'അവളെ കളഞ്ഞിട്ട് പോന്നത് പോലെ, കുഞ്ഞിനെ അവിടെ കിടത്തി തിരിഞ്ഞ് നടക്കാൻ പറഞ്ഞപ്പോൾ ചങ്ക് പൊട്ടി'; മൃദുല
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തി നായികയായി നിരവധി സീരിയലുകളിൽ മൃദുല അഭിനയിച്ചിട്ടുണ്ട്. യുവ കൃഷ്ണയുമായുള്ള വിവാഹത്തിന് ശേഷവും മൃദുല അഭിനയത്തിൽ സജീവമായിരുന്നു.
പിന്നീട് ഗർഭിണിയായതോടെ വിശ്രമം ആവശ്യമായി വന്നപ്പോൾ മൃദുല ഇടവേളയെടുത്തു. പ്രസവശേഷം താൻ അഭിനയത്തിലേക്ക് തിരിച്ച് വരുമെന്ന് അന്ന് തന്നെ മൃദുല പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു.
ഇപ്പോൾ വീണ്ടും നായികയായി തന്നെ സീരിയൽ രംഗത്തേക്ക് മൃദുല തിരിച്ചെത്തിയിരിക്കുകയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലാണ് മൃദുല ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മൃദുലയെപ്പോലെ തന്നെ യുവയും ഷൂട്ടിങും മറ്റുമായി തിരക്കിലാണ്.
മൃദുല തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. മകൾ പിറന്ന സന്തോഷവും മകളുടെ എല്ലാ വിശേഷങ്ങളും തന്റെ യുട്യൂബ് ചാനലിലൂടെയാണ് മൃദുല പങ്കുവെക്കാറുള്ളത്.

മകൾക്ക് ധ്വനി എന്നാണ് യുവയും മൃദുലയും പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ധ്വനിയുടെ ചോറൂണ്. ബന്ധുക്കൾക്കൊപ്പം ഗുരുവായൂരിൽ എത്തിയാണ് മൃദുലയും യുവയും മകളുടെ ചോറൂണ് ചടങ്ങ് നടത്തിയത്.
അതിന്റെ വിശേഷങ്ങൾ വീഡിയോയാക്കി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഷൂട്ടിങ് കഴിഞ്ഞ് തിരികെ എത്തിയ ശേഷമാണ് മൃദുലയും യുവയും കുടുംബാംഗങ്ങൾക്കൊപ്പം ഗുരുവായൂരിൽ ചോറൂണിനായി പോയത്.

'ആദ്യം പായസമായിരുന്നു കൊടുത്തത്. ഞങ്ങളുടെ കൂടെ വന്ന 18 പേരും പായസം കൊടുത്തിരുന്നു. അത് ആസ്വദിച്ച് കഴിച്ചു. ചോറ് കൊടുത്തപ്പോള്‍ അവള്‍ വയലന്റായി. എനിക്ക് മധുരം ഇഷ്ടമാണ് അതാണെന്ന് തോന്നുന്നു അവള്‍ക്കും മധുരം ഇഷ്ടമായത്.'
'ചോറ് കൊടുത്തതിന് ശേഷം കുഞ്ഞിനെ ഭഗവാന്റെ മുന്നില്‍ കിടത്തി നമ്മളോട് തിരിഞ്ഞ് പോവാന്‍ പറഞ്ഞിരുന്നു. തിരിഞ്ഞ് നടക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നി. അവളെ കളഞ്ഞിട്ട് പോന്നത് പോലെ തോന്നി.'

'നമുക്ക് ഭഗവാന്‍ കുഞ്ഞിനെ തരുന്നു. ആ കുഞ്ഞിനെ നമ്മള്‍ മൊത്തമായി ഭഗവാന് കൊടുക്കുന്നു എന്നാണ് ഐതിഹ്യം. കുഞ്ഞിന്റെ പേരില്‍ നമുക്ക് യാതൊരുവിധ സ്വാര്‍ത്ഥ താല്‍പര്യങ്ങളോ അവകാശവാദങ്ങളോ പാടില്ല എന്നതാണ് അതിന്റെ ലോജിക്ക്.'
'കുഞ്ഞുങ്ങളുടെ ജീവിതം തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. അതിനുള്ള സാഹചര്യമൊരുക്കലാണ് മാതാപിതാക്കളുടെ ഉത്തരവാദിത്തമെന്നുമായിരുന്നു' മൃദുലയും യുവയും പറഞ്ഞത്.

തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോയി അതിന് ശേഷമാണ് ഗുരുവായൂരിലേക്ക് പോയത്. മൃദുലയുടെ സഹോദരിയായ പാർവതിയുടെ ആദ്യ ഗുരുവായൂർ യാത്രയായിരുന്നു ഇത്. ആരതിയുഴിഞ്ഞതിന് ശേഷമായിരുന്നു യുവയുടെ അമ്മ മരുമകളേയും കുഞ്ഞിനേയും സ്വീകരിച്ചത്.
'എൻ്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട് മൃദുല ചേച്ചി പറഞ്ഞ പോലെ എന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂണിന് പോയപ്പോൾ അവടെ കിടത്തി പോന്നു എന്നിട്ട് റിലേറ്റീവ്സ് ആരേലും കുട്ടിയെ എടുക്കാൻ പറഞ്ഞു ശാന്തി.'

'അമ്മയും അച്ഛനും എടുക്കാൻ പാടില്ലെന്ന് പറഞ്ഞിരുന്നു. അന്ന് അമ്മക്ക് ഇതേ ഫീലിങ്സായിരുന്നു. എന്നെ അമ്പലത്തിൽ ആക്കി പോരുന്നത് പോലെ. അമ്മയോടും അച്ഛനോടും തിരിഞ്ഞ് നോക്കാതെ നടക്കാൻ പറഞ്ഞു ശാന്തി. മൃദുല ചേച്ചി പറഞ്ഞപ്പോൾ എനിക്ക് ആ ഓർമകളാണ് മനസിലേക്ക് വന്നതെന്നായിരുന്നു' വീഡിയോ കണ്ട ഒരാൾ കമന്റ് ചെയ്തത്.
അടുത്തിടെയായിരുന്നു മൃദുലയുടെ സഹോദരി പാർവതിയുടെ മകൾ യാമിയുടെ ഒന്നാം പിറന്നാൾ. വളരെ ആഘോഷമായി നടന്ന പിറന്നാളിന്റെ വിശേഷങ്ങൾ മൃദുലയും പാർവതിയും പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications