'ആദ്യമായി കണ്ടപ്പോൾ നടിയോടുള്ള ആരാധന... ഒപ്പം നിന്ന് ഫോട്ടോ പകർത്തി'; ഭർത്താവിന് പിറന്നാൾ ആശംസിച്ച് മുക്ത!
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മുക്ത. മിനിസ്ക്രീനിൽ മാത്രമല്ല നടി ഇപ്പോൾ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ മുക്ത പിന്നീട് തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ മുക്ത വിവാഹശേഷം സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു.
അതിനുശേഷം വലിയ ഗ്യാപ്പിട്ടാണ് മുക്ത ക്യാമറകൾക്ക് മുന്നിലേക്ക് എത്തി തുടങ്ങിയത്. അതിന് മുന്നോടിയെന്നോണം മുക്ത സോഷ്യൽ മീഡിയകളിലും മറ്റും സജീവമായിരുന്നു. മകൾ കിയാരയുടെ വിശേഷങ്ങളും പിന്നെ സ്വന്തം വിശേഷങ്ങളുമൊക്കെ പങ്കുവെച്ചുകൊണ്ടായിരുന്നു മുക്തയുടെ സോഷ്യൽ മീഡിയയിലേക്കുള്ള തിരിച്ചുവരവ്.

ഭർത്താവ് റിങ്കു ടോമിക്കൊപ്പമുള്ള ചിത്രങ്ങളും മുക്ത പങ്കുവെച്ചിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. റിമി ടോമിക്കുള്ളത് പോലെ ഒരു തന്റെ വിശേഷങ്ങൾ പങ്കിടാൻ ഒരു യുട്യൂബ് ചാനൽ മുക്തയ്ക്കുമുണ്ട്. ഇപ്പോഴിതാ ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ രസകരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുക്ത.
താനും ഭർത്താവ് റിങ്കു ടോമിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ചും അന്ന് പകർത്തിയ വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രവും പങ്കുവെച്ചായിരുന്നു മുക്തയുടെ കുറിപ്പ്. 'ഫസ്റ്റ് പിക്ചർ... ഒരു ദുബായ് ഷോയ്ക്ക് ഒരുമിച്ച് ആദ്യം കണ്ടപ്പോൾ ഏട്ടൻ... ഒരു ഫോട്ടോ എടുത്തോട്ടെ കൂടെ എന്ന് ചോദിച്ചു.'
'അതിനെന്താ എടുക്കാലോ എന്ന് ഞാൻ മറുപടി പറഞ്ഞു. പിന്നെ അങ്ങോട്ട് നിർത്തേണ്ടി വന്നിട്ടില്ല ഫോട്ടോസ്. എന്റെ നല്ലപാതിയായിരിക്കുന്നതിന് ഒരായിരം നന്ദി. പിറന്നാൾ ആശംസകൾ ഏട്ടാ...' എന്നാണ് മുക്ത കുറിച്ചത്. ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്നുള്ള മുക്തയുടെ കുറിപ്പ് അതിവേഗത്തിൽ ശ്രദ്ധനേടി. താമരഭരണി, അച്ഛനുറങ്ങാത്ത വീട്, നസ്രാണി തുടങ്ങിയ സിനിമകളിലെ മുക്തയുടെ മുഖം പഴയ ഫോട്ടോകൾ കണ്ടപ്പോൾ വീണ്ടും ഓർത്തുവെന്നാണ് ആരാധകർ പറഞ്ഞത്.
സിനിമയിലോ മിനി സ്‌ക്രീനിലോ ഒരു ബന്ധവും ഇല്ലാത്ത വ്യക്തിയാണ് റിങ്കു ടോമി. എങ്കിലും റിമിയെ പോലെത്തന്നെ റിങ്കുവും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. മലയാളത്തിന്റെ പ്രിയ നടി മുക്തയെ സ്വന്തം ആക്കിയതോട് കൂടി ആ സ്നേഹം ആരാധകർക്ക് കൂടുകയും ചെയ്തു.

2015ലായിരുന്നു മുക്തയും റിങ്കുവും തമ്മിലുള്ള വിവാഹം നടന്നത്. മലയാളത്തിലും തമിഴിലും തിളങ്ങി നിന്നപ്പോഴാണ് മുക്ത വിവാഹ ജീവിതത്തിലേക്ക് നടക്കുന്നത്. വിവാഹത്തിന് ചുക്കാൻ പിടിച്ചത് റിമി ടോമി ആയിരുന്നു. പരമ്പരാഗത സ്റ്റൈലിൽ ആയിരുന്നു ഇവരുടെ വിവാഹം. പരമ്പരാഗത ക്രൈസ്‌തവ വേഷമായ ചട്ടയും മുണ്ടും ധരിച്ചാണ് മുക്ത വിവാഹത്തിനെത്തിയത്.
വിവാഹ ചിത്രങ്ങൾ ഇപ്പോഴും ആകാംക്ഷയുണർത്തുന്നത്. ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളിയിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വരന്റെ വസ്‍ത്രം ഷര്‍ട്ടും മുണ്ടുമായിരുന്നു. റിമി ടോമിയ്ക്കൊപ്പം സ്റ്റേജ് ഷോകൾക്കും മറ്റുമെല്ലാം പോകുന്നതും റിമിയുടെ പ്രൊഫഷണൽ ലൈഫുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതും റിങ്കുവാണ്.
മുക്തയും റിങ്കുവും മകൾ കിയാരക്കൊപ്പം താമസിക്കുന്ന അപ്പാർട്ട്മെന്റ് റിമിയുടെ സമ്മാനമാണ്. നാത്തൂന്മാരെ പോലെയല്ല സഹോദരിമാരെപോലെയാണ് മുക്തയും റിമിയും കഴിയുന്നത്. വിവാഹബന്ധം വേർപെടുത്തിയതോടെ ഉണ്ടായ വേദജനകൾ റിമി മറക്കുന്നതും മുക്ത അടക്കമുള്ള കുടുംബാംഗങ്ങളുടെ പിന്തുണ കൊണ്ടാണ്. മുക്തയുടെ മകൾ കിയാരയും അഭിനയത്തിലേക്ക് കാലെടുത്ത് വെച്ച് കഴിഞ്ഞു. പത്താം വളവ്, കൊത്ത അടക്കം ഒട്ടനവധി സിനിമകളിൽ കിയാര ഇതിനോടകം അഭിനയിച്ചു.


Click it and Unblock the Notifications











