മുക്തയ്ക്ക് ലഭിച്ച സ്‌നേഹ സമ്മാനം! താരപുത്രിയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടി മുക്ത!

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി മുക്ത. മകള്‍ പിറന്നതോട് കൂടി അവളെ കുറിച്ചുള്ള വിശേഷങ്ങളാണ് നടി പങ്കുവെക്കാറുള്ളതും. ഇപ്പോഴിതാ മകള്‍ കിയാരയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മുക്ത. സോഷ്യല്‍ മീഡിയ പേജിലൂടെ മകളുടെ ജനന സമയത്തുള്ള ചിത്രമടക്കം പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. 'ഞങ്ങളുടെ സ്‌നേഹ സമ്മാനത്തിന് ' ഇന്ന് 3 വയസ്സ്, പിറന്നാള്‍ ആശംസകള്‍ 'കണ്മണി കുട്ടി' എന്ന് പറഞ്ഞാണ് നടി ഫോട്ടോസ് പുറത്ത് വിട്ടത്.

ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയും നടി മുക്തയും 2015 ലായിരുന്നു വിവാഹിതരായത്. ഇരുവരുടെയും ഏക മകളാണ് കിയാര. 2016 ലാണ് കിയാര ജനിക്കുന്നത്. താരപുത്രിയുടെ ജനനം മുതലിങ്ങോട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. കിയാര ആദ്യമായി സ്‌കൂളില്‍ പോവാന്‍ തുടങ്ങിയത് ഈ വര്‍ഷമായിരുന്നു. ഇതിനെ കുറിച്ച് സംസാരിച്ച് മുക്ത എത്തിയിരുന്നു.

actress-muktha

കിയാരെയുടെ പ്രിയപ്പെട്ട ആളുകളില്‍ ഒരാള്‍ റിമി ടോമിയാണ്. കൊച്ചമ്മ എന്നാണ് തന്നെ കിയാര വിളിക്കുന്നതെന്ന് റിമി ടോമി സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ കിയാരയുടെയും റിമിയുടെയും വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി തരംഗമായിട്ടുണ്ട്. റിമി ടോമിയെ പോലും ഞെട്ടിച്ച് കൊണ്ട് പാട്ട് പാടുന്ന കിയാരയുടെ വീഡിയോ ആണ് ആദ്യം പുറത്ത് വന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെയാണ് മുക്ത വെള്ളിത്തിരയില്‍ എത്തുന്നത്. അരങ്ങേറ്റ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലേക്ക് അവസരങ്ങളെത്തി. വിവാഹശേഷം സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്ത മുക്ത മകള്‍ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X