For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്റർനാഷണൽ ലുക്കിൽ മോളി, സ്റ്റൈലൻ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള രസകരമായ കഥ പങ്കുവെച്ച് താരം

  |

  നടി മോളി കണ്ണമാലിയുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു. സാരിയും ചട്ടയും മുണ്ടും ധരിച്ച് എന്താ മകളെ എന്ന് പറഞ്ഞ് കൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന താരത്തിന്റെ മറ്റൊരു മുഖമായിരുന്നു പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. മനോരമ ആരോഗ്യമാസികയുടെ കവർ ചിത്രം കണ്ട് ഞെട്ടാത്തവർ ഉണ്ടാകില്ല. ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരുടെ മനസ്സിൽ സന്തോഷം സൃഷ്ടിച്ച ഒരJG ചിത്രമായിരുന്നു അത്. സിനിമക്ക് വേണ്ടി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയെല്ലാം പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ട ഗംഭീര ലുക്ക് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

  സോഷ്യൽ മീഡിയ പേജുകളിൽനിന്ന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. പ്രേക്ഷകർ മാത്രമല്ല മോളിയും തന്റെ രൂപം കണ്ട് ഞെട്ടുക ആയിരുന്നത്രേ. മനോരമ ചാനലിന്റെ പുലർവേളയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തന്നെ വൈറലാക്കിയ ഫോട്ടോഷൂട്ടിന്റെ രസകരമായ അനുഭവവും അഭിമുഖത്തിൽ താരം പങ്കുവെച്ചിട്ടുണ്ട്.

  18 വയസ് ആയപ്പോൾ മുതൽ സാരി ഉടുക്കാൻ തുടങ്ങിയതാണ്. സാരി അല്ലാതെ മറ്റൊരു വസ്ത്രം ധരിക്കാനും ഇഷ്ടമല്ല. വിദേശത്ത് പരിപാടികൾക്ക് പോകുമ്പോൾ പോലും സാരിയാണ് അധികവും ധരിക്കാറുള്ളത്. സിനിമയിലും അധികവും സാരിയും ചട്ടയും മുണ്ടുമൊക്കെയായിരുന്നു വേഷം. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് കുറച്ച് മോഡേൺ ആയിട്ടുളള വേഷങ്ങൾ ഇട്ടിട്ടുള്ളത്. എന്നാൽ ഇങ്ങനെയൊരു വേഷം ആദ്യമായിട്ടാണ് ഇടുന്നതെന്ന് മോളി അഭിമുഖത്തിൽ പറഞ്ഞു. ഈ വസ്ത്രങ്ങൾ ഒന്നും എന്റേതല്ല. എല്ലാം അവർ തന്നതാണ്.

  Molly Kannamaly talks about AMMA | FilmiBeat Malayalam


  അവർ എനിയ്ക്ക് പാന്റും ടീ ഷർട്ടുമൊക്കെ തന്നപ്പോൾ ശരിക്കും അതിശയിച്ചു പോയി. ഞാൻ അവരോട് ചോദിച്ചു. ഈ വയസ്സാം കാലത്ത് ഇതൊക്കെ ഉടുക്കണോ എന്ന്. എന്നാൽ ഇതൊക്കെ ഇട്ട് കഴിഞ്ഞപ്പോൾ എനിയ്ക്ക് സന്തോഷമായി. ഞാൻ എന്റെ ഫോണിൽ രണ്ട് ഫോട്ടോകൾ എടുത്തിരുന്നു. വീട്ടിലെത്തി മക്കളെ കാണിച്ചപ്പോൾ അവർ വരെ അതിശയിച്ചു പോയി. അമ്മച്ചി പൊളിയായിട്ടുണ്ടല്ലോ എന്ന് അവർ പറഞ്ഞു.

  ചിത്രം കണ്ടിട്ട് ഗൾഫിൽ നിന്നുവരെ ഫോൺ വന്നിരുന്നു, എറണാകുളത്ത് വച്ചാണ് ഫോട്ടോ ഷൂട്ട് നടക്കുന്നത്. അവിടെ എത്തും വരെ തനിയ്ക്ക് അറിയില്ലായിരുന്നു. അവിടെ എത്തിയതിന് ശേഷമായിരുന്നു ഇത്രയും മോഡേൺ വസ്ത്രം ധരിക്കണമെന്നുള്ള കാര്യം ഞാൻ അറിഞ്ഞത്. ഫോട്ടോ ഷൂട്ട് കണ്ടവർ പറയുന്നത് ചേച്ചി നമ്മൾ വിചാരിച്ചത് പോലെ അല്ലല്ലോ? ഒരുപാട് മാറിപ്പോയി എന്നാണ്. അവരോടൊക്കെ ഞാൻ പറഞ്ഞത് വയസ്സാം കാലത്താണ് ഇങ്ങനത്തെ വേഷമൊക്കെ ഇടാൻ പറ്റിയത്, നല്ല പ്രായത്തിൽ ഇതൊന്നും കണ്ടിട്ടു പോലുമില്ല എന്നാണ്.

  ഫോട്ടോ കണ്ടതിന് ഏറ്റവും കൂടുതൽ ചോദ്യം കേട്ടത് എന്റെ മുടിയെ കുറിച്ചായിരുന്നു. എല്ലാവരുടേയും സംശയം അത് വിഗ്ഗ് ആണോ എന്നാണ്. എന്നാവ്‍ അത് എന്റെ മുടി തന്നെയാണ്. ഷൂട്ടിന് വരുമ്പോൾ മുടിയിലെ എണ്ണ നന്നായി കഴുകി കളയണം എന്ന് പറഞ്ഞിരുന്നു. ബാക്കിയെല്ലാം അവർ സ്റ്റൈൽ ചെയ്തതാണ്. എനിക്ക് നല്ല കട്ടിയുള്ള തലമുടിയായിരുന്നു. രണ്ട് അറ്റാക്ക് ഒക്കെ കഴിഞ്ഞതോടെ മുടിയൊക്കെ പോകുകയായിരുന്നു.നിറത്തിനെക്കുറിച്ചാണ് മാസികയിൽ പറയുന്നത്. കളർ ദൈവം തന്നത് അല്ലേ. അതിനിപ്പോൾ വിഷമിച്ചിട്ടോ സന്തോഷിച്ചിട്ടോ കാര്യമില്ല.എന്റെ തൊലി കറുത്തതാണെങ്കിലും മനസ്സ് വെളുത്തിട്ടാണ്. ആരെങ്കിലും പരിഹസിച്ചാൽ ഞാൻ തിരിച്ച് നല്ലത് പറയും- മോളി പറയുന്നു.

  Read more about: actress നടി
  English summary
  Actress Molly Kannamaly About Her Photoshoot Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X