മകൻ ​ഗേൾഫ്രണ്ടിന്റെ കാര്യം എന്നോട് പറയില്ല; എനിക്കറിയേണ്ടത് ക്രിസ്ത്യാനി ആണോയെന്ന്; മോഹിനി പറയുന്നു

സിനിമാ ലോകത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് മോഹിനി. മോഹിനിയുടെ ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഭരത് കൃഷ്ണസ്വാമി എന്നാണ് മോഹിനിയുടെ ഭർത്താവിന്റെ പേര്. 1999 ലായിരുന്നു വിവാഹം. രണ്ട് ആൺമക്കളും പിറന്നു. ഹിന്ദു മത വിശ്വാസിയായ മോഹിനി 2006 ൽ ക്രിസ്തുമതത്തിലേക്ക് മാറി. പേര് ക്രിസ്റ്റീന എന്നാക്കി. തന്റെ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മോഹിനിയിപ്പോൾ. ഭരതിനെ വിവാഹം ചെയ്ത് തരാൻ താൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നെന്ന് മോഹിനി പറയുന്നു.

ഭരതിനെ എനിക്കറിയാമായിരുന്നു. എനിക്ക് വളരെ ഇഷ്ടമായി. എംബിഎ പഠിച്ച് അമേരിക്കൻ എക്സ്പ്രസിൽ ജോലി നോക്കുന്ന ആൾ. അഹങ്കാരമില്ലാത്ത മാന്യനായ വ്യക്തി. എനിക്കന്ന് 21 വയസായിരുന്നു. ഭരതിനെ കണ്ടപ്പോൾ ഞാൻ വീട്ടിൽ പോയി പറഞ്ഞു. ഭരത് എന്നൊരാളെ എന്റെ സുഹൃത്തിന്റെ വീട്ടിൽ വെച്ച് പരിചയപ്പെട്ടു. ബ്രാഹ്മണനാണ്. വളരെ നല്ല പയ്യൻ. വിദ്യാഭ്യാസമുള്ളയാൾ. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ എനിക്ക് അദ്ദേഹത്തെ വിവാഹം ചെയ്ത് തരൂയെന്ന് പറഞ്ഞു. അച്ഛനും അമ്മയ്ക്കും ആശ്ചര്യമായി.

Actress Mohini

പക്ഷെ അദ്ദേഹത്തെ എന്റെ അച്ഛനും അമ്മയ്ക്കും വളരെ ഇഷ്ടമായി. അദ്ദേഹത്തിന്റെ വീട്ടുകാർക്കും എന്നെ ഇഷ്ടമായി. പ്രണയവും ഡേറ്റിം​ഗുമൊക്കെ എനിക്ക് ഭയമായിരുന്നു. അച്ഛനും അമ്മയുമായി വഴക്കിടാനുള്ള ധൈര്യം ഒന്നും ഇല്ല. അവർക്കിഷ്ടപ്പെട്ടതിനാൽ വിവാഹം നടന്നെന്നും മോഹിനി വ്യക്തമാക്കി. ആ സമയത്ത് ഞാൻ 90 സിനിമകളോളം ചെയ്ത് കഴിഞ്ഞു. ഞാൻ ആരെയെങ്കിലും പ്രേമിക്കുമോയെന്ന് അച്ഛനും അമ്മയ്ക്കും ചെറിയൊരു പേടിയുണ്ടായിരുന്നു.

കല്യാണം കഴിഞ്ഞ് പെട്ടെന്ന് ഞാൻ ​ഗർഭിണിയായി. വളരെ സന്തോഷവതിയായി. നോർമൽ ഡെലിവറിയായിരുന്നു. ഭർത്താവ് വളരെ സപ്പോർട്ടീവ് ആയിരുന്നു. ഞാൻ വണ്ണം വെച്ചെന്നോ മറ്റോ പറഞ്ഞ് കുറ്റവും കുറവും അദ്ദേഹം കണ്ട് പിടിച്ചില്ല. രണ്ട് പ്രസവ സമയത്തും ഭയങ്കരമായി വണ്ണം വെച്ചിരുന്നു. പോസ്റ്റ്പോർട്ടം ഡിപ്രഷൻ ഉണ്ടായിരുന്നു. അത് അസാധാരണല്ലെന്നും മോഹിനി വ്യക്തമാക്കി.

Actress Mohini

ടീനേജ് സമയത്ത് ആൺമക്കളെ വളർത്തുന്നത് തനിക്ക് ശ്രമകരമായിരുന്നെന്നും മോഹിനി വ്യക്തമാക്കി. ആൺകുട്ടികളെ എങ്ങനെ മാനേജ് ചെയ്യണം എന്നെനിക്കറിയില്ല. പ്രത്യേകിച്ചും മൂത്ത മകന്റെ കാര്യത്തിൽ. വളരെ സ്വീറ്റായിരുന്ന ശബ്ദം മാറി. അവനെ കാണാനും മാറ്റം വന്നു. അവൻ ഏതെങ്കിലും പെൺകുട്ടിയെ നോക്കിയാൽ ഞാനും ഭരതും എക്സൈറ്റാകും. അവൻ പെൺകുട്ടികളെ നോക്കുകയേ ഇല്ല. ഒതുങ്ങിയ പ്രകൃതക്കാരനാണ്.

അവനെങ്ങാനും ഒരു പെണ്ണിനെ നോക്കിയാൽ ആ പെൺകുട്ടി നന്നോ, പാട്ട് പാടാൻ അറിയുമോ, പാചകം അറിയുമോ എന്നെല്ലാം ചോദിക്കും. നിങ്ങൾ കാരണം എനിക്ക് ​ഗേൾഫ്രണ്ടിനെ ലഭിക്കില്ലെന്ന് മകൻ പറയും. ഇപ്പോൾ മകന് ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടാൽ ഭരതിനോടാണ് പറയുക. കാരണം എന്നോടാണ് പറഞ്ഞതെങ്കിൽ ഞാൻ ഏത് കുടുംബത്തിൽ നിന്നാണ്, ക്രിസ്ത്യനാണോ, പള്ളിയിൽ പോകാറുണ്ടോ എന്നൊക്കെ ചോദിക്കും. ​ഗേൾഫ്രണ്ടായിരിക്കുമ്പോൾ എനിക്ക് പരിചയപ്പെടുത്തരുതെന്ന് അച്ഛനും മകനും തീരുമാനിച്ചു.

മകൻ ടീനേജിലായിരിക്കുമ്പോൾ എനിക്കും അവനും ഇടയിൽ മിസ് അണ്ടർസ്റ്റാൻഡിം​ഗ് വന്നു. അവന്റെ മ്യൂസിക് താൽപര്യമെല്ലാം മാറി. എനിക്കതൊന്നും ഇഷ്ടമല്ല. അതിലെ വരികളൊന്നും നല്ലതല്ലെന്ന് ഞാൻ പറയും. അവന് ദേഷ്യം വരും. ഒരു ഘട്ടത്തിൽ ഇതെല്ലാം എക്സ്പ്ലോർ ചെയ്ത് തിരിച്ച് സ്വന്തം സംസ്കാരത്തിലേക്ക് വരട്ടെയെന്ന് താൻ തീരുമാനിച്ചെന്നും മോഹിനി ഓർത്തു. കത്തോലിക്ക് വിശ്വാസിയായി മാറുന്നതിന് മുമ്പ് താൻ ഫെമിനിസ്റ്റ് ആയിരുന്നെന്നും മോഹിനി പറഞ്ഞു.

More from Filmibeat

Read more about: mohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X