ആരെന്ത് പറഞ്ഞാലും ബാലയ്യ എനിക്കങ്ങനെയാണ്, മേക്കപ്പ് ഇടാതിരുന്നപ്പോൾ: മോഹിനി പറയുന്നു
ടോളിവുഡ് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് നടി മോഹിനി. വളരെ നല്ല വ്യക്തിയാണ് ബാലയ്യയെന്ന് മോഹിനി പറയുന്നു. മുമ്പ് ഒരുമിച്ച് സിനിമ ചെയ്തപ്പോഴുള്ള അനുഭവവും മോഹിനി പങ്കുവെച്ചു. ബാലയ്യ ഗാരു അത്ഭുതപ്പെടുത്തിയ ആളാണ്. ആരെന്ത് പറഞ്ഞാലും എന്നെ സംബന്ധിച്ച് ഭംഗിയായി എല്ലാം പറഞ്ഞ് തരും. മേക്കപ്പില്ലാതെയാണ് ഞാൻ അഭിനയിക്കുന്നത്. മുഖം ഡൾ ആണ്.
അദ്ദേഹം കണ്ണാടി കാണിക്കും. കവിളിൽ പിടിച്ച് ഇളക്കാൻ പറയും. എന്തിനാണെന്ന് എനിക്ക് മനസിലായില്ല. കവിൾ പിങ്ക് ആയിരിക്കണം, പെെസ കൊടുത്ത് ഒരാൾ തിയറ്ററിൽ നിന്നെ കാണാൻ വരികയാണ്. അപ്പോൾ നിന്റെ മല്ല മുഖം കാണിക്കണം. പേഴ്സണൽ ലെെഫിൽ നീ എങ്ങനെയോ ആയിരിക്കും. പക്ഷെ തിയറ്ററിൽ കാണാൻ വരുന്നവരെ നീ മതിക്കണം എന്ന് പറയും.

എന്നാൽ എനിക്ക് താൽപര്യമുണ്ടാകില്ല. അദ്ദേഹത്തിന്റെ മേക്കപ്പ് മാനെ അയക്കും. ഹെയർ കറക്ട് ചെയ്യ്, ഡ്രസ് കറക്ട് ചെയ്യ് എന്ന് മനോഹരമായി എനിക്ക് പറഞ്ഞ് തന്നു. അദ്ദേഹം വളരെ സോഫ്റ്റായാണ് എന്നോട് പെരുമാറിയത്. നിന്നേക്കാൾ എത്രയോ വർഷം സീനിയറാണ്, ഈ കുടുംബത്തിൽ നിന്ന് വന്നതാണ് എന്ന ഭാവമൊന്നുമില്ലാതെ കോളേജിലെ സീനിയറെ പോലെ എന്നോട് പെരുമാറി. ഇപ്പോഴും എയർപോർട്ടിൽ വെച്ച് കണ്ടാൽ നല്ല രീതിയിൽ പെരുമാറുമെന്നും മോഹിനി പറയുന്നു.
ടൂറിംഗ് ടാക്കീസിൽ സംസാരിക്കുകയായിരുന്നു നടി. എപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന താരമാണ് നന്ദമൂരി ബാലകൃഷ്ണ. എന്നാൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ ലോകത്തെ പ്രബലനായതിനാൽ ബാലകൃഷ്ണയ്ക്കെതിരെ സംസാരിക്കാൻ പലരും തയ്യാറല്ല. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുമായിരുന്നു എൻടി രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ.

അടുത്തിടെ നടി അഞ്ജലിയോട് പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയതിൽ ബാലകൃഷ്ണയ്ക്ക് നേരെ വ്യാപക വിമർശനം വന്നു. ഒരു സിനിമയുടെ ഇവന്റിന് എത്തിയ ബാലകൃഷ്ണ അഞ്ജലിയെ വേദിയിൽ വെച്ച് പിടിച്ച് തള്ളുകയായിരുന്നു. വ്യാപപക വിമർശനം വന്നെങ്കിലും സംഭവത്തിൽ ബാലകൃഷ്ണയെ അനുകൂലിച്ചാണ് അഞ്ജലി സംസാരിച്ചത്. ഇതാദ്യമായല്ല ബാലകൃഷ്ണ ഇത്തരം വിവാദങ്ങളിൽ അകപ്പെടുന്നത്.
അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടത്, ആരാധകരെ തല്ലിയത്, എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത് തുടങ്ങിയ സംഭവങ്ങളെല്ലാം ബാലകൃഷ്ണയ്ക്ക് നേരെ ട്രോളുകളും വിമർശനങ്ങളും വരാൻ കാരണമായി. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള സ്വാധീനത്താൽ മിക്കവരും നടന് നേരെ പ്രതികരിക്കാറില്ല.
നായിക നടിയായി അഭിനയിച്ച ഭാഷകളിലെല്ലാം തരം സൃഷ്ടിച്ച നടിയാണ് മോഹിനി. മലയാളത്തിലും തമിഴിലും മോഹിനി ശ്രദ്ധേയ സാന്നിധ്യമായി മാറി. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം മികച്ച റോളുകൾ മോഹിനിക്ക് ലഭിച്ചു. മലയാളത്തിൽ മോഹിനിക്ക് ഹിറ്റുകൾ ഏറെയാണ്. മലയാള സിനിമകളായിരുന്നു തനിക്ക്വി കംഫർട്ടബിൾ എന്നാണ് മോഹിനി പറയുന്നത്. വിവാഹ ശേഷമാണ് മോഹിനി അഭിനയ രംഗത്ത് സജീവമല്ലാതായത്.


Click it and Unblock the Notifications











