ആ വലിയ സന്തോഷത്തിന് ഒരുവയസ്സ്! പുതിയ വീട്ടിലേക്ക് മാറിയതിന്‍റെ ഓര്‍മ്മച്ചിത്രങ്ങളുമായി മുക്ത!

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരമായി മാറിയ നായികമാര്‍ ഏറെയാണ്. അവരിലൊരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീടിലൂടെയായിരുന്നു താരത്തിന്റെ സിനിമാജീവിതം തുടങ്ങിയത്. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയായിരുന്നു മുക്തയെ ജീവിതസഖിയാക്കിയത്.

വിവാഹശേഷം അഭിനയത്തോട് ബൈ പറയുകയായിരുന്നു മുക്തയും. സിനിമയില്‍ സജീവമല്ലെങ്കിലും വിശേഷങ്ങള്‍ പങ്കുവെച്ച് മുക്ത എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ബ്യൂട്ടീപാര്‍ലര്‍ തുടങ്ങിയ സന്തോഷം പങ്കുവെച്ചായിരുന്നു ഇടയ്ക്ക് മുക്ത എത്തിയത്. കുക്കിംഗിലും കഴിവുണ്ട് തനിക്കെന്നും താരം വ്യക്തമാക്കിയിരുന്നു. ലോക് ഡൗണ്‍ സമയത്തെ പാചക പരീക്ഷണങ്ങളെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

പുതിയ വീട്ടിലേക്ക് മാറിയതിനെക്കുറിച്ചും ആ സന്തോഷം ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് മുക്ത ഇപ്പോള്‍. ഇതിനകം തന്നെ പുതിയ പോസ്റ്റും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇണക്കങ്ങളും അതിനേക്കാൾ കൂടുതൽ പിണക്കങ്ങളും നിറഞ്ഞ ഒരു വർഷം ഞങ്ങളുടെ സന്തോഷവും, സങ്കടങ്ങളും, വഴക്കുകളും എല്ലാം കണ്ട വീട്, എന്ന് പറഞ്ഞുകൊണ്ടാണ് കുടുംബത്തിനൊപ്പമുള്ള ചിത്രം മുക്ത പങ്ക് വച്ചത്.

Muktha

വീട്ടിനകത്തുനിന്നുള്ള സെല്‍ഫിയും മകളായ കിയാരയുടെ ചിത്രവും മുക്ത പങ്കുവെച്ചിരുന്നു. സൂപ്പര്‍ വീടാണല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. ഞായറാഴ്ച ദിവസം നോണ്‍ വെജ് പതിവാണെന്നും കെട്ടിയോന്‍ കപ്പ കൊണ്ടുവന്നപ്പോള്‍ അതിലേക്ക് ബീഫും കൂടെ ചേര്‍ത്ത് ഉണ്ടാക്കിയെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. കെട്ടിയോന്റെ ഹോം മേഡ് വൈനും കൂട്ടിനുണ്ടായിരുന്നുവെന്നും മുക്ത കുറിച്ചിരുന്നു.

Read more about: മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X