'മൃദുല നല്ലൊരു അഭിനേത്രിയും നല്ലൊരു കുടുംബിനിയുമാണ്'; പുതിയ സന്തോഷം പങ്കിട്ടെത്തിയ നടിയോട് ആരാധകർ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ ജനഹൃദയത്തിലേക്ക് എത്തിയത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു.

വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യുട്യൂബ് ചാനലിലൂടെയും ഇരുവരും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇരുവരുടേയും സന്തോഷം മകൾ ധ്വനിയാണ്. ധ്വനിമോൾ വന്നതിനുശേഷം ഒരുപാട് മാറ്റങ്ങളാണ് ജീവിതത്തിൽ സംഭവിച്ചതെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. പ്രധാനമായും അച്ഛനും അമ്മയുമായി പ്രോമോഷൻ ലഭിച്ചു.'

Mridula Vijay

അതുപോലെ ഞങ്ങൾക്ക് ഒരുമിച്ച് സ്നേഹിക്കാനായി കുഞ്ഞുവാവ വന്നു. കുഞ്ഞ് വന്നപ്പോൾ ഞങ്ങൾ തമ്മിലുളള ഒരു ബന്ധം കുറുച്ചുകൂടെ അടുത്തതായും താരങ്ങൾ പറഞ്ഞിട്ടുണ്ട്. മൃദുലയുടേയും യുവയുടേയും യുട്യൂബ് ചാനലിന് വലിയ പ്രേക്ഷക പ്രീതിയാണുള്ളത്. യുവ കൃഷ്ണയും നടനാണ്. വിവാഹശേഷവും മൃദുല അഭിനയത്തിൽ സജീവമായിരുന്നു.

ശേഷം ​ഗർഭിണിയായപ്പോൾ മൃദുല അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തു. അടുത്തിടെയാണ് മൃദുല അഭിനയത്തിലേക്ക് തിരികെ എത്തിയത്. റാണി രാജ സീരിയലിലാണ് മൃദുല വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിത മൃദുല പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. താനും ഭർത്താവും ചേർന്ന് പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷമാണ് മൃദുലയും യുവയും സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. സിട്രോൺ സിത്രി ഇവി എന്ന വാഹ​നമാണ് മൃദുല സ്വന്തമാക്കിയത്. കല്യാണം കഴിഞ്ഞ് ചെക്കനെ കണ്ടതുപോലെയാണ് മൃദുല വാഹനം വാങ്ങിയത് എന്നാണ് വീഡിയോ പങ്കുവെച്ച് യുവ കൃഷ്ണ പറഞ്ഞത്.

കാരണം നേരത്തെ തന്നെ പണവും മറ്റും അടച്ച് കളറും സെലക്ട് ചെയ്ത് വാഹനം നേരത്തെ ബുക്ക് ചെയ്തതിരുന്നുവെന്നും പക്ഷെ വാഹനം മൃദുല കണ്ടിരുന്നില്ലെന്നുമാണ് യുവ കൃഷ്ണ പറഞ്ഞത്.

Mridula Vijay

യുവ കൃഷ്ണ നേരത്തെ തന്നെ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു. ലൈറ്റ് ഓറഞ്ചും കറുപ്പും കലർന്ന നിറത്തിലാണ് വാഹനം. അമ്മയ്ക്കും അച്ഛനും മറ്റ് കുടുംബാം​ഗങ്ങൾക്കും ഒപ്പമാണ് മൃദുലയും യുവയും മകളും വാഹനം വാങ്ങാനെത്തിയത്. പുതിയ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തിയത്. മൃദുല നല്ലൊരു അഭിനേത്രിയും നല്ലൊരു കുടുംബിനിയുമാണെന്നാണ് ആരാധകർ കമന്റ് ചെയ്തത്. യുവയും മൃദുലയെപ്പോലെ സീരിയലുകളിൽ സജീവമായിട്ടുണ്ട്.

'വളരെ പെട്ടന്നായിരുന്നു കല്ല്യാണ തീരുമാനം പിന്നെ കണ്ണടച്ച് തുറന്നപോലെ എല്ലാം മംഗളകരമായി തീർന്നു. അമ്മ ആയപ്പോൾ ഇത്ര നാൾ നമ്മുടെ വയറ്റിൽ കിടന്ന കുഞ്ഞ് അത് എങ്ങനെ ഉണ്ടാകും മുഖം എന്നറിയില്ല എങ്ങനെയാവും വാവ എന്നെല്ലാം എപ്പോളും വളരെ വെയ്റ്റ് ചെയ്തിരിക്കുകയായിരുന്നു.'

'ഒമ്പത് മാസം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ ശരിക്കും അത്ഭുതമാണ് ഉണ്ടായത്. ഫസ്റ്റ് ധ്വനി എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞ് പോയിയെന്നും' മൃദുല വെളിപ്പെടുത്തിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2021 ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്‍ണയും വിവാഹിതരായത്. ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം.

വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. തുമ്പപ്പൂ എന്ന പരമ്പരയിലാണ് മൃദുല ​ഗർഭിണിയാകും മുമ്പ് അഭിനയിച്ചിരുന്നത്. സിനിമകളിൽ അഭിനയിച്ച ശേഷമാണ് മൃദുല സീരിയലിലേക്ക് എത്തിയത്. മൂന്ന് തമിഴ് സിനിമകളിലും രണ്ട് മലയാളം സിനിമകളിലും മൃദുല അഭിനയിച്ചിട്ടുണ്ട്.

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X