തനിക്ക് പോലും വിശ്വസിക്കാന്‍ കഴിയാത്ത രൂപമാറ്റം! ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് നാദിയ മെയ്തു

ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് നാദിയ മൊയ്തു. എണ്‍പതുകളിലായിരുന്നു നാദിയ നായികയായിട്ടെത്തിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ കൂടുതലും പിറന്നത്. മലയാളത്തിനൊപ്പം തന്നെ തമിഴിലിലും നായികയായതോടെ തെന്നിന്ത്യയിലൊട്ടാകെ മുന്‍നിര നായികമാരില്‍ ഒരാളായി. സിനിമാഭിനയത്തില്‍ സജീവമാണെങ്കിലും മലയാളത്തില്‍ ഇടയ്ക്ക് മാത്രമേ അഭിനയിക്കാറുള്ളു.

ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ നാദിയ പങ്കുവെച്ചൊരു ചിത്രമാണ് വലിയ തരംഗമാവുന്നത്. രണ്ട് വര്‍ഷം മുന്‍പ് നടത്തിയൊരു ഫോട്ടോഷൂട്ടിനിടെ എടുത്ത ചിത്രമായിരുന്നു നടി പുറത്ത് വിട്ടത്. 2018 ല്‍ ഗലാട്ട ഡോട്ട്‌കോമിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ മോഡേണ്‍ ഗെറ്റപ്പിലായിരുന്നു നടി എത്തിയത്. ബോയ്‌സ് കട്ട് പോലെ മുടിയൊക്കെ മുറിച്ച് ജീന്‍സും ടോപ്പുമായിരുന്നു നാദിയയുടെ വേഷം. ഒരു കണ്ണടയും നടി വെച്ചിരുന്നു.

nadiya-moidu

സമാന്ത ജഗനായിരുന്നു ഷൂട്ടിന് വേണ്ടി നാദിയയ്ക്ക് മേക്കപ്പ് ഇട്ട് നല്‍കിയത്. അമൃത് റാം സ്റ്റൈലിസ്റ്റ്. വിഎസ് അനന്തകൃഷ്ണന്‍ പകര്‍ത്തിയ 2018 ലെ ഈ ചിത്രം എന്നെ തന്നെ അതിശയിപ്പിച്ചു എന്ന് പറയുകയാണ് നടിയിപ്പോള്‍. ഫോട്ടോ പങ്കുവെച്ചതിനൊപ്പം നടി തന്നെയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ ആരൊക്കെയാണെന്ന് കൂടി അറിയിച്ചത്. Throwbackthursday എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു നാദിയ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.

മറ്റ് താരങ്ങളെ പോലെ തന്നെ ലോക്ഡൗണില്‍ വീട്ടിലിരുന്നപ്പോള്‍ പഴയ ചിത്രങ്ങള്‍ കുത്തിപ്പൊക്കുന്നത് തന്നെയാണ് നാദിയയും ചെയ്തിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് രജനികാന്തിനൊപ്പം അഭിനയിച്ച രാജാധി എന്ന ചിത്രത്തിലെ ഒരു ഫോട്ടോയും നടി പങ്കുവെച്ചിരുന്നു. രജനികാന്തിന് നന്ദി പറയുകയും നാദിയ ചെയ്തിരുന്നു. നാദിയയുടെ പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കാറുള്ളതും.

nadiya-moidu

ഏറെ കാലത്തിന് ശേഷം 2018 ലായിരുന്നു നാദിയ മൊയ്തു വീണ്ടും മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച നീരാളി എന്ന ചിത്രത്തിലൂടെയായിരുന്നു നാദിയയുടെ തിരിച്ചുവരവ്. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലെത്തിയ നാദിയയുടെ മോളിക്കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമ കാര്യമായി വിജയിച്ചിരുന്നില്ല.

ഒരു രാത്രി ഒരു പകല്‍ എന്നൊരു മലയാള ചിത്രം കൂടി നാദിയ മെയ്തുവിന്റെതായി വരാനുണ്ട്. അതല്ലാതെ തെലുങ്കില്‍ അഭിനയിക്കുന്ന രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങ് ആണ് നടന്ന് കൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X