For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പൃഥ്വിരാജിന് എയര്‍ പിടുത്തം കൂടുതലാ, മറ്റുള്ളവരോട് പറയും കേറി പെട്ടേക്കല്ലെന്ന്'; മോളി കണ്ണമാലി

  |

  സീരിയലുകളിലൂടെയും സിനിമകളിലൂടെയും കുറച്ച് വർഷങ്ങളായി പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടി മോളി കണ്ണമാലിയുടേത്. മോളി കണ്ണമാലി എന്ന പേരിനേക്കാൾ ചാള മേരി എന്ന പേരിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.

  കൊച്ചി സ്ലാങ്ങിലുള്ള സംസാര രീതിയാണ് മോളിയെ പ്രേക്ഷകർ പെട്ടന്ന് ശ്രദ്ധിക്കാൻ കാരണം. കൊച്ചി സ്ലാങിൽ‌ സംസാരിച്ച് ആളുകളെ ചിരിപ്പിക്കുന്നതിൽ പൊളിയാണ്.

  Also Read: 'മലയാളത്തിൽ മര്യാദയ്ക്ക് ഡോർ പോലുമില്ലാത്ത ബാത്ത്റൂം, ബഹുമാനക്കുറവ്; തെലുങ്ക് സിനിമ വ്യത്യസ്തം'

  ഇപ്പോൾ ഇം​ഗ്ലീഷ് സിനിമയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിൽ കൂടിയാണ് താരം. ടുമോറോയെന്ന് പേരിട്ടിരിക്കുന്ന ഇം​ഗ്ലീഷ് സിനിമയിലാണ് മോളി അഭിനയിക്കാൻ പോകുന്നത്. ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ്.കെ.മാത്യുവാണ് ടുമോറോ സംവിധാനം ചെയ്യുന്നത്.

  ചിത്രത്തിന്റെ രചനയും നിർമാണവും നിർവഹിക്കുന്നത് ജോയിയാണ്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്.

  Also Read: ഓവറായി റിയാക്ട് ചെയ്തതാണോ? ബിഗ് ബോസിലെ ആ പ്രവൃത്തിയോർത്ത് ഖേദമില്ലെന്ന് ജാസ്മിൻ എം മൂസ

  സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ലോകത്തെ വിവിധ സ്ഥലങ്ങൾ സിനിമയുടെ ലൊക്കേഷനാകും. സഹകരണത്തിന്‍റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു.

  നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് നിൽക്കുമ്പോഴാണ് മോളി കണ്ണമാലിയെ തേടി ഹോളിവുഡ് അവസരം വന്നത്.

  Also Read: നസ്രിയയും അമ്മയും അല്ല; ഏറ്റവും ഇഷ്ടം തോന്നിയ സ്ത്രീ ആരെന്ന ചോദ്യത്തിന് ഫഹദ് പറഞ്ഞത്

  മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ്.കെ.മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

  ചവിട്ടുനാടക കലാകാരിയായ മോളി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് കലാരംഗത്തേക്ക് കടന്നുവന്നത്. ഈ പരമ്പരയിലെ കഥാപാത്രം വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയതുമായിരുന്നു. സംഭാഷണത്തിലെ ശൈലി ഇവർക്ക് പ്രേക്ഷകർക്ക് ഇടയിൽ നല്ല സ്വീകാര്യത ലഭിക്കുവാൻ കാരണമായി.

  കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ബ്രിഡ്ജ് എന്ന കഥയിലെ ഒരു കഥാപാത്രമായിട്ടാണ് മോളി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലം വഴി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചു.

  ഈ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ചാർലി, അമർ അക്ബർ അന്തോണി, യൂ ടൂ ബ്രൂട്ടസ്, ഷെർലക് ടോംസ്, ധമാക്ക, ഇടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴിത നടൻ പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോളി കണ്ണമാലി.

  ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മോളി കണ്ണമാലി വിശദീകരിച്ചത്. 'പൃഥ്വിരാജ് എന്നെ കാണുമ്പോള്‍ തന്നെ ജീവനും കൊണ്ട് ഓടും. അവന് അത്ര സ്‌നേഹമാണ് എന്നോട്. അവന്‍ എയര്‍ പിടിച്ച് വരുമ്പോഴേ ഞാന്‍ അവന്റെ എയര്‍ കുറച്ച് കൊടുക്കും.'

  'അവന് ഇച്ചിരി എയര്‍ പിടുത്തം കൂടുതലാ. എന്നെ കാണുമ്പോള്‍ തന്നെ പറയും. തള്ളച്ചി അവിടെ നിപ്പുണ്ട്... ചെന്ന് കേറി പെട്ടേക്കല്ലെന്ന്. എയര്‍ കുറച്ചേരെന്ന് പറയും. അതുകൊണ്ട് എയര്‍ കുറച്ചേ പോവുകയുള്ളൂ', മോളി കണ്ണമാലി പറഞ്ഞു.

  നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയിൽ അമ്മച്ചിയുടെ വേഷമാണ് മോളി കണ്ണമാലി ചെയ്തത്. ആ സിനിമയിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായത്.

  സിനിമയിലെ പൃഥ്വിരാജ്- മോളി കണ്ണമാലി കോമ്പിനേഷനിലുള്ള സീനുകളെല്ലാം തന്നെ ഇപ്പോഴും വൈറലാണ്. ന്യൂജെൻ അമ്മച്ചിയായി അമർ അക്ബർ അന്തോണിയിലൂടെ മോളി കണ്ണമായി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്.

  Read more about: prithviraj
  English summary
  Actress Molly Kannamaly Open Up About Her Bond With Prithviraj Sukumaran, video goes viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X