പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് ഇപ്പോഴും പഴി കേള്‍ക്കുന്നു; വിവാഹ വാർത്തയും വളച്ചൊടിച്ചെന്ന് നടി മൈഥിലി

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടി മൈഥിലി കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കുറച്ച് കാലമായി സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടി. പിതാവിന്റെ മരണത്തിന് ശേഷം അമ്മയ്‌ക്കൊപ്പം അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് പോയതോടെയാണ് അഭിനയത്തിന് ഇടവേള നല്‍കിയത്.

എന്നാല്‍ കഴിഞ്ഞ മാസം സമ്പത്ത് എന്നയാളുമായി മൈഥിലി വിവാഹിതയായി. സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മൈഥിലിയുടേത്. വിവാഹ സമയത്ത് നടിയെ തേടി ചില വിമര്‍ശനങ്ങളുമെത്തി. എന്നാല്‍ ചെറിയ പ്രായം മുതല്‍ സംഭവിച്ച കാര്യങ്ങളുടെ പേരില്‍ ഇന്നും പഴി കേള്‍ക്കാറുണ്ടെന്നാണ് മൈഥിലിയിപ്പോള്‍ പറയുന്നത്.

സിനിമയിലും പുറത്തും മൈഥിലിയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു

സിനിമയിലും പുറത്തും മൈഥിലിയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഇതൊക്കെ തളര്‍ത്തിയിരുന്നോ എന്ന് ചോദിച്ചാല്‍ നടിയുടെ മറുപടിയിങ്ങനെ..

'പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ പോയാല്‍ ഭാഗ്യലക്ഷ്മിയമ്മയെ പോലെ തല്ലി തീര്‍ക്കേണ്ടി വരും. സിനിമയില്‍ വരുന്നതിന് മുന്‍പ്, എന്റെ പതിനേഴാം വയസില്‍ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേള്‍ക്കുന്നു. ഇതാദ്യമായാണ് ഒരു മാധ്യമം ഗോസിപ്പുകളിലെ സത്യം എന്താണെന്ന് എന്നോട് ചോദിക്കുന്നതെന്നാണ് വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ മൈഥിലി പറയുന്നത്.

 കേസുമായി മുന്നോട്ട് പോയ നാളുകളെ കുറിച്ച് മൈഥിലിയുടെ വാക്കുകൾ

കേസുമായി മുന്നോട്ട് പോയ നാളുകളെ കുറിച്ച് മൈഥിലിയുടെ വാക്കുകളിങ്ങനെയാണ്..

'അയാള്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തില്‍ എന്നെ 'ടോര്‍ചര്‍' ചെയ്തു. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനില്‍ വന്ന് ബഹളമുണ്ടാക്കിയതോടെ 'അമ്മ' ഇടപെട്ടാണ് 2012 ല്‍ ശ്രീലേഖ ഐപിഎസിനെ കണ്ട് പരാതി കൊടുത്തു.

അന്ന് കുക്കു പരമേശ്വരനാണ് കൂട്ട് വന്നത്. കേസ് കോടതിയിലെത്തി. ജയിലില്‍ കിടന്ന അയാള്‍ ജാമ്യം കിട്ടി പുറത്തിറങ്ങി. അയാളില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെണ്‍കുട്ടിയും ഇതുപോലെ കേസ് കൊടുത്തു. അങ്ങനെ വന്നപ്പോഴാണ് ഇതിനൊക്കെ പിന്നില്‍ വലിയൊരു സംഘമുണ്ടെന്ന് മനസിലായതെന്ന്' നടി പറയുന്നു.

 വിവാഹത്തിനും വളച്ചൊടിച്ച വാര്‍ത്തകള്‍ വന്നതിനെ പറ്റി

വിവാഹത്തിനും വളച്ചൊടിച്ച വാര്‍ത്തകള്‍ വന്നതിനെ പറ്റി

'ഇനിയൊരു പെണ്‍കുട്ടിയ്ക്കും അങ്ങനെ വരാതിരിക്കാനാണ് ഞാന്‍ എല്ലാം തുറന്ന് പറയുന്നതും പോരാടുന്നതും. ഞങ്ങളുടെ വിവാഹ വാര്‍ത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരു തരത്തില്‍ നമ്മളെ വിറ്റ് അവര്‍ കാശുണ്ടാക്കുന്നു. നെഗറ്റിവിറ്റി പ്രചരിക്കുന്ന ഇവര്‍ക്കെതിരെയും സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും' മൈഥിലി വ്യക്തമാക്കി.

Recommended Video

വിവാഹത്തിന് ശേഷം പൊട്ടിക്കരഞ്ഞ് കൊണ്ട് മൈഥിലി | Actress Mythili Wedding | Filmibeat Malayalam
അങ്ങനെ നമ്മള്‍ തകര്‍ന്ന് പോകണമെന്ന് ആഗ്രഹിക്കുന്ന ആളുകളുമുണ്ട്

ജീവിതത്തില്‍ സംഭവിച്ച മോശം കാര്യങ്ങളുടെ പേരില്‍ വേദനിപ്പിച്ചാല്‍ പെട്ടെന്ന് തളര്‍ന്ന് പോകുമെന്നാണ് ചിലരുടെ വിചാരം. അങ്ങനെ നമ്മള്‍ തകര്‍ന്ന് പോകണമെന്ന് ആഗ്രഹിക്കുന്ന ആളുകളുമുണ്ട്. പക്ഷേ ആ അനുഭവങ്ങളാണ് എന്നെ പുതിയ ആളാക്കിയത്. ഒരിക്കല്‍ ഒരുപാട് സങ്കടപ്പെട്ടു. ഇനി കുഞ്ഞ് സന്തോഷങ്ങള്‍ പോലും നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്നാണ് മൈഥിലിയുടെ തീരുമാനം.

More from Filmibeat

Read more about: mythili മൈഥിലി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X