ക്.

  അശ്വിന്റെ ക്യാരക്ടര്‍

  അശ്വിന്റെ ക്യാരക്ടര്‍

  പ്രിയതമന്റെ ക്യാരക്ടറിനെക്കുറിച്ചും മിയ വാചാലയായിരുന്നു. ആള്‍ ജനുവിനാണ്. അത് പോലെ തന്നെ സ്ട്രയ്റ്റ് ഫോര്‍വാഡുമാണ്. ആരെയെങ്കിലും പ്രീതിപ്പെടുത്താനായി ഒന്നും ചെയ്യുന്ന പ്രകൃതക്കാരനല്ല. ഇഷ്ടമല്ലാത്ത കാര്യത്തെക്കുറിച്ച് കൃത്യമായി അറിയിക്കാറുമുണ്ട്. തന്നെ നന്നായി കെയര്‍ ചെയ്യുന്ന ആള്‍ കൂടിയാണ് അശ്വിന്‍. മിയ സന്തോഷം വന്നാല്‍ റേഡിയോ പോലെ നിര്‍ത്താതെ സംസാരിക്കുമെന്നും അത് കേട്ടിരിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നുമായിരുന്നു നേരത്തെ അശ്വിന്‍ പറഞ്ഞത്.

  English summary
  Actress Miya reveals about her fiance Aswin Philip's character, latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X