ഭർത്താവായിരുന്നു എന്റെ ലോകം; ഒറ്റയ്ക്ക് ജീവിക്കണമെന്ന് വാശിയായി; വിവാഹമോചനത്തെക്കുറിച്ച് നളിനി

സിനിമാ രം​ഗത്ത് ഒരുകാലത്ത് തിരക്കേറിയ നടിയായിരുന്നു നടി നളിനി. നായിക സ്ഥാനത്ത് നിന്നും പിൽക്കാലത്ത് അമ്മ വേഷങ്ങളിലേക്ക് നളിനി മാറി. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും നളിനി തുറന്ന് പറഞ്ഞിട്ടുണ്ട്. നടൻ രാമരാജനെയാണ് നളിനി വിവാഹം ചെയ്തിരുന്നത്. ഇരുവർക്കും ഇരട്ടക്കുട്ടികളും പിറന്നു. 1987 ൽ വിവാഹിതരായ നളിനിയും രാമരാജനും 2000 ൽ വേർപിരിയുകയാണുണ്ടായത്. വിവാഹമോചനത്തിന് ശേഷം നളിനി അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നു. ഇപ്പോഴിതാ രാമരാജനുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് നളിനി.

അദ്ദേഹം സെറ്റുകളൊക്കെ പ്രണയ ലേഖനങ്ങൾ എത്തിക്കുമായിരുന്നു. ഇപ്പോഴും ആ കത്തുകൾ എന്റെ കൈയിലുണ്ട്. ഇത്രയും ധൈര്യത്തോടെ കത്തൊക്കെ എഴുതുന്നുണ്ടല്ലോ എന്റെ വീട്ടിൽ വന്ന് കല്യാണ ആലോചന നടത്തെന്ന് പറഞ്ഞു. അദ്ദേഹം അച്ഛനെയും അമ്മയെയും കൂട്ടി വരാതെ മറ്റ് ചിലരെയും കൂട്ടി വന്നു. എന്റെ അമ്മ ദേഷ്യപ്പെട്ടു. നിനക്ക് അച്ഛനും അമ്മയുമൊക്കെ ഉണ്ടോ, എന്റെ മകളെ വിവാഹം കഴിക്കാൻ ഇവരനാരാണെന്ന് ചോദിച്ചു. അതിന് ശേഷം തമിഴ് സിനിമകളിൽ അഭിനയിക്കുന്നത് നിർത്തി.

Actress Nalini

ഒരു വർഷത്തിന് ശേഷമാണ് തമിഴ് സിനിമ പിന്നെ ചെയ്യുന്നത്. എന്നെ കല്യാണം കഴിച്ചയപ്പിക്കാതെ ജീവിതം മുഴുവൻ അഭിനയിപ്പിക്കാനാണ് തീരുമാനമെന്ന് ഞാൻ കരുതി. അങ്ങനെയാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം ചെയ്യുന്നതെന്നും നളിനി വ്യക്തമാക്കി. ഇനി സിനിമാ ലോകത്തേക്ക് തിരിഞ്ഞ് നോക്കില്ലെന്ന് പറഞ്ഞ് അന്ന് അഭിമുഖങ്ങൾ കൊടുത്തിരുന്നു. വിവാഹമറിഞ്ഞ് വീട്ടുകാർക്ക് കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞാണ് ചെന്നെെയിൽ തിരിച്ച് വന്നതെന്നും നളിനി ഓർത്തു.

വിവാഹമോചനത്തിന് ശേഷം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹമായിരുന്നു എന്റെ ലോകം. പക്ഷെ അദ്ദേഹം ഡിവോഴ്സ് ചോദിച്ചപ്പോൾ കൊടുത്തു. ആരും ആരെയും വേദനിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. വിവാഹമോചനമുണ്ടാക്കിയ വിഷമം മാറാൻ ഒരുപാട് സമയമെടുത്തു. കുട്ടികളെ വളർത്തണമെന്ന് വാശിയായി. ഒറ്റയ്ക്ക് ജീവിച്ച് കാണിച്ച് തരാമെന്ന് തീരുമാനിച്ചു. വേർപിരിഞ്ഞിട്ട് 25 വർഷമാകാറായി. ഇപ്പോഴാണ് കുറച്ചെങ്കിലും ആ വിഷമം മറന്ന് തുടങ്ങിയതെന്നും നളിനി വ്യക്തമാക്കി.

Actress Nalini

അതേസമയം രാമരാജനോട് വൈര്യമാെന്നുമില്ലെന്നും മക്കൾ അദ്ദേഹത്തെ ഇപ്പോഴും പോയി കാണാറുണ്ടെന്നും നളിനി പറയുന്നു. ഭർത്താവ് വേർപിരിഞ്ഞ ശേഷം ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിഞ്ഞില്ലെന്നും നളിനി വ്യക്തമാക്കി. ദൈവം തനിക്ക് ആവശ്യപ്പെട്ടതിലധികം അനു​ഗ്രഹങ്ങൾ തന്നിട്ടുണ്ടെന്നും നളിനി പറയുന്നു.. ജീവിതത്തിലെ ഏറ്റവും മനോഹമായ സമയത്താണ് ഇപ്പോൾ ജീവിക്കുന്നതെന്നും നളിനി തുറന്ന് പറഞ്ഞു.

മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തിന്റെ കാരണത്തെക്കുറിച്ച് നളിനി സംസാരിച്ചിട്ടുണ്ട്. ജോത്സ്യന്റെ പ്രവചനമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് നളിനി അന്ന് പറഞ്ഞു. വിവാഹശേഷം കുഞ്ഞ് പിറക്കുന്നത് അച്ഛന് നല്ലതല്ലെന്ന് പല ജോത്സ്യന്മാരും പറഞ്ഞു. കുഞ്ഞ് വളരുന്തോറും അച്ഛന്റെ ജീവിതം തകരും. രാമരാജൻ പല ജോത്സ്യന്മാരെയും കണ്ടു. ജോത്സ്യർ പറഞ്ഞതെല്ലാം ചെയ്തിട്ടും ബന്ധം തകർന്നു. കുട്ടികളെ മറ്റാർക്കെങ്കിലും കൊടുക്കാമെന്ന് ഭർത്താവ് ഒരിക്കൽ പറഞ്ഞു. എന്നാൽ താനതിന് സമ്മതിച്ചിരുന്നെന്നും നളിനി അന്ന് വ്യക്തമാക്കി. തമിഴ് ടെലിവിഷൻ രം​ഗത്ത് നളിനി ഇന്ന് സജീവമാണ്.

More from Filmibeat

Read more about: nalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X