For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ജീവിതം ശാപമായിരുന്നു, സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല, മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായിക

  |

  മലയാള സിനിമയുടെ താരറാണിയായിരുന്നു ശാന്തി. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നാലു ഭാഷകളിലായി 120 ൽ പരം നളിനി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ ലോകം മാത്രമല്ല തെന്നിന്ത്യൻ സിനിമയും നടി അടക്കി വാണിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാന്തി അഭിനയിച്ച് തുടങ്ങുന്നത്. എ ബി രാജിന്റെ അഗ്നിശരം എന്ന ചിത്രത്തിൽ ജയന്റെ സഹോദരിയായിട്ടായിരുന്നു സിനിമ ജീവിതം ആരംംഭിച്ചത്. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിച്ചതോടെ ഏഴാം ക്ലാസിൽ പഠിപ്പ് നിർത്തി.

  നൃത്ത സംവിധായകൻ വൈക്കം കൃഷ്ണ മൂർത്തിയുടെ എട്ട് മക്കളിൽ അഞ്ചാമത്തെ മകളായിരുന്നു നിളിനി. റാണി എന്നായിരുന്നു പേര്. സിനിയിൽ എത്തിയതോടെ പേര് മാറ്റി നളിനി എന്നാക്കുകയായിരുന്നു. മലയാളത്തിലെ പ്രിയനായിക ഇന്ന് മുത്തശ്ശിയായി കുടുംബത്തിനോടൊപ്പം ജീവിക്കുകയാണ് . ഇപ്പോഴിത ജീവിതത്തിൽ സംഭവിച്ച വിവാഹം എന്ന തെറ്റിനെ കുറിച്ച് വർഷങ്ങൾക്ക് ശേഷംമനസ് തുറക്കുകയാണ് നടി. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  നൃത്ത സംവിധായകൻ വൈക്കം കൃഷ്ണ മൂർത്തിയുടെ അഞ്ചാമത്തെ മകൾ റാണി എങ്ങനെ നളിനിയാണെന്ന് വെളിപ്പെടുത്തുകയാണ് നടി. മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ് ഇടവേള. ആ ചിത്രത്തിന്റെ നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളി സാറാണ് നളിനി എന്ന പേരിട്ടത്. സംവിധായകൻ മോഹൻസാർ നളിനി എന്നു വിളിക്കുമ്പോൾ അത് എന്റെ പേരാണെന്ന് പോലും അറിയാതെ ഇരുന്നു. അത് കണ്ട് ലൊക്കേഷനിൽ എല്ലാവരും ചിരിച്ചു. റാണി പദ്മിനി, റാണി ചന്ദ്ര എന്നിങ്ങനെയുള്ള നടിമാരുള്ളത് കൊണ്ടാകാം അവർ എന്റെ പേര് മാറ്റിയത് തോന്നുന്നു. പ്രേക്ഷകർ നളിനി എന്ന പേര് വിളിക്കുന്നു വീട്ടുകാർ റാണി എന്നും. റാണിഎന്ന പേരിനെക്കാൾ കൂടുതൽ ഇഷ്ടം നളിനിയോടാണെന്നു താരം കൂട്ടിച്ചേർത്തു.

  വിവാഹ ജീവിതം ശാപമായിരുന്നുവെന്നും നളിനി പറയുന്നു. അതിൽ ഏറെ കുറ്റബോധവുമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്ന് കരുതി എടുത്ത തീരുമാനമായിരുന്നു അത്. എന്നാൽ സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല. തമിഴിൽ കുറെ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു, അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ തന്നെ വേർപിരിയുകയും ചെയ്തു.വിവാഹം കൊണ്ട് ലഭിച്ചത് രണ്ട് നല്ല മക്കളെ മാത്രമാണെന്നും നളിനി പറയുന്നു.

  മമ്മൂട്ടിക്കൊപ്പം സ്നേഹമുള്ള സിംഹം, ആവനാഴി, അടിമകൾ ഉമകൾ, വാർത്ത തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. ഈ ഇതിൽ സ്നേഹമുളള സിംഹമാണ് ഏറ്റവും പ്രിയപ്പെട്ടത്. മായ എന്ന വിളി ഒരുപാട് ലഭിച്ചിരുന്നു. അടിമകൾ ഉടലുകൾ, വാർത്ത എന്നീ ചിത്രങ്ങളിൽ മോഹൻലാലും ഉണ്ടായി. ഭൂമിയിലെ രാജാക്കന്മാരിൽ മോഹൻലാലിന്റെ നായികയായി. ശശി സാറിന്റെ സിനിമകളിൽ ഞങ്ങൾക്കെല്ലാവർക്കും മികച്ച ചിത്രങ്ങൾ ലഭിച്ചു. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ചിത്രം മറക്കാൻ കഴിയില്ല.

  Shritha Sivadas Exclusive Interview | ശ്രിത ശിവദാസ് പറയുന്നു | Filmibeat Malayalam

  ജീവിതത്തിൽ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ചു നളിനി അഭിമുഖത്തിൽ പറഞ്ഞു. ഒരു അധ്യാപികയാവണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഇപ്പോഴുമുണ്ട്. കൊച്ചുമക്കളുടെ മുന്നിൽ ദിവസവും കഥ പറച്ചിൽ നടത്തി സ്വയം അധ്യാപികയായി മാറുന്നുണ്ട്. നടക്കാതെ പോയ ഈ ആഗ്രഹം അടുത്ത ജന്മത്തിൽ സാക്ഷാത്കരിക്കണം. സിനിമയിൽ വരൻ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ല. ദൈവം കൊണ്ടു വന്നതാണ്. എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല. എന്റെ മക്കളെ നന്നായി പഠിപ്പിച്ചു. അവർ സിനിമയിൽ വരരുതെന്ന് കടുത്ത തീരുമാനം ഞാൻ എടുത്തു.വീട്ടിൽ ഒരിക്കൽ പോലും സിനിമ സംസാരിച്ചിരുന്നില്ല. എന്റെ അഭിമുഖം വന്ന മാഗസീൻ പോലും കാണിച്ചില്ല- നളിനി പറഞ്ഞു.

  Read more about: mohanlal mammootty
  English summary
  Actress Nalini About Her Divorce With Tamil Actor Ramarajan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X