മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് നടി മുക്ത! ചെറുപ്പത്തിലെ ഇത് പഠിപ്പിക്കണമെന്ന് നടി

നടി മുക്തയെ പോലെ തന്നെ മകള്‍ കണ്‍മണി എന്ന് വിളിക്കുന്ന കിയാരയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. അടുത്ത കാലത്തായി മകള്‍ക്കൊപ്പമുള്ളതും വീട്ടിലെയുമായി പല കാര്യങ്ങളും ഇന്‍സ്റ്റാഗ്രാമിലൂടെ മുക്ത പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം കണ്‍മണി ഒരു ചെടി നടുന്നൊരു വീഡിയോ ആയിരുന്നു മുക്ത പങ്കുവെച്ചിരുന്നത്.

ചെടികളോള് കുഞ്ഞ് വര്‍ത്തമാനമൊക്കെ പറഞ്ഞ് കൊണ്ടാണ് താരപുത്രിയുടെ കൃഷി. അമ്മ പ്ലാന്റ് വിഷമിക്കണ്ടട്ടോ, ബേബി പ്ലാന്റിനെ ഞാന്‍ നന്നായി നോക്കിക്കോളാം. എന്നായിരുന്നു വീഡിയോയില്‍ കണ്‍മണി പറയുന്നത്. എന്നിട്ട് ഒരു ചട്ടിയില്‍ നിന്നും തൈ പറിച്ച് മറ്റൊരു ചട്ടിയിലേക്ക് നടന്നു. വളരെ കുറച്ച് സമയം കൊണ്ടായിരുന്നു താരപുത്രിയുടെ ഈ വീഡിയോ വൈറലായി മാറിയത്.

muktha-with-kiara

പിന്നാലെ മുക്ത മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. ചെറിയ പ്രായത്തില്‍ തന്നെ മക്കളെ പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായിട്ടായിരുന്നു മുക്ത എത്തിയത്. മക്കളെ പ്രാര്‍ഥിക്കാന്‍ പഠിക്കുന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് കൂടി നടി സൂചിപ്പിച്ചിരുന്നു. ഒപ്പം മകള്‍ പ്രാര്‍ഥിക്കുന്നൊരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

'ചൊട്ടയിലെ ശീലം ചുടല വരെ. കുട്ടിക്കാലത്തു ശീലിച്ച എല്ലാം വലുതാവുമ്പോഴും അവര്‍ മറക്കില്ല. കുട്ടികളെ ചെറുപ്പത്തിലേ നല്ല ശീലങ്ങള്‍ പഠിപ്പിക്കണം. പക്ഷെ അവരെ പഠിപ്പിക്കുകയല്ല മറിച്ചു ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. നമ്മളെ കണ്ടാണ് അവര്‍ നല്ല ശീലങ്ങള്‍ പഠിക്കേണ്ടത്. പ്രാത്ഥനക്ക് കുറച്ച് സമയം മാറ്റി വെക്കാന്‍ കുഞ്ഞിലേ പഠിപ്പിക്കുക. താങ്ക്യൂ ജീസസ്' എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് താഴെ കൊടുത്തിരിക്കുന്നത്.

muktha-with-kiara

അതിനൊപ്പം തന്റെ ഇഷ്ടപ്പെട്ട സ്ഥലം ഇതാണെന്ന് പറഞ്ഞ് കൊണ്ട് പ്രാര്‍ഥന മുറിയുടെ ചിത്രവും മുക്ത പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയതിനെ കുറിച്ച് നടി പോസ്റ്റ് ഇട്ടിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് റിങ്കു ടോമിയ്ക്കും മകള്‍ക്കുമൊപ്പം കുടുംബ സമേതം മുക്ത പുതിയ വീട്ടിലേക്ക് താമസം മാറുന്നത്.

2015 ഓഗസ്റ്റിലായിരുന്നു റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയും മുക്തയും വിവാഹിതരാവുന്നത്. റിമി ടോമിയുമായിട്ടുള്ള മുക്തയുടെ സൗഹൃദമായിരുന്നു സഹോദരനുമായിട്ടുള്ള വിവാഹത്തിലേക്ക് എത്തിയത്. ഇരുവരുടെയും ഏക മകളാണ് കിയാര. 2016 ലാണ് കിയാര ജനിക്കുന്നത്. 'കണ്മണി' എന്ന് വിളിക്കുന്ന താരപുത്രിയ്‌ക്കൊപ്പമുള്ള നല്ല നിമിഷങ്ങള്‍ റിമി ടോമിയും പങ്കുവെക്കാറുണ്ട്.

View this post on Instagram

Its our responsibility is teaching our kids to pray. ചൊട്ടയിലെ ശീലം ചുടല വരെ കുട്ടിക്കാലത്തു ശീലിച്ച എല്ലാം വലുതാവുമ്പോഴും അവർ മറക്കില്ല. കുട്ടികളെ ചെറുപ്പത്തിലേ നല്ല ശീലങ്ങൾ പഠിപ്പിക്കണം. പക്ഷെ അവരെ പഠിപ്പിക്കുകയല്ല മറിച്ചു ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. നമ്മളെ കണ്ടാണ് അവർ നല്ല ശീലങ്ങൾ പഠിക്കേണ്ടത്... പ്രാത്ഥനക്ക് കുറച്ച് സമയം മാറ്റി വെക്കാൻ കുഞ്ഞിലേ പഠിപ്പിക്കുക.. thank you JESUS. 🙏

A post shared by muktha (@actressmuktha) on

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X