മമ്മൂട്ടിയുടെ കൂടെ 2 സിനിമ ചെയ്തു, സുരേഷ് ഗോപി ചേട്ടനെപ്പോലെ, വിശേഷങ്ങള്‍ പങ്കുവെച്ച് മുക്ത
അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുക്ത. കൂടത്തായി സീരിയലില്‍ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മുക്ത എത്തിയിട്ടുള്ളത്. സംഭവകഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന പരമ്പര വിജയകരമായി മുന്നേറുകയാണ്. ബാലതാരമായാണ് മുക്ത അഭിനയരംഗത്ത് തുടക്കം കുറിച്ചത്. സ്വരമെന്ന സീരിയലിലൂടെ തുടങ്ങിയ അഭിനയജീവിതം കൂടത്തായിയില്‍ എത്തിനില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് താരം.
കരിയറില്‍ ഇതാദ്യമായാണ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അര്‍ച്ചനയെ ഒക്കെയാണ് വില്ലത്തിമാരായി അറിയുന്നത്. തിരിച്ചുവരവില്‍ തനിക്ക് ലഭിക്കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് മുക്ത പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മുക്ത വിശേഷങ്ങള്‍ പങ്കുവെച്ചത്. സുരേഷ് ഗോപി, മമ്മൂട്ടി, ലാല്‍ ജോസ്, സലീം കുമാര്‍ ഇവരെക്കുറിച്ചെല്ലാം മുക്ത സംസാരിച്ചിരുന്നു.

മമ്മൂട്ടിയെക്കുറിച്ച്
രണ്ട് സിനിമയിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. അദ്ദേഹത്തെക്കുറിച്ച് ഞാനെന്താണ് പറയേണ്ടതെന്നായിരുന്നു മുക്ത ആദ്യം ചോദിച്ചത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇമ്മാനുവലില്‍ മൂന്ന് സീനേയുള്ളൂ. എന്നാലും എല്ലാവരും എന്റെ കഥാപാത്രത്തെ ഓര്‍ത്തിരിക്കും. അത്രയും നന്നായി ആളുകളിലേക്ക് ആ കഥാപാത്രം. നസ്രാണിയിലെ അനുഭവവും മികച്ചതായിരുന്നു.

സലീം കുമാറിനെക്കുറിച്ച്
പപ്പയെക്കുറിച്ച് പ്രത്യേകിച്ച് പറയാനൊന്നുമില്ല. എന്‍രെ കല്യാണത്തിനാണ് അവസാനമായി ഞാന്‍ അദ്ദേഹത്തെ കണ്ടത്. ആ സിനിമ ചിത്രീകരിക്കുന്ന സമയത്ത് അങ്ങനെ ഒരു പപ്പയും മൂന്ന് മക്കളും തന്നെയായിരുന്നു. നല്ലൊരു അനുഭവമായിരുന്നു. പപ്പയെപ്പോലെ തന്നെയാണ് അദ്ദേഹം പെരുമാറിയതെന്നും മുക്ത ഓര്‍ത്തെടുക്കുന്നു. ഈ ചിത്രത്തിലൂടെയായിരുന്നു താരം ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറിയത്.

സുരേഷ് ഗോപി
എന്‍രെ സ്വന്തം ചേട്ടനെപ്പോലെയാണ് സുരേഷേട്ടന്‍. ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിപ്പോള്‍ നന്നായി പിന്തുണയിച്ചിരുന്നു. വ്യക്തി ജീവിതത്തില്‍ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്ന സമയത്തായിരുന്നു ഹേലൈസ് ചെയ്യുന്നത്. അദ്ദേഹം കൂടെത്തന്നെ നിന്നിരുന്നു. ഞങ്ങളുടെ കുടുംബവുമായും നല്ല അടുപ്പമുണ്ട് അദ്ദേഹത്തിന്. എന്റെ അനിയത്തീടെ കല്യാണത്തിന് വന്നിരുന്നു. എന്റെ കല്യാണത്തിനും വന്നിരുന്നു, എപ്പോ വിളിച്ചാലും സംസാരിക്കാനാവും.

വിശാലും അര്‍ജുനും
വിശാലിനൊപ്പം അഭിനയിച്ച അനുഭവങ്ങളും മറക്കാനാവില്ല. ആ ഒരൊറ്റ ഗാനം മതിയല്ലോ എന്നെ ഓര്‍ക്കാന്‍. മലയാളത്തില്‍ നിന്നും നേരതെ തമിഴിലേക്ക് പോവുകയായിരുന്നു. വലിയൊരു ഭാഗ്യമായിരുന്നു അത്. വല്ലാത്തൊരു അനുഭവമായിരുന്നു. അര്‍ജുന്‍ സാറിനെ അങ്ങനെ പരിചയമില്ല. ഒരുമിച്ച് സിനിമ ചെയ്തപ്പോള്‍ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ല. ചേരന്‍ സാറിനൊപ്പമുള്ള അനുഭവങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്.
Recommended Video

കൂടത്തായി
കൂടത്തായി സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ പരമ്പരയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മുക്ത. സിനിമ ചെയ്തിരുന്ന സമയത്തേക്കാളും മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് താരം പറയുന്നു. അതാത് സമയത്ത് തന്നെ എല്ലാം അറിയുന്നുണ്ട്. കരിയറില്‍ ഇതാദ്യമായാണ് ഇത്രയും നെഗറ്റീവായ വേഷം ചെയ്യുന്നത്. ഡോളിയെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications











