'ഈ ലോകത്തില്‍ ഗര്‍ഭിണിയായ ആദ്യ സ്ത്രീ നിങ്ങളാണോ?'; വിദ്വേഷ കമന്റുകള്‍ക്ക് മറുപടിയുമായി നടി മൃദുല വിജയ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും. ഇരുവരും വിവാഹജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ക്ക് ഇരട്ടിമധുരമായി. 2021 ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് കാലത്തായിരുന്നു വിവാഹവും വിവാഹനിശ്ചയവുമെല്ലാം നടന്നത്.

വിവാഹത്തിന് ശേഷമുള്ള ജീവിതത്തിലെ സന്തോഷനിമിഷങ്ങളെല്ലാം മൃദുലയും ഭര്‍ത്താവ് യുവ കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും പൊതുസുഹൃത്തായ രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു.

ഗര്‍ഭിണിയാണെന്ന് മൃദുലയും യുവ കൃഷ്ണയും

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ കാത്തിരിക്കുകയാണ് യുവയും മൃദുലയും. അടുത്തിടെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരുന്ന താരം ഇരുവരും ആരാധകരെ അറിയിച്ചത്. അമ്മയാകാന്‍ തയ്യാറെടുക്കുന്നതിനാല്‍ അഭിനയത്തില്‍ നിന്ന് മൃദുല ചെറിയൊരു ഇടവേള എടുത്തിട്ടുണ്ട്. ഇനി കുഞ്ഞ് ജനിച്ച് അഞ്ചോ ആറോ മാസത്തിന് ശേഷമേ അഭിനയിക്കാനെത്തൂ.

ഗര്‍ഭിണിയാണെന്നറിഞ്ഞ ആദ്യ മാസങ്ങളില്‍ നേരിട്ട വിഷമതകളെക്കുറിച്ച് മൃദുല തന്റെ യൂട്യൂബ് വീഡിയോകളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭിണിയായ ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മൃദുല.

ആദ്യ മാസങ്ങള്‍ വിഷമിച്ചു

സിനിമകളില്‍ കാണുന്നതു പോലെ അത്ര എളുപ്പമല്ല ഗര്‍ഭിണിയായിട്ടുള്ള ജീവിതമെന്ന് പറയുകയാണ് മൃദുല. ആദ്യ മാസങ്ങളില്‍ ഭാരം നാല് കിലോ വരെ കുറഞ്ഞെന്നും തനിക്ക് ഒന്നും തന്നെ കഴിയ്ക്കാന്‍ സാധിക്കുന്നില്ലായിരുന്നുവെന്നും പറയുകയാണ് താരം.

'ഗര്‍ഭകാലജീവിതം എന്നത് സിനിമയില്‍ കാണുന്നതു പോലെ അത്ര എളുപ്പമുള്ള സംഗതിയല്ല. അതിന് ചില മോശം വശങ്ങളുമുണ്ട്. ഗര്‍ഭിണിയായിരുന്ന ആദ്യ മാസങ്ങളില്‍ ഭക്ഷണത്തിന്റെ ഗന്ധം പോലും എനിക്ക് പ്രശ്‌നമായിരുന്നു. അയല്‍പക്കത്തുള്ളവര്‍ ഭക്ഷണം ഉണ്ടാക്കുന്നതു പോലും എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്ത് മണം വന്നാലും അപ്പോള്‍ ഛര്‍ദ്ദിക്കും. ഒരു മാസം കൊണ്ട് എന്റെ ഭാരം ഒറ്റയടിക്ക് നാല് കിലോ വരെ കുറഞ്ഞു.

പക്ഷെ, ഇപ്പോള്‍ ആ കഷ്ടപ്പാടിന്റെ ദിനങ്ങള്‍ സന്തോഷം നല്‍കുകയാണ്. എന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന് വേണ്ടിയായിരുന്നുവല്ലോ അതെല്ലാം എന്നോര്‍ക്കുമ്പോള്‍ വലിയ ആഹ്‌ളാദവും അത്ഭുതവുമാണ്.

അപ്രതീക്ഷിതമായി ഗര്‍ഭിണിയായി

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗര്‍ഭിണിയായത്. ഇത്ര പെട്ടെന്ന് അമ്മയാകുമെന്ന് വിചാരിച്ചിരുന്നില്ല. പക്ഷ, അത് ദൈവാനുഗ്രഹമായി കാണുന്നു. ഇപ്പോള്‍ ഞാനും യുവയും കുടുംബാംഗങ്ങളുമെല്ലാം വലിയ സന്തോഷത്തിലും ഒപ്പം ശുഭപ്രതീക്ഷയിലുമാണ്.

ആദ്യ മാസത്തിലെ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് അഭിനയവും ടിവി ഷോകളുമൊക്കെ ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നത്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായപ്പോള്‍ ഡോക്ടര്‍മാര്‍ തന്നെയാണ് എന്നോട് വിശ്രമിക്കാനും ഇടവേള എടുക്കാനും നിര്‍ദ്ദേശിച്ചത്.

ഷോ നിര്‍ത്തണമെന്ന് എനിക്ക് താത്പര്യമേ ഇല്ലായിരുന്നു. എന്റെ ഭര്‍ത്താവും അതിന് വലിയ പിന്തുണയായിരുന്നു. പക്ഷെ, ഷൂട്ടിങ്ങ് പുരോഗമിക്കുന്നതനുസരിച്ച് എനിക്ക് ക്ഷീണം കൂടിവരികയായിരുന്നു.

ആദ്യ സ്‌കാനിങ്ങില്‍തന്നെ ഡോക്ടര്‍മാര്‍ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേത്തുടര്‍ന്നാണ് വിശ്രമിക്കാനും ഇടവേളയെടുക്കാനും തീരുമാനിച്ചത്. എന്റെ ടീം നല്ല പിന്തുണ നല്‍കിയതു കൊണ്ടു കൂടിയാണ് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാന്‍ സാധിച്ചത്.' മൃദുല പറയുന്നു.

Recommended Video

തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല
വിദ്വേഷ കമന്റുകള്‍ നേരിട്ടു

ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മൃദുലയ്ക്ക് നേരെ വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മൃദുല.

'ഗര്‍ഭിണിയായ ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഞാന്‍ ആദ്യമായി ട്രോളുകള്‍ക്കും വിദ്വേഷകമന്റുകള്‍ക്കും ഇരയായത്. 'നിങ്ങളാണോ ഈ ലോകത്തില്‍ ആദ്യമായി ഗര്‍ഭിണിയായ സ്ത്രീ' എന്നു തുടങ്ങി പലവിധത്തിലുള്ള കമന്റുകളാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ലഭിച്ചത്. ഇത്തരം കമന്റുകള്‍ എല്ലാ സെലിബ്രിറ്റികളും നേരിടുന്നതാണ്, ഞാനും കേട്ടു എന്ന് മാത്രം.'

ഇത്തരം കമന്റുകളൊന്നും തന്നെ ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് തുറന്നു പറയുകയാണ് മൃദുല. 'ആദ്യമായാണ് ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്രയും സ്‌പെഷ്യലായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്നത്.
എനിക്കു ചുറ്റുമുള്ള എല്ലാ കാര്യങ്ങള്‍ക്കും മാറ്റം വരികയാണ്, അതും അതിമനോഹരമായി. അതുകൊണ്ട് അക്കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ എന്റെ ആരാധകരോട് പങ്കുവെക്കണമെന്നുണ്ടായിരുന്നു.

ആര്‍ക്കെങ്കിലും അത് കുഴപ്പമായി തോന്നുന്നുവെങ്കില്‍ അവര്‍ അത് നോക്കാതെ ഇരിക്കുക. അത്രമാത്രം.' മൃദുല തന്റെ നിലപാട് വ്യക്തമാക്കുന്നു.

വിവാഹജീവിതത്തില്‍ ഭര്‍ത്താവ് തനിക്ക് നല്‍കുന്ന വലിയ പിന്തുണയെക്കുറിച്ചും മൃദുല വാചാലയായി. ഗര്‍ഭിണിയായതു മുതല്‍ അദ്ദേഹം തന്നെ വളരെ മികച്ച രീതിയില്‍ പരിചരിക്കുന്നുണ്ട്. രണ്ട് സീരിയലുകളില്‍ അഭിനയിക്കുന്നതിനോടൊപ്പം കുടുംബജീവിതവും അദ്ദേഹം വളരെ നന്നായി മുന്നോട്ടു കൊണ്ടുപോകുന്നതായും മൃദുല വ്യക്തമാക്കുന്നു.

Read more about: mridula vijay serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X