For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏഴാം വിവാഹ വാർഷിക ദിനത്തിൽ തന്നെ തേടിയെത്തിയ പുതിയ സന്തോഷം പങ്കുവെച്ച് നടി മുക്ത

  |

  മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മുക്ത. മലയാള സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധ നേടിയ താരമാണ് മുക്ത. ഒരു കാലത്ത് അഭിനയത്തിൽ സജീവമായിരുന്ന മുക്ത പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. മലയാളികളുടെ ഇഷ്ട ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്.

  സമൂഹ മാധ്യമങ്ങളിൽ സജീവമാണ് മുക്ത. മുക്തയുടെ വീട്ടിലെ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നത് നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. അടുത്തിടെ വ്ലോ​ഗിം​ഗും തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിത മുക്ത പങ്കുവെച്ച പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ ഏഴാം വിവാഹവാർഷിക ആഘോഷത്തേക്കുറിച്ചാണ് മുക്ത പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും മുക്ത ഷെയർ ചെയ്തിരുന്നു.

  'ഇണങ്ങിയും പിണങ്ങിയും താങ്ങായും തണലായും ഒരുമിച്ചുള്ള... ഏഴ് വർഷങ്ങൾ, വിവാഹ വാർഷിക ആശംസകൾ', എന്ന് കുറിച്ചു കൊണ്ടാണ് മുക്ത ഭർത്താവ് റിങ്കുവിനും മകൾ കിയാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. താരങ്ങളും സുഹൃത്തുക്കളും അടക്കമുള്ള നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്.

  വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇവരുടെ കുടുംബത്തിലേക്ക് വന്ന സന്തോഷത്തെക്കുറിച്ചും മുക്ത തൻ്റെ ആരാധകരോട് പങ്കുവെച്ചു. അടുത്തിടെ യൂട്യൂബിൽ സജീവമായിരുന്നു മുക്ത. മുക്ത ആൻഡ് കൺമണി ഓഫീഷ്യൽ എന്നാണ് യൂട്യൂബ് ചാനലിൻ്റെ പേര്. ഇപ്പോൾ ഇവരുടെ ചാനലിന് സിൽവർ ബട്ടൺ കിട്ടിയ സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. വിവാഹ വാർഷികത്തിന് നിങ്ങൾ ഞങ്ങൾക്ക് തന്ന സമ്മാനം എന്ന് പറഞ്ഞു കൊണ്ടാണ് മുക്ത ചിത്രം ആരാധകർക്കായി പോസ്റ്റ് ചെയ്തത്.

  Also Read: എൻ്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ? മോശം കമൻ്റിട്ടയാൾക്ക് മറുപടി നൽകി മാളവിക ജയറാം

  വിവാഹം കഴിഞ്ഞ് കുഞ്ഞ് കൂടി ജനിച്ചതോടെ ചെറിയ ഇടവേള എടുത്ത മുക്ത സീരിയലിലൂടെയാണ് തിരിച്ച് വന്നത്. ''കുഞ്ഞ് ഉണ്ടായി കഴിഞ്ഞ് ഏകദേശം രണ്ട് വർഷത്തോളം ഞാൻ ബ്രേക്ക് എടുത്തു. പിന്നെ വന്ന നല്ല ചാൻസ് തമിഴിലെ ചന്ദ്രകുമാരി എന്ന സീരിയലിലേക്ക് ആണ്''.

  'അതിന് ശേഷവും ചെറിയ ബ്രേക്ക് എടുത്താണ് മലയാളത്തിലെ കൂടത്തായി എന്ന സീരിയലിൽ എത്തുന്നത്. ഇത്രയും സിനിമകൾ ചെയ്തിട്ടും തനിക്ക് കൂടുതൽ പ്രശംസ ലഭിച്ചത് സീരിയലിൽ നിന്നാണ്', മുക്ത പറയുന്നു.

  Also Read: 'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ​ഗോപി!

  'കൂടത്തായി'യിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ആയിരുന്നു. സീരിയലിലെ ഒരു രംഗം ഞാൻ കുഞ്ഞിന് വിഷം കൊടുക്കുന്ന സീൻ ആണ്. അത് കണ്ട് കണ്മണി വല്ലാണ്ട് വയലന്റായി. 'എന്തിനാണ് അമ്മ ഇങ്ങനെയൊക്കെ ചെയ്യുന്നേ, ഇശോപ്പയുടെ പിള്ളേരൊന്നും ഇങ്ങനെ ചെയ്യില്ലാട്ടോ' എന്നൊക്കെ പറഞ്ഞ് എനിക്ക് വാണിങ് നൽകിയിട്ടുണ്ട്.

  സിനിമാ നടിയായ അമ്മയും ഗായിക അമ്മായിയായും ഉള്ളത് കൊണ്ട് സെലിബ്രിറ്റി സ്റ്റാറ്റസിലാണ് കണ്മണി വളരുന്നതെന്ന് ആരെങ്കിലും കരുതിയാൽ അത് അങ്ങനെ അല്ലെന്നാണ് മുക്ത പറയുന്നത്.

  Also Read: എട്ടാം ക്ലാസ്സിൽ അവസരം ചോദിച്ച് വന്നു, അച്ഛന് കൊടുത്ത വാക്ക് കാരണമാണ് ഹണി റോസ് സിനിമയിൽ എത്തിയതെന്ന് വിനയൻ

  വിവാഹ ജീവിതവും അഭിനയവും ഒന്നിച്ച് കൊണ്ട് പോവുന്നത് അത്ര നിസാര ജോലിയല്ല. പുതിയ പ്രോജക്ട് വരുമ്പോൾ മുതൽ ടെൻഷനാണ്. മോളെ നോക്കാൻ നല്ലൊരു ആളെ കിട്ടണം. വരുന്നവർ കൊച്ചിനെ നന്നായി നോക്കുമോ? ക്ലാസുള്ള സമയത്താണെങ്കിൽ ലാപ്‌ടോപ് നന്നായി കൈകാര്യം ചെയ്യുമോ? കൃത്യമായി ലോഗിൻ ചെയ്യുമോ? അങ്ങനെ നീളും ടെൻഷന്റെ ഓരോ കാരണങ്ങൾ. അവളുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞിട്ട് എനിക്ക് ചെയ്യാൻ പറ്റുന്ന പ്രോജക്ടുകൾ മാത്രമേ ചെയ്യുന്നുള്ളു.

  മാസത്തിൽ പത്ത് ദിവസമുള്ള ഷൂട്ടിങ്ങ് ആണെങ്കിൽ കണ്മണി അത് അഡ്ജസ്റ്റ് ചെയ്യും. എനിക്ക് കുടുംബം തന്നെയാണ് വലുത്. പുറത്ത് ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല . ജോലി കഴിഞ്ഞാൽ വീട്, ഞാൻ, ഏട്ടൻ, മോൾ. ഇവരാണ് തന്റെ ലോകമെന്നും നടി പറഞ്ഞിട്ടുണ്ട്.

  Read more about: muktha
  English summary
  Actress Muktha Shared A Happiness with her seventh wedding anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X