സൂപ്പർ മോഡലായി മുക്തയുടെ കിയാര, റിമി ടോമിയുടെ കുഞ്ഞ് കൺമണിയുടെ പുതിയ ചിത്രം വൈറലാകുന്നു

സംവിധായകൻ ലാൽ ജോസ് കണ്ടെത്തിയ മികച്ച നായികമാരിലൊരാളാണ് മുക്ത. 2006 ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിൽ സലീംകുമാറിന്റെ ഇളയ മകളായ ലിസ്സമ്മ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ് ഈ ചിത്രം. മലയാളത്തിലൂടെയാണ് മുക്തയുടെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

muktha

വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത മുക്ത അടുത്തിടെ മിനിസ്ക്രീനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു. കൂടത്തായി എന്ന ക്രൈം ത്രില്ലർ പരമ്പരയിലൂടെയായിരുന്നു നടിയുടെ മടങ്ങി വരവ്. ഡോളി എന്ന കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്. രണ്ടാം വരവിൽ നടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

അഭിനയത്തിന് നടി ചെറിയ ഇടവേള നൽകിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മകൾ കൺമണിക്കും ഭർത്താവിനും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുക്തയുടെ മകൾ കൺമണി എന്ന കിയാരയുടെ ഗംഭീര ചിത്രമാണ്. റിമി ടോമിയുടെ വീഡിയോയിലൂടെ കിയാര എന്ന കൺമണി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്.

മുക്ത തന്നെയാണ് കൺമണിയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സൂപ്പർ മോഡൽ എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മുക്ത പരിചയപ്പെടുത്തിയ മോഡൽ വൈറലായിട്ടുണ്ട്. നേരത്തെ 'പെരുമഴക്കാലം' എന്ന ചിത്രത്തിലെ 'ചെന്താർമിഴി... പൂന്തേൻ മൊഴി, കണ്ണിനു കണ്ണാം എൻ കൺമണി' എന്ന പാട്ടിന് മുക്തയ്ക്കൊപ്പം ചുവട് വെച്ച് കൺമണിയും എത്തിയിരുന്നു. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ കുഞ്ഞ് കൺമണിക്ക് സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരാണ്ട്.

മുക്ത ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X