ആരെയും വിഷമിപ്പിക്കാൻ ഇഷ്ടപ്പെടാത്തയാളാണ്, അപ്പയേയും അമ്മയെക്കാളും ഇഷ്ടം ഈശോയെ; മുക്തയുടെ കൺമണി

ഏറ്റവും മനോഹരമായി പാരന്റിങ് ചെയ്യുന്ന സെലിബ്രിറ്റി അമ്മമാരിൽ ഒരാളാണ് നടി മുക്ത ജോർജ്. മകൾ കിയാര പിറന്നശേഷം അവൾക്ക് വേണ്ടി മാത്രമായിരുന്നു തന്റെ സമയമെല്ലാം മുക്ത മാറ്റിവെച്ചിരുന്നത്. താൻ ജീവിക്കാൻ ആ​ഗ്രഹിച്ചിരുന്നത് പോലെ എല്ലാ രീതിയിലുമാണ് നടി കിയാര എന്ന കൺമണിയെ വളർത്തുന്നത്. മകൾ സ്കൂളിൽ പോയി തുടങ്ങിയശേഷമാണ് വീണ്ടും മുക്ത അഭിനയിച്ച് തുടങ്ങിയത്. സീരിയൽ സെറ്റുകളിലായിരിക്കുമ്പോഴും മകളെ ശ്രദ്ധിക്കാനും അവളുടെ കാര്യങ്ങൾ ചോദിച്ചറിയാനും മുക്ത സമയം കണ്ടെത്തും.

ഷൂട്ടിങിലായിരിക്കുമ്പോൾ പോലും മകളുടെ ഓൺലൈൻ ക്ലാസുകളിൽ പങ്കാളിയായി എല്ലാം ശ്രദ്ധിക്കാനും നടി ശ്രമിക്കാറുണ്ട്. അമ്മയെപ്പോലെ തന്നെ കിയാരയും ഇതിനോടകം ഒരു കുട്ടി സെലിബ്രിറ്റിയാണ്. പഠനത്തിൽ മാത്രമല്ല മകളുടെ കലാപരമായ കഴിവുകളും ഓരേ സമയം പ്രോത്സാഹിപ്പിക്കുന്ന അമ്മയാണ് മുക്ത.

Actress Muktha Daughter Kiara

സം​ഗീതം, നൃത്തം, അഭിനയം തുടങ്ങി കായിക ഇനങ്ങളിൽ വരെ കൺമണി പരിശീലനം നേടുന്നുണ്ട്. കളിച്ച് നടക്കേണ്ട പ്രായമുള്ള കുഞ്ഞിനെ നിർബന്ധിച്ച് താൻ എവിടെയും ചേർത്തിട്ടില്ലെന്നും എല്ലാം അവളുടെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് താൻ ചെയ്യുന്നതെന്നുമാണ് മുക്ത അടുത്തിടെ പറഞ്ഞത്. മുമ്പൊരിക്കൽ ഒരു ചാനൽ പരിപാടിയിൽ വീട്ടുവിശേഷങ്ങളും മകളെ കുറിച്ചും സംസാരിക്കുന്നതിനിടെ മുക്ത നടത്തിയൊരു പ്രസ്താവന വലിയ രീതിയിൽ വിവാദമാകുകയും നടിക്ക് നേരെ സൈബർ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.

മകളേയും ചെറിയ വീട്ടുജോലികൾ പഠിപ്പിക്കാറുണ്ടെന്നും അവളും മറ്റൊരു വീട്ടിലേക്ക് ചെന്ന് കേറേണ്ടതല്ലേയെന്നുമായിരുന്നു പരിപാടിക്കിടെ നടി ചോദിച്ചത്. അന്ന് എല്ലാ കോണിൽ നിന്നും മുക്തയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഏറ്റവും നന്നായിട്ടാണ് മകളെ മുക്ത വളർത്തുന്നതും അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതും.

മുക്തയുടേയും കിയാരയുടേയും യുട്യൂബ് ചാനലും സോഷ്യൽമീഡിയ പേജും സ്ഥിരമായി ഫോളോ ചെയ്യുന്നവരിൽ പലരും മാതൃകയാക്കുന്ന പാരന്റിങാണ് നടിയുടേത്. റീൽസിലൂടെ താരമായ കൺമണി ഇതിനോടകം പാപ്പൻ, കിങ് ഓഫ് കൊത്ത അടക്കം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. അടുത്തിടെ അമരൻ സിനിമയിലെ ഇന്ദു റെബേക്ക വർ‌​ഗീസായി മേക്കോവർ നടത്തി കൺമണി ചെയ്ത റീൽസ് നടൻ ശിവകാർത്തികേയൻ അടക്കമുള്ളവർ ഷെയർ ചെയ്യുകയും പ്രശംസിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അടുത്തിടെ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് അമ്മ മുക്തയ്ക്കൊപ്പം കൺമണി നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ആരെയും വിഷമിപ്പിക്കാൻ ആ​ഗ്രഹിക്കാത്തയാളാണ് മകളെന്ന് മുക്തയും അഭിമുഖത്തിൽ പറഞ്ഞു. ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൃത്യമായി മകളെ പഠിപ്പിക്കാൻ സമയം കണ്ടെത്താറുണ്ട് മുക്ത.

Actress Muktha Daughter Kiara

ഞാൻ ഇന്ദു റെബേക്ക വർ​ഗീസായി അഭിനയിച്ച റീൽ ടീച്ചർ ക്ലാസിലുള്ള എല്ലാ കുട്ടികളെയും കാണിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിന്ന് അത് കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ എനിക്ക് നാണം വന്നു. പിന്നെ വീഡിയോ കണ്ടശേഷം എല്ലാവർക്കും അറിയേണ്ടിയിരുന്നത് എനിക്ക് എങ്ങനെയാണ് ചുരുണ്ട മുടി വന്നത് എന്നായിരുന്നുവെന്നാണ് കിയാര പറഞ്ഞത്.

സഹപാഠികൾ എല്ലാം റീൽ വീഡിയോ കണ്ടതിൽ മോൾക്ക് സന്തോഷം തോന്നിയെങ്കിലും അവളുടെ അഭിനയത്തെ ആരും ശ്രദ്ധിച്ചില്ലെന്നത് വിഷമം തോന്നിയെന്ന് മകൾ പറഞ്ഞിരുന്നു എന്ന് മുക്തയും അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. തന്നെ സഹപാഠികൾ വീട്ടിലെ ഓമനപ്പേര് വിളിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും കിയാര പറയുന്നു. ഏത് ടീച്ചറിനെയാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് തനിക്ക് എല്ലാവരെയും ഒരുപോലെ ഇഷ്ടമാണെന്നും ഒരാളുടെ പേര് എടുത്ത് പറഞ്ഞാൽ മറ്റുള്ളവരെ അത് വിഷമിപ്പിക്കുമെന്നുമായിരുന്നു കിയാരയുടെ മറുപടി.

ആരെയും വിഷമിപ്പിക്കുന്നതിനോട് താൽപര്യമില്ലാത്തയാളാണ് മകളെന്ന് മുക്തയും പറഞ്ഞു. അമ്മയെയാണോ അപ്പയേയാണോ ഏറ്റവും കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ ഈശോയെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്നായിരിക്കും തന്റെ മറുപടിയെന്നും കൺമണി പറയുന്നു. പത്ത് കൽപ്പനകളിൽ ഈശോയെ എല്ലാവരെക്കാളും കൂടുതലായി സ്നേഹിക്കണമെന്നാണ് പറയുന്നതെന്നും കൺമണി പറയുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയോടുള്ള കൺമണിയുടെ മറുപടികൾക്ക് ആരാധകരും കയ്യടിക്കുന്നുണ്ട്.

More from Filmibeat

Read more about: muktha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X