അനുജന്റെ വിവാഹത്തലേന്ന് വധു ഒളിച്ചോടി, ഉറങ്ങിക്കിടന്ന മറ്റൊരു പെൺകുട്ടിയെ കൊണ്ട് വിവാഹം ചെയ്യിച്ചു; നളിനി

സിനിമാ, സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ ന‌ടിയാണ് നളിനി. ഒരു കാലത്തെ തിരക്കേറിയ നായിക നടിയായിരുന്ന നളിനി പിന്നീട് അമ്മ വേഷങ്ങൾ‌ ചെയ്തു. ജീവിതത്തിൽ പല ഘട്ടങ്ങൾ നളിനി കണ്ടിട്ടുണ്ട്. വീട്ടുകാരെ എതിർത്തുള്ള വിവാഹം, ബന്ധുക്കളുടെ ഭീഷണി, പതിനാല് വർഷത്തിന് ശേഷം വിവാഹമോചനം നേടേണ്ടി വന്ന സാഹചര്യം തുടങ്ങിയവയെക്കുറിച്ചെല്ലാം നളിനി സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരന്റെ ജീവിതത്തിലുണ്ടായ അവിചാരിത സംഭവത്തെക്കുറിച്ച് നളിനി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

സഹോദരന്റെ വിവാഹത്തിന്റെ തലേന്ന് വധു ഒളിച്ചോടി പോയതിനെക്കുറിച്ചാണ് നളിനി സംസാരിച്ചത്. എട്ട് പേരാണ് എന്റെ സഹോദരങ്ങൾ. എല്ലാവരുടെയും കല്യാണം നല്ല രീതിയിൽ ന‌ടത്തി. എന്റെ എട്ടാമത്തെ അനുജന് വിവാഹം നടത്തുമ്പോൾ ഒരു വലിയ സംഭവം നടന്നു. കല്യാണത്തിന്റെ തലേന്ന് വധു ആരുടെയോ കൂടെ ഒളിച്ചോടി. അവസാനത്തെ അനുജന്റെ കല്യാണമായതിനാൽ വളരെ ​ഗ്രാന്റ് ആയി നടത്താൻ തീരുമാനിച്ചതായിരുന്നു.

Actress Nalini

ഒരു മണിക്കാണ് പെണ്ണ് ഒളിച്ചോടിയത് അറിയുന്നത്. അവളുടെ അച്ഛൻ ആശുപത്രിയിൽ അഡ്മിറ്റായി. എന്റെ അമ്മയ്ക്ക് ഹാർട്ട് അറ്റാക്ക് വന്നു. മരിക്കാൻ പോകുകയാണെന്ന് അനുജനും പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാതെയായി. മറ്റ് സഹോദരങ്ങളുടെ കല്യാണം ആർഭാടത്തോടെയാണ് ന‌ടത്തിയത്. അതിനേക്കാൾ ​ഗ്രാന്റ് ആയി ഈ കല്യാണം നടത്താൻ ആ​ഗ്ര​ഹിച്ചതിനാൽ ഒരുപാട് ചെലവ് ചെയ്തിരുന്നു. എന്നാൽ കല്യാണം നിന്നു. രാത്രി ഒന്നര മണിക്ക് ഒരു വീട്ടിൽ പോയി സംസാരിച്ചു.

അനുജന്റെ വിവാഹം മുടങ്ങി, എന്ത് ചെയ്യണമെന്നറിയില്ല, രാവിലെ വിവാഹം നടക്കേണ്ടതാണ് നട‌ന്നില്ലെങ്കിൽ ഞങ്ങൾ എന്ത് ചെയ്യുമെന്ന് അറിയില്ല എന്നൊക്കെ പറഞ്ഞു. ആ വീട്ടിലെ അമ്മയുമായി ഞങ്ങൾക്ക് വെറും പരിചയം മാത്രമേയുള്ളൂ. അവരുടെ മൂത്ത മകൾ ഞാൻ കാണിച്ച് കൊടുത്ത പയ്യനെയാണ് വിവാഹം ചെയ്തത്. ഇന്ന് ഞങ്ങളുടെ കുടുംബം നല്ല രീതിയിൽ കഴിയുന്നതിന് കാരണം നീ ആ കല്യാണാലോചന നടത്തിയതാണ്, അതിനാൽ എന്റെ മകൾ നിന്റെ വീട്ടിൽ നന്നായി കഴിയുമെന്ന് ഉറപ്പാണെന്ന് പറഞ്ഞ് ആ അമ്മ അവരുടെ ഇളയ മകളെ വിളിച്ചു.

Actress Nalini

രാത്രി ഒന്നരമണിക്ക് ഉറങ്ങിക്കിടന്ന മകളെ എഴുന്നേൽപ്പിച്ച് എന്റെ കൈയിൽ ഏൽപ്പിക്കുകയായിരുന്നു. വരൻ ആരാണെന്ന് പോലും അറിയാതെയാണ് ആ പെൺകുട്ടി തന്റെ സഹോദരനെ വിവാഹം ചെയ്തത്. ഇന്ന് അവർ നല്ല രീതിയിൽ ജീവിക്കുന്നു. തന്റെ സ്വത്തുക്കൾ അവർക്ക് നൽകിയെന്നും നളിനി വ്യക്തമാക്കി. വിവാഹമോചനെത്തെക്കുറിച്ചും നളിനി സംസാരിച്ചു. ഭർത്താവുമായി പിരിയുമ്പോൾ തുടർന്ന് ജീവിക്കാൻ പറ്റുമെന്ന് കരുതിയില്ല. മരിക്കാൻ തീരുമാനിച്ചിരുന്നു. ആ സമയത്ത് കുട്ടി പത്മിനിയുടെ സീരിയൽ വന്നു.

അന്ന് അഭിനയ രം​​ഗത്തേക്ക് തിരിച്ച് വരാൻ താൽപര്യമുണ്ടായിരുന്നില്ല. ഒറ്റത്തവണ നീ വന്ന് അഭിനയിക്ക്, അതിന് ശേഷം നീ തീരുമാനിക്കെന്ന് അവർ പറഞ്ഞു. എന്നാൽ ആ സീരിയലിലെ കഥാപാത്രം തനിക്ക് വഴിത്തിരിവായെന്നും ഇന്ന് ഞാൻ നല്ല രീതിയിൽ ജീവിക്കാൻ അതാണ് കാരണമായതെന്നും നളിനി ചൂണ്ടിക്കാട്ടി.

വളരെ സന്തോഷത്തോടെ ചെയ്ത വിവാ​ഹമാണ്. മോശമായ കാര്യങ്ങൾ നടന്നപ്പോഴും മനസിൽ നല്ലത് വിചാരിച്ച് പതിനാല് വർഷം ജീവിച്ചു. ഡിവോഴ്സ് നടന്ന ആ ദിവസം മറ്റൊരു സ്ത്രീക്കും ജീവിതത്തിലുണ്ടാകരുതെന്ന് വിചാരിച്ചു. എത്ര കഷ്ടമാണെങ്കിലും ഒരാളൂടെയൊപ്പം മാത്രമേ ജീവിക്കൂ, അദ്ദേഹത്തിനൊപ്പം ജീവിച്ച് കാണിക്കുമെന്നായിരുന്നു ചിന്തിച്ചത്. അദ്ദേഹമല്ലാതെ മറ്റൊരാളുടെ കൂടെ ജീവിക്കുന്നത് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തിന് മുന്നിൽ ഞാൻ തലയുയർത്തി നിൽക്കുന്നു.

വിവാഹമോചനത്തിന് ശേഷം മാതാപിതാക്കളുടെ കാലിൽ വീഴേണ്ട അവസ്ഥ വന്നു. നീ വരൂ, നീ ഞങ്ങളെയെല്ലാം സംരക്ഷിച്ചതാണ്, നിന്നെ ഞങ്ങൾ നോക്കാം. പക്ഷെ മക്കളെ നോക്കില്ല, അവരെ അച്ഛനടുത്താക്കെന്ന് അവർ പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. വീട്ടുകാരെ എതിർത്ത് ഒറ്റയ്ക്ക് ഒരു വാടക വീട്ടിൽ വന്നു.രണ്ട് മക്കളും കഷ്ടപ്പെട്ടാണ് പഠിച്ചത്. മക്കൾ ഇന്ന് നല്ല നിലയിലെത്തിയെന്നും നളിനി വ്യക്തമാക്കി.

More from Filmibeat

Read more about: nalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X