ആദ്യത്തെ കൺമണി ആണോ പെണ്ണോ? നിറവയറുമായി മൃദുല - ചിത്രമേറ്റെടുത്ത് ആരാധകർ

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവകൃഷ്ണയും. ഇരുവരും തങ്ങളുടെ ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഒരുക്കം കൂട്ടുകയാണ്. ഗർഭിണിയായതിന് ശേഷമുള്ള ഓരോ സന്തോഷനിമിഷങ്ങളും സോഷ്യൽ മീഡിയ വഴിയും തങ്ങളുടെ യുട്യൂബ് ചാനൽ വഴിയും ഇരുവരും ആരാധകരുമായി പങ്കിടാറുണ്ട്. വളരെ പെട്ടെന്നാണ് ഇവരുടെ വിശേഷങ്ങൾ ആരാധകർ സ്വീകരിക്കുന്നത്.

മൃദുലക്ക് ഇപ്പോൾ എട്ട് മാസം പൂർത്തിയായി ഒമ്പതാം മാസത്തിലേക്ക് കടക്കുകയാണ്. ഇനി ആദ്യത്തെ കൺമണി വരാൻ ഒന്ന് രണ്ട് ആഴ്ചകൾ കൂടിയേ ഉള്ളൂ. മൃദുലയും യുവയും കുഞ്ഞിനെ കാണാൻ എക്‌സൈറ്റഡ് ആണ്. ജനിക്കാൻ പോകുന്നത് പെൺകുഞ്ഞ് ആയിരിക്കുമോ ആൺ കുഞ്ഞ് ആയിരിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷ പ്രേക്ഷകർക്ക് മാത്രമല്ല, മൃദുലയ്ക്കുമുണ്ട്.

ഇതിന് മുമ്പ് ഒരു വീഡിയോയിൽ താരം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാം പോസ്റ്റിലും ഇതേ ചോദ്യം താരം ആരാധകരോട് ചോദിച്ചിരിക്കുകയാണ്.

ആൺ കുഞ്ഞോ പെൺ കുഞ്ഞോ?

നിറവയറുമായി നിൽക്കുന്ന ചിത്രത്തിനൊപ്പം ആൺ കുഞ്ഞോ പെൺ കുഞ്ഞോ എന്നാണ് മൃദുല പങ്കുവെയ്ക്കുന്ന ചോദ്യം. മൃദുല ധരിച്ചിരിക്കുന്ന ടി ഷർട്ടിലും ആൺ കുഞ്ഞ് ആയിരിക്കുമോ പെൺകുഞ്ഞ് ആയിരിക്കുമോ എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. റോസ് അൻസ് ഡിസൈൻ ചെയ്ത വസ്ത്രമാണ് മൃദുല ചിത്രത്തിൽ ധരിച്ചിട്ടുള്ളത്. സഹോദരി പാർവ്വതിയാണ് മൃദുലയുടെ ചിത്രമെടുത്തത്.

ആരോഗ്യമുള്ള കുഞ്ഞ് ജനിക്കട്ടെ

മൃദുലയുടെ പോസ്റ്റിന് നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്. ആൺകുട്ടിയാണെന്ന് കുറച്ച് പേർ പറയുന്നു. എന്നാൽ അത് പോലെ തന്നെ ചിലർ പെൺകുട്ടി ആയിരിക്കുമെന്നും പ്രവചിക്കുന്നു. ആൺ കുഞ്ഞായാലും പെൺ കുഞ്ഞായാലും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കട്ടെയെന്ന് ആശംസിക്കുന്നവരുമേറെ.

ബേബി ഷവർ ചടങ്ങ്

താരത്തിൻ്റെ ബേബി ഷവർ ചടങ്ങിൽവെച്ച് ഏത് കുഞ്ഞ് വേണം എന്ന് ചോദിച്ചപ്പോൾ യുവ ആദ്യം പറഞ്ഞത് ആൺകുഞ്ഞ് എന്നായിരുന്നു. എന്നാൽ പിന്നീട് അത് തിരുത്തി, ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടിയാൽ മതി എന്നായി. മൃദുലയ്ക്കും അതേ ആഗ്രഹമാണ്.

അഭിനയജീവിതം

'ഭാര്യ', 'പൂക്കാലം വരവായി' തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നുംതാരമായി മാറിയ മൃദുല 'തുമ്പപ്പൂ' എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെയായിരുന്നു സീരിയലിൽ നിന്ന് പിന്മാറിയത്. മഴവിൽ മനോരമയിലെ 'മഞ്ഞിൽ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയതാരമായത്.

അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

More from Filmibeat

Read more about: mridhula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X