ബാല തന്നത് 10 ലക്ഷമാണെന്നാണ് ചിലര്‍ പറയുന്നത്; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് മോളി കണ്ണമാലി

അസുഖബാധിതയായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു നടി മോളി കണ്ണമാലി. ജീവിതത്തിലേക്ക് തിരികെ വരുമോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് നടിയെന്നും വാര്‍ത്ത വന്നു. എന്നാല്‍ അസുഖത്തെ മറികടന്ന് ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടി. ഇതിനിടെ വീട് ജപ്തി നടപടികള്‍ നേരിടുന്ന സാഹചര്യത്തിലാണെന്നും മോളി വെളിപ്പെടുത്തി.

ഇടയ്ക്ക് നടന്‍ ബാലയെ വീട്ടില്‍ പോയി സന്ദര്‍ശിക്കുകയും തന്റെ അവസ്ഥ നടനോട് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബാല ലക്ഷങ്ങള്‍ തന്നുവെന്ന തരത്തിലാണ് പിന്നീട് കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയതെന്ന് പറയുകയാണ് നടിയിപ്പോള്‍. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ ഇരുന്നാല്‍ മതിയെന്നാണ് മോളിയും മകനും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

'വീടിന് ജപ്തി നോട്ടീസ് വന്നപ്പോള്‍ സഹായിക്കാമോ മകനെ എന്ന് ചോദിക്കാന്‍ വേണ്ടിയാണ് ബാലയെ കാണാന്‍ പോയത്. മരണത്തില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ ചേച്ചി എന്നെ കാണാന്‍ വന്നല്ലോ, അതില്‍ സന്തോഷമുണ്ട്. നമുക്ക് ഒരുമിച്ചൊരു സിനിമയൊക്കെ ചെയ്യണം എന്നൊക്കെയാണ് ബാല എന്നോട് പറഞ്ഞത്.

molly

ഞാന്‍ കിടപ്പിലായിരുന്ന സമയത്ത് മകന്റെ കൈയ്യില്‍ ബാല പൈസ കൊടുത്തിരുന്നു. ചത്ത തടിയായി കിടക്കുകയായിരുന്നു അന്ന് ഞാന്‍. കഴിഞ്ഞ ദിവസം കാണാന്‍ പോയപ്പോള്‍ പതിനായിരം രൂപയുടെ ചെക്ക് തന്നു. മരുന്ന് മേടിക്കാനും ചെലവിനുമുള്ള കാശാണ് ഇതെന്നും പറഞ്ഞു. അയ്യായിരം വേണോ, പതിനായിരം വേണോ എന്ന് എന്നോട് ചെക്ക് എഴുതുമ്പോള്‍ ചോദിച്ചിരുന്നു. മകന്‍ തരുന്നത് എന്തായാലും സ്വീകരിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്.

അന്ന് പിരിഞ്ഞത് സന്തോഷത്തോടെയാണ്. ജപ്തിയുടെ കാര്യം ഞാന്‍ ആ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. വേറൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് വേറെ തരത്തില്‍ വാര്‍ത്തകള്‍ വന്നതെന്ന് അറിയില്ലെന്ന്', മോളി കണ്ണമാലി പറയുന്നു.

'ബാല തന്ന ചെക്ക് 10 ലക്ഷത്തിന്റേതാണെന്നാണ് പറയുന്നത്. അങ്ങനെ പറയുമ്പോള്‍ അത് കാണിക്കേണ്ടി വരും. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതി. ഞങ്ങള്‍ രണ്ടാണ്‍മക്കളാണ്. നാണമില്ലേ, നിങ്ങള്‍ക്ക് പണിക്ക് പോയിക്കൂടേ എന്നൊക്കെയാണ് പലരുടെയും ചോദ്യം. ശരിയാണ് ഞങ്ങള്‍ പണിക്കൊക്കെ പോവുന്നവരാണ്. കുറച്ച് സാവകാശമാണ് ഞങ്ങള്‍ ചോദിച്ചതെന്ന് മോളിയുടെ മകന്‍ പറയുന്നു.

പെട്ടെന്ന് ഇത്രയും ലക്ഷം മറിക്കാനുള്ള സാമ്പത്തികം ഞങ്ങള്‍ക്കില്ല. സാവകാശം തന്നാല്‍ ഞങ്ങള്‍ അടക്കും. ബാങ്കുകാരോട് ഇത് പറഞ്ഞിരുന്നു. പെട്ടെന്ന് ഇത്രയും തുക എന്ന് പറഞ്ഞാല്‍ നടക്കില്ല. ആശുപത്രി പോക്കിന് ഒരുപാട് കടം വന്നിട്ടുണ്ട്.

മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ എന്ന് പറഞ്ഞായിരുന്നു ഫോണ്‍ വന്നത്. ഓരോ കാര്യങ്ങളും ചോദിച്ച് അത് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു. ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ എല്ലാം തുറന്ന് പറയുന്നവരാണ് ഞങ്ങള്‍. എല്ലാം അങ്ങനെ പറഞ്ഞു. ഇനി ഉപദ്രവിക്കാതെ ഇരുന്നാല്‍ മതി. ശരിക്കും അങ്ങനെ റെക്കോര്‍ഡ് ചെയ്ത വോയിസ് കൊണ്ട് ഞങ്ങളെ നാണംക്കെടുത്തുകയാണ് ചെയ്തതെന്നും', മോളിയുടെ മകന്‍ സൂചിപ്പിച്ചു.

molly

രണ്ട് മക്കളും കൊച്ചുമക്കളുമൊക്കെ ഇവിടെ ഉണ്ട്. ജപ്തി ചെയ്താല്‍ ഇവരെയെല്ലാം കൂട്ടി തെരുവിലേക്ക് ഇറങ്ങണം. അഞ്ചര ലക്ഷം വേണം ജപ്തി ഒഴിവാകാന്‍. 13ാം തീയതിക്കുള്ളില്‍ രണ്ട് ലക്ഷത്തിന് അടുത്ത് അടക്കണമെന്നും

മുന്‍പ് മമ്മൂക്ക സഹായിച്ചിരുന്നു. എന്നെ ഓപ്പറേഷന് കൊണ്ട് പോകാമെന്നാണ് മമ്മൂക്ക പറഞ്ഞത്. അതിനുള്ള ചിലവ് അദ്ദേഹം എടുക്കാമെന്നും പറഞ്ഞു. അമ്മ അഭിനയമാണ്, കരഞ്ഞ് കാശുണ്ടാക്കാന്‍ നടക്കുകയാണെന്നാണ് പലരും പറയുന്നത്. പ്രശ്സതരായവരാണ് സഹായിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ അത് പത്തും പതിനഞ്ചും ലക്ഷമാണെന്നാണ് ആളുകള്‍ കരുതുന്നത്. സത്യം എന്താണെന്ന് തിരക്കുന്നില്ല'.

ബാലയെ കാണാന്‍ പോയപ്പോള്‍ പുള്ളി ഭയങ്കര ജോളിയായിരുന്നു. ഒരുുപാട കാര്യങ്ങള്‍ സംസാരിച്ചു. 'ജനിക്കുമ്പോള്‍ നമ്മള്‍ അച്ഛനേയും അമ്മയേയും കാണുന്നു. മരിക്കുമ്പോള്‍ ആരൊക്കെയാണ് കൂടെയുണ്ടാവുക എന്നറിയാന്‍ പറ്റുമെന്നൊക്കെ പറഞ്ഞിരുന്നു. എന്നെ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. അമര്‍ അക്ബര്‍ അന്തോണി സെയിം റ്റു യു ബ്രോ എന്നൊക്കെ പറഞ്ഞിരുന്നു. അത്രയും സന്തോഷത്തോടെയാണ് സംസാരിച്ചത്.

ധര്‍മ്മം തന്നില്ലെങ്കിലും എന്തിനാണ് പട്ടിയെക്കൊണ്ട് കടിപ്പിക്കുന്നത്. ബാല ഒരുപാട് ആള്‍ക്കാരെ സഹായിക്കുന്നുണ്ട്. നാല്‍പതിനായിരവും അമ്പതിനായിരവുമൊക്കെ വെച്ച് പലര്‍ക്കും കൊടുത്തിട്ടുണ്ട്. അതൊക്കെ ചെക്ക് ബുക്കിലുണ്ടായിരുന്നു. അത്രയും സഹായം ചെയ്യുന്ന മകനാണ്. അദ്ദേഹം ഒന്നും ചെയ്യില്ല.

തെറ്റായ വാര്‍ത്തകള്‍ എന്തിനാണ് പ്രചരിപ്പിക്കുന്നത്. അതിലൂടെ എന്താണ് കിട്ടുന്നത്. ഇനിയും ഇങ്ങനെ വന്നാല്‍ കേസ് കൊടുക്കും. എന്റെ കുഞ്ഞുങ്ങളും വേദനയിലാണ്. ഇനിയാരോടും ഞങ്ങള്‍ സഹായം ചോദിച്ച് പോവില്ല. ഉപദ്രവിക്കാതെ ഇരുന്നാല്‍ മതി. ഇനി മാധ്യമങ്ങളോട് സംസാരിക്കാനും താനില്ലെന്നും', മോളി കണ്ണമാലി പറയുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X