ഭര്‍ത്താവിന് കെട്ടിപ്പിടിച്ചുള്ള സ്‌നേഹ ചുംബനം! വിവാഹവാര്‍ഷികത്തില്‍ മനോഹരമായ ചിത്രങ്ങളുമായി മുക്ത

ലോക്ഡൗണ്‍ കാലത്ത് നടി മുക്തയും മകളുമായിരുന്നു സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കിയാര എന്നാണ് പേരെങ്കിലും കണ്മണിയെന്നാണ് വീട്ടില്‍ എല്ലാവരും വിളിക്കാറുള്ളത്. മകള്‍ക്കൊപ്പം ചെടി പരിപാലനത്തില്‍ ഏര്‍പ്പെട്ടിരുന്ന വീഡിയോയ്ക്ക് പിന്നാലെ അവള്‍ക്ക് വേണ്ടി എണ്ണ തയ്യാറാക്കുന്ന വീഡിയോയും മുക്ത പുറത്ത്് വിട്ടിരുന്നു. അതിന് മുന്‍പ് തന്റെ പെണ്ണ് കാണാല്‍ ചടങ്ങിനിടെയുള്ളതായിരുന്നു.

അവിടെയും എല്ലാവരും അന്വേഷിച്ചത് ഭര്‍ത്താവ് റിങ്കു ടോമിയെ ആയിരുന്നു. ഇപ്പോഴിതാ പ്രിയതമനൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മുക്ത. ചിത്രങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ക്യാപ്ഷനിലൂടെയാണ് താരങ്ങളുടെ പുതിയ വിശേഷം കൂടി നടി ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇതോടെ കമന്റ് ബോക്‌സ് നിറയെ ആശംസകള്‍ കൊണ്ട് നിറയുകയാണ്.

വിവാഹ വാര്‍ഷികം ആഘോഷിച്ച് മുക്ത

വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നല്ലൊരു കുടുംബിനിയായി കഴിയുകയാണ് നടി മുക്ത. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ജീവിതം എത്രത്തോളം സന്തോഷകരമാണെന്ന് മുക്ത പലപ്പോഴും പറഞ്ഞിരുന്നു. നാത്തൂനായ റിമി ടോമി സമ്മാനമായി നല്‍കിയ പുതിയ വീട്ടിലാണ് മുക്തയും കുടുംബവുമിപ്പോള്‍ താമസിക്കുന്നത്. അവിടുത്തെ വിശേഷങ്ങളായിരുന്നു അടുത്തൊരു ദിവസം വരെ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ മുക്തയും റിങ്കു ടോമിയും തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണിന്ന്.

വിവാഹ വാര്‍ഷികം ആഘോഷിച്ച് മുക്ത

റിങ്കുവിന്റെയും മുക്തയുടെയും അഞ്ചാം വിവാഹ വാര്‍ഷികമാണിന്ന്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് ഭര്‍ത്താവിന് സ്‌നേഹചുംബനം നല്‍കുന്ന ചിത്രങ്ങളാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്. 'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു. എന്റെ സ്‌നേഹം, എന്റെ മാത്രം. ഐ ലവ് യൂ, അഞ്ച് വര്‍ഷം, ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ഏട്ടാ... എന്നുമായിരുന്നു ചിത്രങ്ങള്‍ക്ക് താഴെ മുക്ത എഴുതിയത്. നടിയുടെ പോസ്റ്റ് കണ്ടതോടെ താരദമ്പതിമാര്‍ക്ക് ആശംസകളുമായി ആരാധകരുമെത്തി.

വിവാഹ വാര്‍ഷികം ആഘോഷിച്ച് മുക്ത

2015 ഓഗസ്റ്റ് മുപ്പതിനായിരുന്നു ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയും മുക്തയും തമ്മില്‍ വിവാഹിതരാവുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം വലിയ ആഘോഷത്തോടെയായിരുന്നു വിവാഹം. വിവാഹം നടത്തുന്നതിന് മുന്‍പ് ജൂലൈയിലായിരുന്നു മുക്തയെ പെണ്ണ് കാണാന്‍ റിങ്കുവും കുടുംബവുമെത്തുന്നത്. 'ജൂലൈ പന്ത്രണ്ടിലെ മധുരം നിറഞ്ഞ ഓര്‍മ്മകള്‍. എന്റെ പെണ്ണ് കാണല്‍' എന്നും പറഞ്ഞ് പെണ്ണ് കാണാനെത്തിയ റിങ്കു ടോമിയ്ക്ക് ചായ കൊടുക്കുന്ന മുക്തയുടെ ചിത്രമായിരുന്നു നടി തന്നെ പങ്കുവെച്ചത്.

വിവാഹ വാര്‍ഷികം ആഘോഷിച്ച് മുക്ത

റിമി ടോമിയും മറ്റ് കുടുംബാംഗങ്ങളുമെല്ലാം അന്ന് പെണ്ണ് കാണലിന് എത്തിയിരുന്നു. 2016 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. കിയാര എന്ന് പേരിട്ടിരിക്കുന്ന മകളെ 'കണ്മണി' എന്നാണ് എല്ലാവരും വിളിക്കുന്നത്. കണ്മണിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം റിമി ടോമിയും പുറത്ത് വിടാറുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ മുക്തയുടെ യഥാര്‍ഥ പേര് എല്‍സ ജോര്‍ജ് എന്നാണ്. സിനിമയിലെത്തിയതോടെയാണ് മുക്ത എന്ന പേര് സ്വീകരിച്ചത്.

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X