വിവാഹജീവിതം നരകമായിരുന്നു! സ്വപ്‌നം കണ്ടതൊന്നും ലഭിച്ചില്ല! നേടിയത് നല്ല രണ്ടുമക്കളെയാണെന്ന് നളിനി!

സ്‌ക്രീനില്‍ അമ്പരപ്പിക്കുന്ന ഭാവങ്ങളുമായെത്തുന്ന താരങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചും പ്രേക്ഷകര്‍ ചോദിക്കാറുണ്ട്. സിനിമാമാഗസിനുകളിലും ചാനല്‍ പരിപാടിയിലൂടെയുമൊക്കെയായാണ് മുന്‍പ് പല താരങ്ങളും വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. സിനിമയുടെ പിന്നാമ്പുറ കഥകളും താരങ്ങളുടെ സൗഹൃദങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളറിയാന്‍ മുന്‍പ് ഇതൊക്കെയായിരുന്നു മാര്‍ഗം. സോഷ്യല്‍ മീഡിയയുടെ വരവോടെ എല്ലാം മാറിമറിയുകയായിരുന്നു.

താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമാപ്രമോഷന് വേണ്ടിയും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. മുന്‍കാല നായികമാരിലൊരാളായ നളിനിയുടെ പുതിയ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമായി തിളങ്ങിയ നായികമാരിലൊരാളായിരുന്നു നളിനി. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വിശേഷം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

റാണിയെ നളിനിയാക്കി

റാണിയെ നളിനിയാക്കി

അഗ്നിശരമെന്ന ചിത്രത്തില്‍ ജയന്റെ സഹോദരിയായി അഭിനയിക്കുമ്പോള്‍ 10 വയസ്സായിരുന്നു നളിനിക്ക്. റാണിയെന്നായിരുന്നു താരത്തിന്റെ പേര്. സിനിമയിലെത്തിയപ്പോഴായിരുന്നു നളിനി എന്ന് പേര് മാറ്റിയത്. ആദ്യ സിനിമയില്‍ യഥാര്‍ത്ഥ പേരാണ് ഉപയോഗിച്ചതെങ്കിലും രണ്ടാമത്തെ സിനിമയായ ഇടവേള ആയപ്പോള്‍ പേര് മാറ്റുകയായിരുന്നു.

പേര് മാറ്റിയത് അദ്ദേഹം

പേര് മാറ്റിയത് അദ്ദേഹം

ഇടവേളയെന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഡേവിഡ് കാച്ചിറപ്പിള്ളിയായിരുന്നു റാണിയെ നളിനിയാക്കിയത്. അദ്ദേഹമാണ് തന്റെ പേര് മാറ്റിയതെന്ന് താരം പറയുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും താരം സംസാരിച്ചിരുന്നു. വിവാഹ ജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. വിവാഹജീവിതം ശാപമായിരുന്നു. അതില്‍ കുറ്റബോധമുണ്ട്. നടന്‍ രാമരാജനെയായിരുന്നു നളിനി വിവാഹം ചെയ്തത്.

വിചാരിച്ചത് പോലെയായിരുന്നില്ല

വിചാരിച്ചത് പോലെയായിരുന്നില്ല

ജീവിതത്തിന്റെ അവസാനമാണ് വിവാഹമെന്നായിരുന്നു കരുതിയത്. ഒരുപാട് സന്തോഷം ലഭിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സ്വപ്‌നം കണ്ടത് പോലെയുള്ളൊരു ജീവിതമായിരുന്നില്ല താരത്തെ കാത്തിരുന്നത്. തമിഴില്‍ കുറേ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു. അതിന് ശേഷമായാണ് അദ്ദേഹവുമായി പ്രണയത്തിലായത്. പിന്നീട് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹ ജീവിതം തുടങ്ങി വൈകാതെ തന്നെ തങ്ങള്‍ വേര്‍പിരിയുകയായിരുന്നുവെന്നും താരം പറയുന്നു.

മക്കളുടെ പിന്തുണ

മക്കളുടെ പിന്തുണ

നല്ല രണ്ട് മക്കളെയാണ് വിവാഹജീവിതം കൊണ്ട് തനിക്ക് ലഭിച്ചതെന്നും നളിനി പറയുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു താരം. വിവാഹമോചനത്തിന് ശേഷമായി താരം വീണ്ടും സിനിമയില്‍ സജീവമാവുകയായിരുന്നു. മക്കളായിരുന്നു തിരിച്ചുവരവിനായി നിര്‍ബന്ധിച്ചത്. അവരുടെ പിന്തുണയോടെയാണ് താന്‍ തിരിച്ചെത്തിയതെന്നും താരം മുന്‍പ് മറ്റൊരു അഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

രാവണപ്രഭുവിലൂടെ

രാവണപ്രഭുവിലൂടെ

രാവണപ്രഭുവില്‍ ജഗതി ശ്രീകുമാറിന്റെ ജോഡിയായി അഭിനയിച്ചത് നളിനിയായിരുന്നു. ആന്റണി പെരുമ്പാവൂരായിരുന്നു ഇതേക്കുറിച്ച് ചോദിക്കാനായി വിളിച്ചത്. നല്ലൊരു കഥാപാത്രമെന്ന് അദ്ദേഹം പറഞ്ഞപ്പോഴും തിരിച്ചുവരവിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും മോചനമായിരിക്കുമെന്ന് പറഞ്ഞ് മക്കള്‍ നിര്‍ബന്ധിച്ചതോടെ അത് സ്വീകരിക്കുകയായിരുന്നുവെന്നുമായിരുന്നു മറ്റൊരു അഭിമുഖത്തില്‍ നളിനി പറഞ്ഞത്.

More from Filmibeat

Read more about: നളിനി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X