കുഞ്ഞിൻ്റെ അനക്കം അറിഞ്ഞ് തുടങ്ങി, സ്ഥലം വാങ്ങാന്‍ പോയപ്പോള്‍ കണ്ടയാള്‍ ഭര്‍ത്താവായ കഥ പറഞ്ഞ് മൈഥിലി
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ അമ്മയാവാന്‍ ഒരുങ്ങുകയാണ് നടി മൈഥിലി. ഭര്‍ത്താവ് സമ്പത്തിനൊപ്പം ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷം നടി ആസ്വദിക്കുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചെറുതായി കുഞ്ഞിന്റെ അനക്കമൊക്കെ അറിഞ്ഞ് തുടങ്ങിയിരിക്കുകയാണ്.
അതേ സമയം സമ്പത്തിനെ കണ്ടുമുട്ടിയത് മുതല്‍ വിവാഹം വരെ എത്തിയ കഥകള്‍ നടി ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. ഒരു സ്ഥലം വാങ്ങിക്കാനായി കൊടൈക്കനാലില്‍ പോയതാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയതെന്നാണ് മൈഥിലി പറയുന്നത്. വിശദമായി വായിക്കാം..

കൊവിഡ് കാലത്ത് കൊടൈക്കനാലിലേക്ക് പോയ യാത്രയില്‍ വച്ചാണ് മൈഥിലി സമ്പത്തിനെ ആദ്യമായി കാണുന്നത്. ആ കഥയെന്താണെന്ന് നടി പറയുന്നതിങ്ങനെ.. 'കൊടൈക്കനാലിലേക്കുള്ള യാത്ര ഞങ്ങളെല്ലാവര്‍ക്കും ഇഷ്ടമായി. അവിടെ കുറച്ച് ഭൂമി വാങ്ങിക്കാന്‍ തീരുമാനിച്ചു. തിരികെ വീട്ടിലേക്ക് വന്നതിന് ശേഷം ഞാന്‍ വീണ്ടും അങ്ങോട്ടേക്ക് പോയി. സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു രണ്ടാമത് പോയത്. നാല് മാസത്തിന് ശേഷമാണ് ഞാന്‍ അവിടുന്ന് തിരിച്ചെത്തുന്നത്.

സമ്പത്ത് ആ സമയത്ത് കൊടൈക്കനലില്‍ ഒരു ട്രീ ഹൗസ് ഉണ്ടാക്കുന്ന തിരക്കിലാണ്. ഒരു മരത്തിന് മുകളിൽ നില്‍ക്കുമ്പോഴാണ് ഞാന്‍ ആദ്യം കാണുന്നത്. പിന്നെ പരിചയപ്പെട്ടു, സുഹൃത്തുക്കളായി. പ്രണയം തോന്നി തുടങ്ങിയപ്പോള്‍ വീട്ടില്‍ പറഞ്ഞു. അങ്ങനെ വിവാഹിതരാവുകയായിരുന്നു. അഭിനയ ജീവിതത്തിന് ഭര്‍ത്താവും കുടുംബവും വലിയ പിന്തുണയാണ് തരുന്നത്. പരസ്പര ബഹുമാനമാണ് കുടുംബ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് ഞാന്‍ വിശ്വസിക്കുന്നതായും മൈഥിലി വ്യക്തമാക്കുന്നു.

അതേ സമയം കുഞ്ഞതിഥി വരുന്നതിന്റെ സന്തോഷവും മൈഥിലി പങ്കുവെച്ചു. 'വീട്ടില്‍ എല്ലാവരും വളരെ സന്തോഷത്തോടെ കുഞ്ഞിനെ കാത്തിരിക്കുകയാണ്. അമ്മയാവാനുള്ള തയ്യാറെടുപ്പുകളൊക്കെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. കുഞ്ഞിന്റെ ചെറിയ ചലനങ്ങളൊക്കെ അറിഞ്ഞ് തുടങ്ങി. ഞാന്‍ ഇടയ്ക്ക് സംസാരിക്കുകയും പാട്ട് പാടി കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ആദ്യ കണ്മണിയ്ക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും' മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.

'ഞാന്‍ അഭിനയിച്ചിട്ടുള്ള ചില വേഷങ്ങള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കഠിനാധ്വാനം ചെയ്തിട്ടും പ്രതീക്ഷിക്കുന്ന ഫലം കിട്ടാതെ വരുമ്പോള്‍ സങ്കടം തോന്നുമല്ലോ. അപ്പോഴാണ് ഇതൊക്കെ എന്തിനാണ് ചെയ്തതെന്ന് ആലോചിക്കുന്നത്. അതൊക്കെ വീഴ്ചകളാണെങ്കിലും അതേ കുറിച്ചൊന്നും ഓര്‍ക്കാറില്ലെന്നാണ്' മൈഥിലി പറയുന്നത്.

താരസംഘടനയെ കുറിച്ചും സ്ത്രീ സംഘടനയെ കുറിച്ചും മൈഥിലിയുടെ കാഴ്ചപ്പാട് എന്താണ്?
'അമ്മയില്‍ മാത്രമേ വിശ്വസിക്കുകയുള്ളു എന്ന് പറഞ്ഞത് വ്യക്തിപരമായ എന്റെ അഭിപ്രായമാണ്. ഞാന്‍ ഒരു സംഘടനയ്ക്കും എതിരായി സംസാരിച്ചിട്ടില്ല. സ്ത്രീ സംഘടനകളെയൊന്നും ഞാന്‍ എതിര്‍ക്കാറില്ല. അത് അവരുടെ കൂട്ടായ്മയാണ്. അതിന്റെ ഭാഗമായി ആരും എന്നെ സമീപിപ്പിച്ചിട്ടില്ല. സംഘടനയെ കുറിച്ച് സംസാരിച്ചത് എന്റെ അഭിപ്രായമാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഓരോരുത്തരും നേരിടുക തന്നെ വേണം. അതേ ഞാനും പറഞ്ഞുള്ളുവെന്ന്' മൈഥിലി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











