twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അപ്പ ഒരു അടഞ്ഞ അധ്യായമാണ്, വീട് വിട്ടിറങ്ങുമ്പോൾ 15 വയസായിരുന്നു പ്രായം, അമ്മയും ചേച്ചിയുമാണ് ലോകം'; മുക്ത

    |

    മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലൂടെയാണ് മുക്ത ജോർജ് സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇന്ന് മലയാളി സ്നേഹിക്കുന്ന മുക്തയിലേക്ക് എത്തിപ്പെടാൻ താരത്തിന് താണ്ടേണ്ടി വന്നത് കല്ലും മുള്ളും നിറഞ്ഞ വഴികളായിരുന്നു.

    എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോതമം​ഗത്തുകാരിയായ മുക്ത എൽസ ജോർജിന് ലാൽ ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീട്ടിൽ അവസരം ലഭിക്കുന്നത്.

    ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഇപ്പോൾ കുടുംബ ജീവിതവും വിവാഹ ജീവിതവും ഒരുപോലെ ആസ്വദിക്കുകയാണ്. താരത്തിന്റെ ഏക മകൾ കിയാര അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് ചുവടുവെച്ചിട്ടുണ്ട്.

    'ഡോ.റോബിൻ ബുദ്ധിമാൻ, ബ്ലെസ്ലി നല്ലൊരു മനുഷ്യൻ, ദിൽഷയും അടിപൊളി'; താരങ്ങളെ വിലയിരുത്തി നടൻ മനോജ്!'ഡോ.റോബിൻ ബുദ്ധിമാൻ, ബ്ലെസ്ലി നല്ലൊരു മനുഷ്യൻ, ദിൽഷയും അടിപൊളി'; താരങ്ങളെ വിലയിരുത്തി നടൻ മനോജ്!

    പദ്മകുമാർ സംവിധാനം ചെയ്ത് തിയേറ്ററിൽ നിറഞ്ഞോടുന്ന പത്താം വളവ് എന്ന സിനിമ‌യിലൂടെയാണ് കിയാര എന്ന കൺമണി ബാലതാരമായി തുടക്കം കുറിച്ചിരിക്കുന്നത്. കൂടാതെ സുരേഷ് ​ഗോപി സിനിമ പാപ്പനിലും കിയാര അഭിനയിക്കുന്നുണ്ട്.

    അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് അച്ഛൻ ജോർജുമായി ബന്ധപ്പെട്ട് മുക്തയ്ക്കും അമ്മയ്ക്കുമുണ്ടായിരുന്ന പ്രശ്നങ്ങൾ അക്കാലത്ത് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

    ഇരുപത്തിരണ്ട് വർഷമായി സിനിമയിലും സീരിയലുകളിലും അഭിനയിച്ച് ലൈം ലൈറ്റിലുള്ള മുക്തി താൻ നീന്തി കടന്ന സങ്കടകടലുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

    'ലക്ഷ്മിപ്രിയ പശുവിനെപ്പോലെ, ജാസ്മിൻ വൈരാ​ഗ്യം കൊണ്ടുനടക്കുന്ന ആന, റോബിന്റേത് ഓന്തിന്റെ സ്വഭാവം'; ബ്ലെസ്ലി'ലക്ഷ്മിപ്രിയ പശുവിനെപ്പോലെ, ജാസ്മിൻ വൈരാ​ഗ്യം കൊണ്ടുനടക്കുന്ന ആന, റോബിന്റേത് ഓന്തിന്റെ സ്വഭാവം'; ബ്ലെസ്ലി

    കള്ളം പറഞ്ഞ് അഭിനയിച്ച് തുടങ്ങി

    ഫ്ലവേഴ്സ് ചാനലിലെ ഷോയായ ഒരു കോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുക്തയും മകളും. 'പണ്ടൊക്കെ സിനിമാ ഡയലോ​ഗുകൾ കേട്ട് പഠിച്ച് നടിമാർ പറയുന്നത് പോലെ പറഞ്ഞ് നോക്കുമായിരുന്നു.'

    'അന്ന് എന്റെ പ്രകടനം കണ്ട് ചേച്ചിയാണ് സിനിമയിൽ അഭിനയിക്കാൻ പറ്റുമെന്ന് ആദ്യമായി പറഞ്ഞത്. പിന്നീട് പലപ്പോഴായി കമൽ സാർ അടക്കമുള്ളവർക്ക് ഫോട്ടോകൾ എടുത്ത് അയച്ച് കൊടുക്കുമായിരുന്നു. പിന്നീട് അവയെല്ലാം തിരിച്ച് വരും.'

    'അപ്പോൾ മനസിലാകും അവർക്ക് ഇഷ്ടപ്പെട്ടില്ലെന്ന്. ലാൽ ജോസ് സാറിന്റെ അച്ഛനുറങ്ങാത്ത വീടിന്റെ ഓഡീഷന് പോകുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുകയാണ്.'

    'അന്ന് ഞാൻ കരുതിയിരുന്നത് കാണാൻ കുറച്ച് വലിപ്പം തോന്നിക്കുന്ന പെൺകുട്ടികൾക്കാണ് സിനിമയിൽ അവസരം ലഭിക്കുക എന്നാണ്. ആ ധരണയിൽ സാരി ഉടുത്താണ് ഓഡീഷന് പോയത്.'

    ആദ്യ സിനിമയും എട്ട് ടേക്കും

    'പക്ഷെ ലാൽ ജോസ് സാറിന് വേണ്ടത് സ്കൂൾ കുട്ടിയെയായിരുന്നു. പിന്നെ ഞങ്ങൾ കോതമം​ഗലത്ത് നിന്ന് വന്നതല്ലേയെന്ന് കരുതി ലുക്ക് ടെസ്റ്റ് നടത്തുകയും അഭിനയിപ്പിക്കുകയുമെല്ലാം ചെയ്തു.'

    'ആദ്യമൊന്നും സാറിന് എന്നിൽ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ അഭിനയിച്ച സീൻ കണ്ടപ്പോഴാണ് സാർ സെലക്ട് ചെയ്തത്. അഭിനയിക്കാൻ പോയി ആദ്യത്തെ സീനിൽ തന്നെ എട്ട് ടേക്കുകൾ പോയി. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് സീരിയലുകൾ ചെയ്തിരുന്നു.'

    'ആ ധൈര്യത്തിലാണ് ലാൽ ജോസ് സാറിന്റെ പടത്തിൽ അഭിനയിക്കാൻ പോയത്. അവിടെ പോയ ശേഷം എനിക്കൊന്നും ശരിയായി ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. അവസാനം അദ്ദേഹം എല്ലാവരുടേയും മുമ്പിൽ വെച്ച ദേഷ്യപ്പെട്ടു. അതിന് ശേഷമാണ് ഞാൻ നൂറ് ശതമാനവും നൽകി അഭിനയിച്ച് തുടങ്ങിയത്.'

    താമരഭരണിയിൽ അഭിനയിച്ചപ്പോൾ

    'താമരഭരണിയിൽ അഭിനയിച്ചതിന് വിമർശനങ്ങളൊക്കെ കിട്ടിയിരുന്നു. അന്നൊക്കെ അപ്പയാണ് ഷൂട്ടിന് വന്നത്. അപ്പ സമ്മതം പറഞ്ഞതിനാലാണ് ​ഗ്ലാമർ വേഷം ചെയ്യേണ്ടി വന്നത്. അപ്പയ്ക്ക് എന്നോട് സ്നേഹമുണ്ടായിരുന്നു.'

    'അമ്മയോട് അപ്പ കാണിക്കുന്നത് ക്ഷമിക്കാൻ കഴിയാത്തതിനാലാണ് ഞങ്ങൾ ആ വീട് വീട്ട് ഇറങ്ങിയത്. അന്ന് ഒമ്പതിലോ പത്തിലോ മറ്റൊ ആയിരുന്നു ‍ഞാൻ. എന്റെ വാക്ക് വിശ്വസിച്ചാണ് അമ്മയും ചേച്ചിയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയത്.'

    'പിന്നീട് അവരെ സംരക്ഷിക്കുക ചേച്ചിയെ പഠിപ്പിക്കുക, വിവാഹം കഴിപ്പിച്ച് അയക്കുക എന്നിവയെല്ലാം എന്റെ ലക്ഷ്യങ്ങളായി അതിനായി സിനിമകൾ. അപ്പ അന്നും എനിക്ക് വരുന്ന സിനിമകളും അവസരങ്ങളും മുടക്കാൻ ശ്രമിച്ചിരുന്നു.'

    Recommended Video

    Muktha and Kanmani Exclusive interview | എനിക്ക് നയൻതാര ചേച്ചിയെ പോലെ ആയാൽ മതി | FIlmiBeat
    വീട് വിട്ടിറങ്ങിയപ്പോൾ

    'ആ കഷ്ടപ്പാടുള്ള സമയങ്ങളിൽ സഹോദരനെപ്പോലെ സഹായിച്ചത് സുരേഷ് ​​ഗോപി ചേട്ടനാണ്. അന്നും ഇന്നും അദ്ദേഹത്തോട് ആ സ്നേഹവും ബഹുമാനവുമുണ്ട്. അപ്പയുമായി പിരിഞ്ഞ ശേഷം ഒരുപാട് ബുദ്ധിമുട്ടിയാണ് വളർന്നത്.'

    'പക്ഷെ എന്റെ ലക്ഷ്യങ്ങളെല്ലാം ഞാൻ നേടി. ചേച്ചിയെ പഠിപ്പിച്ചു, കെട്ടിച്ചു, അമ്മയെ നന്നായി നോക്കുന്നുണ്ട്, ഞാൻ‌ തന്നെ എന്റെ വിവാഹം ഭം​ഗിയായി നടത്തി. ഇപ്പോൾ ഒരുപാട് സന്തോഷവും സമാധാനവുമുണ്ട്' മുക്ത വിശദമാക്കി.

    Read more about: muktha
    English summary
    actress Muktha George open up about her life struggles and movie experiences
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X