റിമി ടോമിക്ക് മുക്തയുടെ സ്നേഹചുംബനം പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ വൈറലാവുന്നു
റിമി ടോമിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സുഹൃത്തുക്കളും ആരാധകരുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ചെത്തിയത്. ഗായികയായാണ് തുടങ്ങിയതെങ്കിലും പിന്നീട് അഭിനയത്തിലും അവതാരകയായുമൊക്കെ റിമി എത്തിയിരുന്നു. മികച്ച പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. റിമിയുടെ നാത്തൂനായ മുക്തയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
റിങ്കു ടോമിക്കായി മുക്തയെ കണ്ടെത്തിയത് റിമിയായിരുന്നു. നാത്തൂന്‍മാരെന്നതിനും അപ്പുറത്ത് അടുത്ത കൂട്ടുകാരികള്‍ കൂടിയാണ് ഇരുവരും. ഞങ്ങളുടെ കുടുംബത്തിന്റെ ശക്തമായ നെടുംതൂണ്‍, എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ശക്തയായ സ്ത്രീ, നിങ്ങളെപ്പോലുള്ള ഒരു സഹോദരിയെ കിട്ടിയതില്‍ സന്തോഷം എന്ന് പറഞ്ഞായിരുന്നു മുക്ത എത്തിയത്. മുക്തയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
റിമി ടോമി ആഗ്രഹിച്ച് പണിത ഫ്‌ളാറ്റ് റിങ്കുവിനും മുക്തയ്ക്കുമായി സമ്മാനിക്കുകയായിരുന്നു. ചേച്ചി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ അറിയാമെന്നും മുക്ത പറഞ്ഞിരുന്നു. ഒരുപാട് ആഗ്രഹിച്ച് ചേച്ചി പണിത ഫ്‌ളാറ്റായിരുന്നു. അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടര്‍ന്നായിരുന്നു റിമി വിവാഹമോചനം നേടിയത്. വിവാഹമോചനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോഴും താരം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. റിമിയില്‍ നിന്നും വിവാഹമോചനം നേടിയ റോയ്‌സ് പുനര്‍വിവാഹിതനായിരുന്നു.

അടുത്തിടെയായിരുന്നു റിമി ടോമി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പണ്ടേയുള്ള ആഗ്രഹമായിരുന്നുവെങ്കിലും ലോക് ഡൗണ്‍ സമയത്താണ് അത് പ്രാവര്‍ത്തികമാക്കിയത്. പാചകവും ഫിറ്റ്‌നസും ആഘോഷങ്ങളുമൊക്കെയായി യൂട്യൂബിലും സജീവമാണ് റിമി. താന്‍ മെലിഞ്ഞതിന് പിന്നിലെ രഹസ്യം പരസ്യമാക്കിയും റിമി എത്തിയിരുന്നു. കുടുംബസമേതമായുള്ള ഓണാഘോഷത്തെക്കുറിച്ച് പറഞ്ഞും റിമി എത്തിയിരുന്നു. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.
Recommended Video
റിമിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് മുക്ത ഇപ്പോള്‍. പിറന്നാള്‍ കേക്കിനൊപ്പം നാത്തൂന് സ്‌നേഹചുംബനവും നല്‍കുന്നുണ്ട് മുക്ത. അതീവ സുന്ദരികളായ ഇരുവരുടേയും ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്റെ പിറന്നാള്‍ സുന്ദരിയെന്ന് പറഞ്ഞായിരുന്നു മുക്ത എത്തിയത്.


Click it and Unblock the Notifications