അസിസ്റ്റന്റ് ഡയറക്ടറുമായി ഒളിച്ചോടി, കണ്ടാല്‍ കൊല്ലുമെന്ന് വീട്ടുകാരും! പ്രണയ വിവാഹത്തെ കുറിച്ച് നടി നളിനി

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് നളിനി. തമിഴ് സിനിമയിലാണ് കൂടുതലായി നളിനി അഭിനയിച്ചതെങ്കിലും മലയാളത്തിനും സുപരിചിതയാണ്. നിരവധി ചിത്രങ്ങളില്‍ നായികയായും ഇപ്പോള്‍ അമ്മ വേഷങ്ങളിലുമൊക്കെയാണ് നടി അഭിനയിക്കുന്നത്. അതേ സമയം പ്രശസ്ത നടന്‍ രാമരാജുവുമായിട്ടുള്ള പ്രണയകാലത്തെ കുറിച്ച് നളിനി വെളിപ്പെടുത്തുകയാണ്.

സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നളിനി. വ്യക്തി ജീവിതത്തെ കുറിച്ചുള്ള സ്വാസികയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് രാമരാജുവിനൊപ്പം ഒളിച്ചോടിയ കഥ നളിനി പങ്കുവെച്ചത്. വിശദമായി വായിക്കാം...

ഇരുപത്തിയൊന്ന് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്

എന്റെ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ആളുമായിട്ടാണ് പ്രണയം ഉണ്ടാവുന്നത്. നായികയായ എന്നോട് ഇഷ്ടമൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ എന്റെ കഥാപാത്രത്തിന്റെ കണ്ടിന്യൂറ്റി നോക്കിയിരുന്നത് അദ്ദേഹമാണ്. അങ്ങനെ നോക്കി നോക്കി എന്നെ പിടിച്ചതാണ്. ഇന്ന് ഒരു ഫോട്ടോ എടുത്തിട്ട് പോകും. അന്ന് കണ്ണെഴുതിയതും പൊട്ട് തൊട്ടതും മുതല്‍ എല്ലാം എഴുതണം. ഇരുപത്തിയൊന്ന് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

 പ്രേമം ഒന്നുമില്ലാത്തത് കൊണ്ട് എനിക്ക് മറ്റൊരു കുഴപ്പവും തോന്നിയില്ല

ഒരു തവണ അമ്പലത്തില്‍ പോയി വന്ന അദ്ദേഹം കുങ്കുമം നെറ്റിയില്‍ തൊട്ടിട്ടുണ്ട്. ഞാനന്ന് കൈയ്യില്‍ മൈലാഞ്ചി ഇട്ടിരിക്കുകയാണ്. മേഡം ഞാന്‍ കോവിലില്‍ പോയി വന്നതാണെന്ന് പറഞ്ഞപ്പോള്‍ ആ കുങ്കുമം നിങ്ങള്‍ തന്നെ തൊട്ട് തരാന്‍ പറഞ്ഞു. പ്രേമം ഒന്നുമില്ലാത്തത് കൊണ്ട് എനിക്ക് മറ്റൊരു കുഴപ്പവും തോന്നിയില്ല. പുള്ളി നോക്കുമ്പോള്‍ ആദ്യമായി ഒരു പെണ്ണിന് കുങ്കുമം തൊട്ട് കൊടുക്കുന്നു. ഇതോടെ എന്നോട് ഇഷ്ടമായി.

അന്ന് പാവാടയും ബ്ലൗസുമാണ് ഞാന്‍ സ്ഥിരമായി ധരിക്കുന്ന വസ്ത്രം

അന്ന് പാവാടയും ബ്ലൗസുമാണ് ഞാന്‍ സ്ഥിരമായി ധരിക്കുന്ന വസ്ത്രം. പുള്ളിയ്ക്ക് അത് നന്നായി ഇഷ്ടപ്പെട്ടു. ഒരീസം എന്നോട് പറഞ്ഞു നാളെയും ഇത് തന്നെ ഇടണമെന്ന്. ഞാന്‍ സ്ഥിരമായി അത് തന്നെ ഇടുന്നത് കൊണ്ട് പിറ്റേന്നും പാവടയും ബ്ലൗസും ധരിച്ചെത്തി. പുള്ളി കരുതി അദ്ദേഹം പറഞ്ഞത് കൊണ്ട് ഇട്ടതാണെന്ന്.

അങ്ങനെ ഡയലോഗ് പറഞ്ഞ് തരുന്നതിനിടയില്‍ ഒരു കത്തും അതിലൊരു ചോക്ലേറ്റും വെച്ച് തന്നു. എന്റെ ടച്ച് അപ്പ് ആ പേപ്പര്‍ എടുത്തു. എന്നിട്ട് വഴക്കുണ്ടാക്കി. അവര്‍ അമ്മയോട് പറഞ്ഞു. അമ്മയും ചേട്ടനുമൊക്കെ ചേര്‍ന്ന് പുള്ളിയെ വല്ലാതെ അടിച്ചു.

വീട്ടുകാരോടുളള വാശിയ്ക്ക് അസിസ്റ്റൻ്റ് ഡയറക്ടറുടെ കൂടെ ഒളിച്ചോടി

നിനക്കെന്താടാ പ്രേമമാണോന്ന് ചോദിച്ചതോടെ പുള്ളിയ്ക്ക് വാശിയായി. എന്റെ വീട്ടുകാര്‍ നിങ്ങളെ എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോള്‍ ഞാനൊരു പ്രണയലേഖനം തന്നു. അതിനാണെന്ന് പറഞ്ഞു. ഇതോടെ എനിക്കും വാശിയായി. എനിക്ക് വേണ്ടി ഇത്രയും അടി കൊണ്ടതല്ലേന്ന് ചിന്തിച്ചപ്പോള്‍ ഒരു പാവം തോന്നി. അങ്ങനെ ഓടി പോയിട്ടാണ് ഞങ്ങള്‍ കല്യാണം കഴിക്കുന്നത്.

അഭിനയത്തില്‍ നിന്നും  എങ്ങനെയും രക്ഷപ്പെടണമെന്ന് ആഗ്രഹിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍

അഭിനയത്തില്‍ നിന്നും എങ്ങനെയും രക്ഷപ്പെടണമെന്ന് ആഗ്രഹിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. നടന്മാരെ എല്ലാം ഞാന്‍ അണ്ണാ എന്നാണ് വിൡച്ചിരുന്നത്. ചില നടന്മാരുടെ കൂടെ ഞാന്‍ 21 സിനിമകളില്‍ വരെ അഭിനയിച്ചുട്ടുണ്ട്. അവര്‍ക്കെല്ലാം എന്റെ അമ്മയെ പേടിയായിരുന്നു. അങ്ങനെ നടന്മാരെ ഒന്നും ഞാന്‍ പ്രണയിക്കുന്നില്ലെന്ന് കണ്ടതോടെ അമ്മയ്ക്ക് സമാധാനമായി. പക്ഷേ ഒടുവില്‍ ഞാന്‍ പോയത് ഈ വഴിക്കായിരുന്നെന്ന് തമാശരൂപേണ നളിനി പറയുന്നു.

ഞങ്ങളെ കണ്ടാല്‍ കൊല്ലും എന്നായിരുന്നു വീട്ടുകാർ പറഞ്ഞത്

കണ്ടാല്‍ കൊല്ലും എന്ന സ്ഥിതിയായിരുന്നത് കൊണ്ട് കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തേക്ക് ഞങ്ങള്‍ ചെന്നൈയിലേക്ക് വന്നതേയില്ല. അന്ന് എംജിആര്‍ കല്യാണത്തിന് വന്ന് മാലയൊക്കെ വാങ്ങി തന്നു. പില്‍ക്കാലത്ത് അദ്ദേഹം സിനിമയില്‍ അഭിനയിച്ചു. കമല്‍ ഹാസനും രജനിയുമൊക്കെ പേടിച്ചിരുന്ന നായകനായി മാറിയ രാമരാജു ആയെന്ന് നളിനി സൂചിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹമോചിതരായി. ഒരു ഹായ് പറയും അത്രയുമേ ബന്ധമുള്ളവെന്നും നടി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: nalini നളിനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X