മൂത്തമകന് 25 വയസ്, അമേരിക്കയിൽ ജോലി, എത്ര വൃത്തികെട്ട രൂപത്തിലായാലും ‍നീ സുന്ദരിയാണെന്ന് പറയുന്ന ഭർത്താവ്!

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തി തെന്നിന്ത്യയിലാകെ തരം​ഗ സൃഷ്ടിച്ച അഭിനേത്രിയാണ് നടി മോഹിനി. 1999ൽ വിവാഹിതയായശേഷം സിനിമിയിൽ നിന്നും വിട്ടുനിന്ന മോഹിനി പിന്നീട് 2004ൽ വേഷം എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് തിരികെ എത്തിയത്. 2011ൽ കലക്ടർ എന്ന സിനിമ ചെയ്തശേഷം കുടുംബജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം. നടി ഹിന്ദു മതം വിട്ട് ക്രിസ്ത്യനായതെല്ലാം വലിയ രീതിയിൽ വൈറലായിരുന്നു. ക്രിസ്റ്റീന എന്നാണ് ഇപ്പോൾ നടിയുടെ പേര്.

ഏറെ കാലത്തിനുശേഷം ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും അഭിനയത്തിൽ സജീവമായിരുന്ന കാലത്തെ ഓർമകളും പങ്കുവെക്കുകയാണ് മോഹിനി. ഇരുപത്തിയഞ്ചും പതിനാലും വയസുള്ള ആൺകുട്ടികളുടെ അമ്മയാണ് ഇന്ന് 49കാരി മോഹിനി. എന്റെ മകൻ കോളജ് പഠനം പൂർത്തിയാക്കി. അവന് 25 വയസുണ്ടിപ്പോൾ.

Actress Mohini
Photo Credit: Actress Mohini / Instagram

കല്യാണം കഴിക്കുമ്പോൾ എന്റെ പ്രായം 22 ആയിരുന്നു. പെട്ടന്ന് തന്നെ ആദ്യത്തെ കുഞ്ഞും പിറന്നു. അവനെ വളർത്തുന്ന സമയത്ത് ഒരു തരത്തിലുള്ള സ്ട്രസ്സും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അവനിപ്പോൾ അമേരിക്കയിൽ ജോലി ചെയ്യുകയാണ്. രണ്ടാമത്തെ മകൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. അവന് ഞാനാണ് ടീച്ചർ. ഹോം സ്കൂളിങ്ങാണ്. അവൻ വളരെ സ്വീറ്റും ഇന്നസെന്റുമാണ്. എന്ത് പറഞ്ഞാലും അനുസരിക്കും. എന്നോടൊപ്പം സ്ഥിരം പള്ളിയിൽ വരും.

ഭർത്താവ് ഐടി ഇന്റസ്ട്രിയിലാണ് വർക്ക് ചെയ്യുന്നത്. ബൈക്ക് റൈഡിങ്, ഹൈക്കിങ് എല്ലാ ഇഷ്ടമുള്ള ഫുഡ്ഡിയാണ് ​അ​ദ്ദേഹം. ഭരത് വന്നശേഷമാണ് ഞാൻ ഇത്രയധികം സംസാരിച്ച് തുടങ്ങിയതും കോൺഫിഡന്റായതും. ഞാൻ എത്ര വൃത്തികെട്ട രൂപത്തിൽ ഇരുന്നാലും ‍നീ വളരെ സുന്ദരിയാണെന്ന് എന്നോട് ഒരാൾ പറയുമെങ്കിൽ അത് എന്റെ ഭർത്താവ് ഭരത് മാത്രമാകും.

ഒരു തരത്തിലും എന്നെ കുറിച്ച് അദ്ദേഹം പരാതി പറഞ്ഞ് കേട്ടിട്ടില്ല. ഞങ്ങൾ രണ്ടുപേരും സ്വഭാവം കൊണ്ട് വളരെ വ്യത്യസ്തരാണ്. എനിക്കൊരു ചെറിയ പനി വന്നാൽ പോലും അദ്ദേഹം നന്നായി നോക്കും. പക്ഷെ അ​ദ്ദേഹത്തിന് എന്ത് തരത്തിലുള്ള ബുദ്ധിമുട്ട് വന്നാലും ഞങ്ങളെ അറിയിക്കില്ല. അദ്ദേഹത്തെ കിട്ടിയത് ഒരു അനു​ഗ്രഹമാണ്. അതിന് ദൈവത്തോട് ഞാൻ എന്നും നന്ദി പറയുമെന്ന് മോഹിനി പറയുന്നു.

ശിവാജി ​ഗണേശനൊപ്പവും ഉർവശിക്കൊപ്പവും അഭിനയിച്ചപ്പോഴുള്ള ഓർമകളും നടി പങ്കുവെച്ചു. എൻസൈക്ലോപീഡിയയ്ക്ക് ഒപ്പം വർക്ക് ചെയ്യുന്ന പ്രതീതിയാണ് ഉർവശി ചേച്ചിക്കൊപ്പം അഭിനയിക്കുമ്പോൾ. വളരെ ക്വയറ്റായിരിക്കും. ഭക്ഷണം കഴിച്ചോ?, രാവിലെ എന്താണ് ചെയ്തത് തുടങ്ങി വളരെ സാധാരണമായ ചില ചോ​ദ്യങ്ങൾ ചോദിക്കും അത്രമാത്രം. ക്യാമറയ്ക്ക് മുന്നിൽ എത്തിയാൽ പിന്നെ പുലിയാണ്. ഉർവശി ചേച്ചി ഫ്രെയിമിലുണ്ടെങ്കിൽ ആരും നമ്മളെ തിരിഞ്ഞ് നോക്കാൻ പോകുന്നില്ല.

Actress Mohini
Photo Credit: Actress Mohini / Instagram

പിന്നെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് അഭിനയിക്കുന്നതെന്ന മൈന്റ് സെറ്റോടെയാണ് ഞാനും ഖുശ്ബു ദീദിയും എല്ലാം അഭിനയിച്ചിരുന്നത്. രാംകി സാറിന്റെ വലിയ ഫാനായിരുന്നു സിനിമയിൽ വന്ന കാലത്ത് ഞാൻ. രാംകി സാറിനെ കാണാൻ പോകാൻ ഒപ്പം വരാമോയെന്ന് നിരന്തരം ശ്രീവിദ്യ ആന്റിയോട് ഞാൻ ചോദിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നിരോഷ ആ സമയത്ത് എന്റെ സുഹൃത്താണ്. രാംകി സാറിനെ നിരോഷ വിളിക്കുമ്പോൾ ഞാനാണ് അദ്ദേഹത്തെ അറിയിച്ചിരുന്നത്.

ശിവാജി അങ്കിളിനൊപ്പം ആദ്യമായി അഭിനയിക്കും മുമ്പ് എല്ലാവരും ചേർന്ന് അദ്ദേ​ഹത്തെ കുറിച്ച് പല കഥകളും പറഞ്ഞ് എന്നെ ഭയപ്പെടുത്തിയിരുന്നു. ചിന്ന മരുമകൾ സിനിമയിൽ എന്റെ ആദ്യ ഷോട്ട് അദ്ദേഹത്തിന് ഒപ്പമായിരുന്നു.‌ വടിവുക്കരശി ആന്റിയാണ് സിനിമയ്ക്ക് വേണ്ടി സാരി ഉടുക്കാനും സാരി ഉടുത്ത് നടക്കാനും എല്ലാം എന്നെ പഠിപ്പിച്ചത്.

ആ സിനിമയിൽ ഞാൻ മീൻ എടുത്ത് പാത്രത്തിലേക്ക് ഇടുന്ന സീനുണ്ട്. അത് കേട്ടതും എന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി. കാരണം ഞാൻ മീൻ തൊടാറില്ല. സംവിധായനും അണിയറപ്രവർത്തകരും എല്ലാം നിർബന്ധിച്ചപ്പോഴും പറ്റില്ലെന്ന് വാശിപിടിച്ച് ഞാൻ നിന്നു. അന്ന് ഞാൻ ഒരു കുട്ടിയായിരുന്നു. എങ്ങനെ എന്നെ വിശ്വസിച്ച് ആ കഥാപാത്രമൊക്കെ സംവിധായകൻ തന്നുവെന്ന് എനിക്ക് അറിയില്ലെന്നും തമിഴിലെ തന്റെ ഹിറ്റ് സിനിമകളെ കുറിച്ച് സംസാരിക്കവെ മോഹിനി പറഞ്ഞു.

More from Filmibeat

Read more about: mohini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X