റിമി ടോമിയുടെ സഹോദരന്‍ നടി മുക്തയെ പെണ്ണ് കാണാന്‍ പോയപ്പോള്‍!അന്നത്തെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നടി

വിവാഹം കഴിഞ്ഞതോടെ നല്ലൊരു കുടുംബിനിയായി കഴിയുകയാണ് നടി മുക്ത. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ജീവിതം എത്രത്തോളം സന്തോഷമാണെന്ന് നടി തന്നെ പറഞ്ഞിരുന്നു. അടുത്തിടെ മകള്‍ക്കൊപ്പമുള്ള രസകരമായ ഓരോ നിമിഷങ്ങളും നടി പങ്കുവെക്കാറുണ്ടായിരുന്നു. മകള്‍ ചെടി നടുന്നതും ഭര്‍ത്താവിന്റെ പാചകങ്ങളുമൊക്കെ ചിത്രങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നു.

ഇപ്പോഴിതാ ഇതുവരെ ആരാധകര്‍ കാണാത്ത ചില ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മുക്ത. ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഭര്‍ത്താവായ റിങ്കു ടോമിയും കുടുംബവുമൊക്കെ ഉണ്ട്. ഇതിന് പിന്നില്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ടെന്ന് കൂടി സൂചിപ്പിച്ചിരിക്കുകയാണ് നടി.

മുക്തയുടെ പെണ്ണു കാണല്‍

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് മുക്ത. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാവാന്‍ മുക്തയ്ക്ക് സാധിച്ചിരുന്നു. വിവാഹത്തോടെ നടി അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന മുക്ത ഉടനെയൊരു തിരിച്ച് വരവ് ഉണ്ടാവുമോ എന്ന കാര്യം ഇനിയും പറഞ്ഞിട്ടില്ല. അതേ സമയം ഭര്‍ത്താവിനും മകള്‍ക്കൊപ്പമുള്ള കുടുംബജീവിതം ആസ്വദിക്കുകയാണ് നടി. ലോക്ഡൗണില്‍ പല പരീക്ഷണങ്ങള്‍ നടത്തി ആ വിശേഷങ്ങളും മുക്ത ആരാധകരുമായി പങ്കുവെച്ചിരുന്നു.

മുക്തയുടെ പെണ്ണു കാണല്‍

2015 ഓഗസ്റ്റിലായിരുന്നു ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയും മുക്തയും വിവാഹിതരാവുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇരുവരുടെയും ഏക മകളാണ് കിയാര. 2016 ലാണ് കിയാര ജനിക്കുന്നത്. 'കണ്മണി' എന്ന് വിളിക്കുന്ന താരപുത്രിയും കുഞ്ഞു സെലിബ്രിറ്റിയാണ്. അടുത്തിടെ കിയാരയെ കുറിച്ചുള്ള വാര്‍ത്തകളും വന്നിരുന്നു. ഇതിനെല്ലാം തുടക്കം കുറിച്ചിട്ട് ഇന്ന് അഞ്ച് വര്‍ഷമായെന്ന് പറയുകയാണ് മുക്തയിപ്പോള്‍.

മുക്തയുടെ പെണ്ണു കാണല്‍

അഞ്ച് വര്‍ഷം മുന്‍പ് ജൂലൈ പന്ത്രണ്ടിലെ മധുരം നിറഞ്ഞ ഓര്‍മ്മകള്‍. എന്റെ പെണ്ണ് കാണല്‍ എന്നും പറഞ്ഞ് റിങ്കു ടോമിയ്ക്ക് ചായ കൊടുക്കുന്ന ചിത്രമായിരുന്നു മുക്ത ഇന്‍സ്റ്റയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിമി ടോമിയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊക്കെ ചായ കൊടുക്കുന്ന ചിത്രങ്ങളും പെണ്ണ് കാണലിന്റെ ഓര്‍മ്മകള്‍ എന്ന് പറഞ്ഞ് മുക്ത പങ്കുവെച്ചിരുന്നു. നടിമാരായ ഭാമ, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരൊക്കെ മുക്തയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുകയാണ്.

മുക്തയുടെ പെണ്ണു കാണല്‍

പെണ്ണ് കാണല്‍ എന്ന് പറയുമ്പോള്‍ അതിലെ ചടങ്ങുകളെല്ലാം ഉണ്ടായിരുന്നെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നുണ്ട്. ചായ കൊടുക്കുന്നതിനിടെ നാത്തൂനായ റിമി ടോമിയും മുക്തയും തമാശകള്‍ പറഞ്ഞ് ചിരിക്കുന്ന ചിത്രത്തിന് താഴെ രസകരമായ കമന്റുകള്‍ വരികയാണ്. റിങ്കുവിന്റെ കുടുംബത്തിനൊപ്പം മാത്രമല്ല അന്നേ ദിവസം സ്വന്തം കുടുംബത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും മുക്ത പോസ്റ്റ് ചെയ്തിരുന്നു. എല്‍സ ജോര്‍ജ് എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയതോടെ മുക്ത എന്ന പേര് സ്വീകരിക്കുകയായിരുന്നു.

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X