ഇഷാനി മുടി മുറിച്ചതിൽ സങ്കടപ്പെട്ട് സിന്ധു, മകളിൽ നിന്നും താനും ഇത് പ്രതീക്ഷിക്കണമല്ലോയെന്ന വിഷമത്തിൽ മുക്ത!

കറുത്ത് ഇടതൂർന്ന നീണ്ട തലമുടി സ്വപ്നമല്ലാത്ത സ്ത്രീകൾ കുറവാണ്. ചെറിയ ചൂടിൽ കാച്ചിയ വെളിച്ചെണ്ണയും ഇലത്താളിയുമൊക്കെ തേച്ച് തണുത്ത വെള്ളത്തിലെ കുളിയൊക്കെയായി സ്ത്രീകൾ തലമുടി സംരക്ഷിച്ചിരുന്ന ഒരു ഭൂതകാലം അധികം ദൂരെയല്ലാതെ നമ്മൾ കേരളീയർക്കുണ്ട്. എന്നാൽ ഇന്നത്തെ തിരക്കിട്ട ജീവിതസാഹചര്യങ്ങളിൽ പലപ്പോഴും മുടിയുടെ സംരക്ഷണം മറന്നുപോകും. അതിനാൽ ഒട്ടുമിക്ക സ്ത്രീകളും മുടി നീട്ടി വളർത്താൻ താൽപര്യമുള്ളവരല്ല.

ചിലർ പുതിയ മേക്കോവർ പരീക്ഷിക്കുന്നതിന്റെ ഭാ​ഗമായും ഒരു ചെയ്ഞ്ചിന് വേണ്ടിയുമെല്ലാം മുടി മുറിച്ച് ഷോട്ടാക്കുകയും കളർ ചെയ്യുകയുമെല്ലാം ചെയ്യാറുണ്ട്. അമ്മമാർക്കാണ് പെൺമക്കളുടെ ഇടതൂർന്ന മുടിയോട് ഏറ്റവും പ്രിയം. പലപ്പോഴും മുടി മുറിച്ച് പുതിയ ഹെയർ കട്ട് പരീക്ഷിക്കണമെന്ന ആവശ്യവുമായി വരുമ്പോൾ സമ്മതം നൽകാൻ മടികാണിക്കുന്നതും അമ്മമാരാണ്.

muktha  ishaani krishna

കുട്ടികൾ മുതിർന്നാൽ പിന്നെ ഇത്തരം കാര്യങ്ങളിൽ നീരസം പ്രകടിപ്പിക്കാൻ മാത്രമെ കഴിയൂ. കർശനമായി വിലക്കാനൊന്നും കഴിയില്ല. എല്ലാ അമ്മമാരെയും പോലെ തന്റെ പെൺമക്കൾക്ക് എപ്പോഴും നീളൻ മുടി വേണമെന്ന അഭിപ്രായക്കാരിയാണ് സിന്ധു കൃഷ്ണ. അഹാന കൃഷ്ണയ്ക്കും ഇഷാനിയ്ക്കും നീളൻ മുടിയുണ്ട് താനും.

മുടിയിൽ പൊതുവെ കളറിങ് പോലുള്ള കാര്യങ്ങൾ പരീക്ഷിക്കാൻ താൽപര്യമില്ലാത്ത അഹാന മുടിയുടെ നീളവും കഴിഞ്ഞ വർഷം വരെ നിലനിർത്തി പോന്നിരുന്നു. കഴ‍ിഞ്ഞ ഒക്ടോബറിലാണ് പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ലുക്ക് പരീക്ഷിക്കുന്നതിനായി മുടി വെട്ടിയത്.

അഹാന നീണ്ട മുടി വെട്ടിക്കളഞ്ഞതിന് സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ഇതിന് മുമ്പ് ലൂക്ക സിനിമയുടെ ഷൂട്ടിന് വേണ്ടിയാണ് അഹാന മുടി മുറിച്ചത്. അന്ന് കരഞ്ഞ് കാലുപിടിച്ചാണ് അമ്മയുടെ സമ്മതം വാങ്ങിയതെന്ന് അ​ഹാന തന്നെ വെളിപ്പെടുത്തിയിരുന്നു.

അഹാനയുടേത് സിൽക്കി തിക്ക് ഹെയറാണെന്നും അത് എല്ലാവർക്കും ലഭിക്കുന്ന ഒന്നല്ലെന്നും പറഞ്ഞാണ് സിന്ധു മുടി മുറിക്കാൻ സമ്മതം നൽകാതിരുന്നത്. ഇരുപത്തിയെട്ടാം പിറന്നാളിന് തോളൊപ്പമാണ് അഹാന മുടി മുറിച്ചത്. ഇപ്പോഴിതാ അഹാനയെ അനുകരിച്ചാണ് ഇഷാനിയും തന്റെ നീളൻ മുടി വെട്ടി ഷോട്ടാക്കിയത്. സലൂണിലേക്ക് ഇഷാനിക്കൊപ്പം തുണ പോയത് അഹാനയായിരുന്നു.

മുടി വെട്ടിയശേഷം അമ്മ സിന്ധുവിന്റെ റിയാക്ഷൻ എന്തായിരുന്നുവെന്ന് ഇഷാനി പുതിയ വ്ലോ​ഗ് വീ‍ഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഷോട്ട് ഹെയർ തനിക്ക് ഇഷ്ടമല്ലെന്ന് തന്നെയായിരുന്നു സിന്ധുവിന്റെ മറുപടി. തോളൊപ്പം മുറിക്കേണ്ടിയിരുന്നില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു. മുടിയിലെ പുത്തൻ പരീക്ഷണം റീലായി ഇൻസ്റ്റയിൽ പങ്കിട്ടപ്പോൾ നടി മുക്ത കുറിച്ച കമന്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

muktha  ishaani krishna

എന്റെ കൺമണിയും ഒരു ദിവസം ഇങ്ങനെ മുടി കട്ട് ചെയ്യുമായിരിക്കും എന്നാണ് സാഡ് ഇമോജിക്കൊപ്പം മുക്ത കുറിച്ചത്. കാരണം മുക്തയുടെ ഏക മകൾ കൺമണിക്കും ഇടതൂർന്ന നീളൻ മുടിയുണ്ട്. കൺമണി കുഞ്ഞായിരുന്നപ്പോൾ മുതൽ മകളുടെ മുടിക്ക് വേണ്ട കരുതലുകൾ മുക്ത നൽകുന്നുണ്ട്.

വീടിന്റെ പറമ്പിലുള്ള ചെടികളിൽ നിന്നും മറ്റുമായി എടുത്ത സത്താണ് മകളുടെ തലമുടി ഇടതൂർന്ന് വളരാനായി ഉപയോഗിക്കുന്ന എണ്ണയുടെ രഹസ്യമെന്ന് ഒരിക്കൽ മുക്ത വെളിപ്പെടുത്തിയിരുന്നു. മുക്തയുടെ കമന്റിന് നിരവധി പേർ മറുപടികളുമായി എത്തി.

മകൾ മുടി മുറിച്ച് ഷോട്ടാക്കുന്ന ഒരു ദിവസം മുക്തയ്ക്ക് ഭാവിയിൽ പ്രതീക്ഷിക്കാമെന്നാണ് കമന്റുകൾ. മകൾ മുറിക്കണമെന്ന് പറഞ്ഞാലും അനുവദിക്കരുതെന്നും ചിലർ മുക്തയോട് പറഞ്ഞു. എട്ട് വയസുകാരിയായ കൺമണിയുടെ യഥാർത്ഥ പേര് കിയാര എന്നാണ്.

റിമി ടോമിയുടെ അനുജൻ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്. കൺമണി ഇതിനോടകം ചില മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ച് കഴിഞ്ഞു. അമ്മ മുക്തയ്ക്കൊപ്പം യുട്യൂബ് ചാനലുമായും കിയാര സജീവമാണ്.

More from Filmibeat

Read more about: muktha ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X